'ഇതൊക്കെ ഉണ്ടാക്കാൻ കാശ് പിസി ജോർജിൻ്റെ കുടുംബത്തു നിന്നാണോ? മകൻ ഷോൺ ജോർജിൻ്റെ പ്രതികരണത്തിൽ നടൻ വിനായകൻ!

frame 'ഇതൊക്കെ ഉണ്ടാക്കാൻ കാശ് പിസി ജോർജിൻ്റെ കുടുംബത്തു നിന്നാണോ? മകൻ ഷോൺ ജോർജിൻ്റെ പ്രതികരണത്തിൽ നടൻ വിനായകൻ!

Divya John
 'ഇതൊക്കെ ഉണ്ടാക്കാൻ കാശ് പിസി ജോർജിൻ്റെ കുടുംബത്തു നിന്നാണോ? മകൻ ഷോൺ ജോർജിൻ്റെ പ്രതികരണത്തിൽ നടൻ വിനായകൻ! ഇസ്ലാം മതവിശ്വാസികളടക്കമുള്ള ജനത്തിന്റെ നികുതിപ്പണം ഉപയോഗിച്ചല്ലേ ഉണ്ടാക്കിയതെന്നും വിനായകൻ ചോദ്യം തുടർന്നു. മതവിദ്വേഷ പരാമർശത്തിൽ പിസി ജോർജിനെതിരായ കേസിൽ ഷോൺ ജോർജ് നടത്തിയ പ്രതികരണത്തിലാണ് വിനായകൻ്റെ ചോദ്യം.
ഈരാറ്റുപേട്ടയിൽ ഇന്ന് കാണുന്നതെല്ലാം പിസി ജോർജ് ഉണ്ടാക്കിയതാണെന്ന മകൻ ഷോൺ ജോർജിൻ്റെ പ്രതികരണത്തിൽ ചോദ്യവുമായി നടൻ വിനായകൻ. ഇതൊക്കെ ഉണ്ടാക്കാനുള്ള പണം പിസി ജോർജിന്റെ കുടുംബത്തു നിന്നാണോ എടുക്കുന്നതെന്ന് വിനായകൻ ചോദിച്ചു.



   ഈരാറ്റുപേട്ടയിൽ ഇന്ന് കാണുന്നതെല്ലാം പിസി ജോർജ് ഉണ്ടാക്കിയതാണെന്നായിരുന്നു ഷോൺ ജോർജിൻ്റെ പ്രതികരണം. ഈരാറ്റുപേട്ട സിഐ ഓഫീസ് പിസി ജോർജ് ഉണ്ടാക്കിയതാണ്. പിസി ജോർജ് ഹാജരാകേണ്ട ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി പിസി ജോർജ് ഉണ്ടാക്കിയതാണ്.. യുഡിഎഫിൽ ഉള്ളപ്പോൾ ലീഗിൻ്റെ എതിർപ്പിനെ അവഗണിച്ച് പിസി ജോർജ് ഉണ്ടാക്കിയതാണ് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി എന്നും ഷോൺ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.ചാനൽ ചർച്ചയിൽ മതവിദ്വേഷ പരാമർശം നടത്തിയെന്ന കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ ഇന്ന് രാവിലെ 11:10ഓടെ ജോർജ് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങുകയായിരുന്നു. 10 മണിയോടെ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ജോർജ് അപ്രതീക്ഷിതമായി മജിസ്ട്രേറ്റിന് മുൻപാകെ കീഴടങ്ങാൻ എത്തി.



  തുടർന്ന് നാല് മണിക്കൂർ നേരത്തേക്ക് കോടതി ജോർജിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. വൈദ്യപരിശോധനയ്ക്ക് ശേഷം ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തിച്ച പിസി ജോർജിനെ പോലീസ് ചോദ്യംചെയ്തു. ജനുവരി അഞ്ചിന് ചാനൽ ചർച്ചയിൽ മതവിദ്വേഷ പരാമർശം നടത്തിയെന്ന യൂത്ത് ലീഗിൻ്റെ പരാതിയിലാണ് പിസി ജോർജിനെതിരെ പോലീസ് കേസെടുത്തത്.അതേസമയം മതവിദ്വേഷ പരാമർശക്കേസിൽ കോടതി റിമാൻഡ് ചെയ്ത പിസി ജോർജിനെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസിജിയിൽ വ്യതിയാനം കണ്ടതിനെ തുടർന്ന് ജോർജിനെ കാർഡിയോളജി ഐസിയുവിലേക്ക് മാറ്റി. പോലീസിൻ്റെ നിരീക്ഷണത്തിലാണ് പിസി ജോർജിൻ്റെ ചികിത്സ. 



 കേസിൽ ജാമ്യാപേക്ഷ തള്ളിയ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി മാർച്ച് 10 വരെയാണ് ജോർജിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.ഈരാറ്റുപേട്ടയിൽ ഇന്ന് കാണുന്നതെല്ലാം പിസി ജോർജ് ഉണ്ടാക്കിയതാണെന്നായിരുന്നു ഷോൺ ജോർജിൻ്റെ പ്രതികരണം. ഈരാറ്റുപേട്ട സിഐ ഓഫീസ് പിസി ജോർജ് ഉണ്ടാക്കിയതാണ്. പിസി ജോർജ് ഹാജരാകേണ്ട ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി പിസി ജോർജ് ഉണ്ടാക്കിയതാണ്.. യുഡിഎഫിൽ ഉള്ളപ്പോൾ ലീഗിൻ്റെ എതിർപ്പിനെ അവഗണിച്ച് പിസി ജോർജ് ഉണ്ടാക്കിയതാണ് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി എന്നും ഷോൺ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു."ഇതൊക്കെ ഉണ്ടാക്കാൻ കാശ് പിസി ജോർജിന്റെ കുടുംബത്തു നിന്നാണോ?, ഇസ്ലാം മതവിശ്വാസികളടക്കമുള്ള ജനത്തിന്റെ നികുതി പണം കൊണ്ടല്ലേ ഷോണേ...?"- വിനായകൻ ഫേസ്ബുക്കിൽ കുറിച്ചു.

Find Out More:

Related Articles: