നരേന്ദ്ര മോദി മൂന്നാംതവണയും പ്രധാനമന്ത്രിയാകുമോ?

Divya John
 നരേന്ദ്ര മോദി മൂന്നാംതവണയും പ്രധാനമന്ത്രിയാകുമോ? മുൻവർഷങ്ങളിലേത് പോലെ ബിജെപിയ്ക്ക് സർക്കാർ രൂപീകരണം ഇത്തവണ അത്ര എളുപ്പമായിരിക്കില്ല. തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിക്കാൻ അവസരം തന്നതിന് നരേന്ദ്ര മോദി വോട്ടർമാരോട് നന്ദി പറഞ്ഞിരുന്നു. എന്നാൽ ഒരുകക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാഞ്ഞതോടെ സർക്കാർ രൂപീകരണം അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് എൻഡിഎ കടന്നിരിക്കുകയാണ്. തൃശൂരിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡി സി സി പ്രസിഡൻ്റ് ജോസ് വള്ളൂർ. തെരഞ്ഞെടുപ്പിൽ ജില്ലാ കമ്മിറ്റിക്ക് വീഴ്ച പറ്റി. എന്താണ് സംഭവിച്ചത് പരിശോധിച്ച് തിരുത്തലുകൾ നടത്തും. തോൽവി ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്നും,കെ മുരളീധരൻ നേതൃസ്ഥാനത്ത് തുടരണം എന്നാണ് തങ്ങളുടെ ആവശ്യമെന്നും ജോസ് വളളൂർ.



പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് രാജി സമർപ്പിച്ചു. രാജി സ്വീകരിച്ച രാഷ്ട്രപതി പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ അധികാരത്തിൽ തുടരാൻ പ്രധാനമന്ത്രിയോടും കേന്ദ്ര മന്ത്രിമാരോടും അഭ്യർഥിച്ചു. കെ മുരളീധരനെ പിന്തുണച്ച് മുസ്‍ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കെ മുരളീധരൻ നിരാശപ്പെടേണ്ടതില്ലെന്നും മുരളി മികച്ച പോരാളിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തൃശൂരിൽ മത്സരിക്കാനുള്ള തീരുമാനം മുരളിയുടെ ത്യാഗമാണ്. വടകരയാണ് മത്സരിച്ചിരുന്നതെങ്കിൽ മുരളി വൻ മാർജിനിൽ ജയിക്കുമായിരുന്നു. കെ മുരളീധരനുണ്ടായ തിരിച്ചടി പാർട്ടി ഗൗരവമായി പരിഗണിക്കും. കെ മുരളീധരനെ തൃശൂരിൽ നിർത്തിയത് പാർട്ടിയാണ്. രാഹുലിൻറെ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ചും പാർട്ടി കൂട്ടായി ആലോചിച്ച് തീരുമാനിക്കും. രാഹുലിനെ പപ്പുവെന്ന് വിളിച്ച പിണറായി വിജയൻ ആത്മപരിശോധന നടത്തണം.



പപ്പു ആരാണെന്ന് ഫലം തെളിയിച്ചെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം നിതീഷ് കുമാർ മൗനം തുടരുന്നകിൽ ബിജെപി ക്യാമ്പിൽ ആശങ്കയെന്ന് റിപ്പോർട്ടുകൾ. നിതീഷും ചന്ദ്രബാബു നായിഡുവും നിർണായകമാകും.  ഒരുകക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്തതോടെ സർക്കാർ രൂപീകരണത്തിൽ ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിൻറെയും ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുവിൻറേയും നിലപാടുകൾ നിർണായകമാകും കിങ് മേക്കർ ചന്ദ്രബാബു നായിഡു ഉപാധികൾ മുന്നോട്ട് വയ്ക്കുമെന്നത് ബിജെപിയ്ക്ക് സർക്കാർ രൂപീകരണമെന്നത് അത്ര എളുപ്പമാകില്ല. ആന്ധ്രപ്രദേശിന് പ്രത്യേക പദവി ഉൾപ്പടെ വിലപേശി വാങ്ങാനാണ് ചന്ദ്രബാബു നായിഡുവിൻറെ വീക്കം. കിങ് മേക്കർ ചന്ദ്രബാബു നായിഡു ഉപാധികൾ മുന്നോട്ട് വയ്ക്കുമെന്നത് ബിജെപിയ്ക്ക് സർക്കാർ രൂപീകരണമെന്നത് അത്ര എളുപ്പമാകില്ല. ആന്ധ്രപ്രദേശിന് പ്രത്യേക പദവി ഉൾപ്പടെ വിലപേശി വാങ്ങാനാണ് ചന്ദ്രബാബു നായിഡുവിൻറെ വീക്കം. 

Find Out More:

Related Articles: