നാവികരെ രക്ഷിച്ചത് ഷാരൂഖ് ഖാൻ: അറിഞ്ഞിട്ടില്ലെന്ന് കിങ്ങ് ഖാനും!

Divya John
 നാവികരെ രക്ഷിച്ചത് ഷാരൂഖ് ഖാൻ: അറിഞ്ഞിട്ടില്ലെന്ന് കിങ്ങ് ഖാനും! ചാരപ്രവർത്തനം നടത്തിയെന്ന് കാണിച്ച് അറസ്റ്റിലായ എട്ട് ഇന്ത്യൻ മുൻ നാവിക സേനാംഗങ്ങളെ മോചിപ്പിക്കാൻ സുപ്പർതാരം സഹായിച്ചുവെന്ന് കാണിച്ച് മുൻ രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി ചൊവ്വാഴ്ച അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, ഇത് പൂർണമായും തെറ്റാണെന്നാണ് ഷാരൂഖ് ഖാന്റെ ഓഫീസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഖത്തറിൽ ജയിലിൽ കഴിഞ്ഞിരുന്ന എട്ട് മുൻ നാവിക ഉദ്യോഗസ്ഥരുടെ മോചനത്തിന് വേണ്ടി പ്രവർത്തിച്ചത് താനാണെന്ന വാദം തള്ളി ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ.നേരത്തെ, വധശിക്ഷയിൽ നിന്നും ഇളവ് ലഭിച്ച ഇന്ത്യയുടെ എട്ട് മുൻനാവിക ഉദ്യോഗസ്ഥരെ ഖത്തർ ജയിലിൽ നിന്നും മോചിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാരൂഖ് ഖാന്റെ സഹായം തേടിയെന്ന് മുൻ രാജ്യസഭാ എംപി കൂടിയായ സുബ്രഹ്മണ്യൻ സ്വാമിയുടെ അവകാശവാദം.



 എക്സിൽ പ്രധാനമന്ത്രിയുടെ കുറിപ്പിന് താഴെയാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പരാമർശം നടത്തിയിരിക്കുന്നത്.
'വിദേശകാര്യമന്ത്രാലയവും ദേശീയ സുരക്ഷാ ഏജൻസിയും ഖത്തർ ഷെയ്ഖുമാരിൽ സ്വാധീനം ചെലുത്തുന്നതിൽ പരാജയപ്പെട്ടപ്പോൾ, വിലയേറിയ ഒത്തുതീർപ്പിലൂടെ നമ്മുടെ നാവികരെ മോചിപ്പിക്കാൻ ഇടപെട്ട സിനിമതാരം ഷാരൂഖ് ഖാനേയും മോദി ഖത്തർ സന്ദർശനത്തിൽ കൂടെക്കൂട്ടണം', എന്നായിരുന്നു സുബ്രഹ്‌മണ്യൻ സ്വാമിയുടെ ട്വീറ്റ്. അമീർ ശേഖ് തമീം ബിൻ ഹമദ് അലത്താനിയാണ് ചാരക്കേസിൽ അറസ്റ്റിലായ എട്ട് മുൻ നാവികരെ വിട്ടയക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെ തന്നെ അറസ്റ്റിലായ ഏഴുപേരും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരുന്നു. ദോഹയിൽ തുടരുന്ന കമാൻഡർ പൂർണേന്ദു തിവാരിയും വൈകാതെ ഇന്ത്യയിലേക്ക് എത്തുമെന്നാണ് അറിയുന്നത്.



അതിന് പുറമെ, നയതന്ത്രവും രാജ്യത്തിന്റെ ഭരണവും ഉൾപ്പെടുന്ന എല്ലാ കാര്യങ്ങളും വളരെ കഴിവുള്ള നേതാക്കളാണ് ഏറ്റവും നന്നായി നിർവഹിക്കുന്നത്. നാവിക ഉദ്യോഗസ്ഥർ തിരികെ വീട്ടിലേക്ക് സുരക്ഷിതരായി മടങ്ങിയെത്തിയതിൽ മറ്റെല്ലാ പൗരന്മാരേപ്പോലെതന്നെ ഖാനും സന്തുഷ്ടനാണെന്നും കുറിപ്പിൽ പറയുന്നു. "ഖത്തറിൽ നിന്നുള്ള ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരെ മോചനത്തിൽ ഷാരൂഖ് ഖാൻ്റെ ഇടപെടലിനെക്കുറിച്ച് ഉയർന്നിരിക്കുന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണ്, ഈ വിജയകരമായ പ്രവർത്തിൻ്റെ നിർവ്വഹണം ഇന്ത്യൻ സർക്കാരിന്റെ ഉദ്യോഗസ്ഥർക്ക് മാത്രമുള്ളതാണെന്നും ഈ വിഷയത്തിൽ ഖാൻ്റെ പങ്കാളിത്തം അസന്ദിഗ്ധമായി നിഷേധിക്കുന്നുവെന്നും ഊന്നിപ്പറയുന്നു," ഷാരൂഖ് ഖാൻ്റെ മാനേജർ പൂജ ഡാഡ്‌ലി ഇൻസ്റ്റാഗ്രാമിൽ ഒരു പ്രസ്താവന പങ്കിട്ടു.



അമീർ ശേഖ് തമീം ബിൻ ഹമദ് അലത്താനിയാണ് ചാരക്കേസിൽ അറസ്റ്റിലായ എട്ട് മുൻ നാവികരെ വിട്ടയക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെ തന്നെ അറസ്റ്റിലായ ഏഴുപേരും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരുന്നു. ദോഹയിൽ തുടരുന്ന കമാൻഡർ പൂർണേന്ദു തിവാരിയും വൈകാതെ ഇന്ത്യയിലേക്ക് എത്തുമെന്നാണ് അറിയുന്നത്. അതിന് പുറമെ, നയതന്ത്രവും രാജ്യത്തിന്റെ ഭരണവും ഉൾപ്പെടുന്ന എല്ലാ കാര്യങ്ങളും വളരെ കഴിവുള്ള നേതാക്കളാണ് ഏറ്റവും നന്നായി നിർവഹിക്കുന്നത്. നാവിക ഉദ്യോഗസ്ഥർ തിരികെ വീട്ടിലേക്ക് സുരക്ഷിതരായി മടങ്ങിയെത്തിയതിൽ മറ്റെല്ലാ പൗരന്മാരേപ്പോലെതന്നെ ഖാനും സന്തുഷ്ടനാണെന്നും കുറിപ്പിൽ പറയുന്നു.   

Find Out More:

Related Articles: