അന്വേഷണം തടയാൻ വീണ വിജയൻ ഉന്നയിച്ച വാദങ്ങൾ നിലനിൽക്കില്ല!!

Divya John
 അന്വേഷണം തടയാൻ വീണ വിജയൻ ഉന്നയിച്ച വാദങ്ങൾ നിലനിൽക്കില്ല!!ഇന്ന് പുറത്തുവിട്ട വിധിപകർപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 'നിയമപരമായ ഒരു തടസവും എസ്എഫ്ഐഒ അന്വേഷണത്തിലില്ല, അന്വേഷണം റദ്ദാക്കാനോ തടയാനോ ആവില്ല, എസ്എഫ്ഐഒ ഏൽപിച്ച കേന്ദ്ര നടപടിയിൽ തെറ്റില്ല, സാമ്പത്തിക കുറ്റകൃത്യങ്ങൾ സമ്പദ് ഘടനയ്ക്ക് ഭീഷണിയാണ്' - സുപ്രധാന ഉത്തരവിൽ വ്യക്തമാക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. 46 പേജുള്ളതാണ് വിധി പ്രസ്താവം. ഇന്ന് പുറത്തുവിട്ട വിധിപകർപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 'നിയമപരമായ ഒരു തടസവും എസ്എഫ്ഐഒ അന്വേഷണത്തിലില്ല, അന്വേഷണം റദ്ദാക്കാനോ തടയാനോ ആവില്ല, എസ്എഫ്ഐഒ ഏൽപിച്ച കേന്ദ്ര നടപടിയിൽ തെറ്റില്ല, സാമ്പത്തിക കുറ്റകൃത്യങ്ങൾ സമ്പദ് ഘടനയ്ക്ക് ഭീഷണിയാണ്' - സുപ്രധാന ഉത്തരവിൽ വ്യക്തമാക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.



 46 പേജുള്ളതാണ് വിധി പ്രസ്താവം.അന്വേഷണം തടഞ്ഞുള്ള ഇടക്കാല ഉത്തരവ് അനുവദിക്കണമെന്നായിരുന്നു വീണാ വിജയൻറെ ആവശ്യം. കരിമണൽ കമ്പനിയിൽനിന്ന് മാസപ്പടി വാങ്ങിയെന്ന കേസിൽ വീണയുടെ എക്സാലോജിക് കമ്പനിക്കെതിരെ നടപടിയെടുക്കരുതെന്ന് എസ്എഫ്‌ഐഒയോട് നേരത്തെ കർണാടക ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പിന്നാലെയാണ് വീണ നൽകിയ ഹർജി വിധി പറയാൻ മാറ്റിയത്.മാസപ്പടി വിവാദത്തിൽ വീണ വിജയനെ ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ തയ്യാറെടുക്കുന്നതിനിടെയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ബെംഗളൂരുവിലെയും എറണാകുളത്തെയും രജിസ്ട്രാർ ഓഫ് കമ്പനീസ് എക്‌സാലോജിക് - സിഎംആർഎൽ ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിരുന്നു.



ഒരു സേവനവും നൽകാതെ എക്സാലോജിക്കിന് സിഎംആർഎൽ വൻ തുക കൈമാറിയെന്ന് കേന്ദ്ര ആദായ നികുതി വകുപ്പിൻറ ഇൻറിം സെറ്റിൽമെൻറ് ബോർഡ് കണ്ടെത്തിയിരുന്നു. തുടർന്ന്, അന്വേഷണം എസ്എഫ്ഐഒയ്ക്ക് കൈമാറി. എട്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് നിർദേശം എസ്എഫ്ഐഒ നൽകിയത്.വീണ വിജയന് തിരിച്ചടിയായി ഇന്നലെയാണ് കർണാടക ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30 ന് ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന ഹർജി തള്ളിക്കൊണ്ടാണ് കർണാടക ഹൈക്കോടതിയുടെ വിധി. എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്നാണ് കോടതി വിധി. സ്വകാര്യ കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായിട്ടുള്ള സാമ്പത്തിക ഇടപാടിൽ എസ്എഫ്‌ഐഒ നടത്തുന്ന അന്വേഷണത്തിനെതിരെ വീണയുടെ കമ്പനിയായ എക്‌സാലോജിക് നൽകിയ ഹർജിയിലാണ് കർണാടക ഹൈക്കോടതിയുടെ വിധി.



എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉന്നയിച്ച വാദങ്ങൾ നിലനിൽക്കില്ലെന്ന് കർണാകട ഹൈക്കോടതി. ഇന്ന് പുറത്തുവിട്ട വിധിപകർപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 'നിയമപരമായ ഒരു തടസവും എസ്എഫ്ഐഒ അന്വേഷണത്തിലില്ല, അന്വേഷണം റദ്ദാക്കാനോ തടയാനോ ആവില്ല, എസ്എഫ്ഐഒ ഏൽപിച്ച കേന്ദ്ര നടപടിയിൽ തെറ്റില്ല, സാമ്പത്തിക കുറ്റകൃത്യങ്ങൾ സമ്പദ് ഘടനയ്ക്ക് ഭീഷണിയാണ്' - സുപ്രധാന ഉത്തരവിൽ വ്യക്തമാക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. 46 പേജുള്ളതാണ് വിധി പ്രസ്താവം.

Find Out More:

Related Articles: