ഡിഎംകെ അയോധ്യ പ്രതിഷ്ഠാദിന ലൈവ് നിരോധിച്ചെന്ന് നിർമല സീതാരാമൻ!

Divya John
 ഡിഎംകെ അയോധ്യ പ്രതിഷ്ഠാദിന ലൈവ് നിരോധിച്ചെന്ന് നിർമല സീതാരാമൻ! സംസ്ഥാനത്ത് ഇരുന്നൂറോളം രാമക്ഷേത്രങ്ങളുണ്ടെന്നും അവിടങ്ങളിലെല്ലാം ജനുവരി 22ന് പൂജയും ഭജനവുമെല്ലാം നിരോധിച്ചിരിക്കുകയാണെന്ന് എക്സിൽ എഴുതിയ കുറിപ്പിൽ അവർ പറഞ്ഞു. സ്വകാര്യ ക്ഷേത്രങ്ങളിൽ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ചടങ്ങുകൾ നടത്തുന്നത് പൊലീസ് തടയുന്നതായും അവരാരോപിച്ചു. പരിപാടികൾക്കായി കെട്ടിയ പന്തലുകൾ അധികൃതർ അഴിപ്പിക്കുന്നതായും ആരോപിച്ചിട്ടുണ്ട് അവർ. അതെസമയം ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട വാർത്തകളോ ചിത്രങ്ങളോ ഇതുവരെ തമിഴ്നാട്ടിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുകയോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയോ ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അയോധ്യയിലെ രാമക്ഷേത്ര ലൈവ് ടെലികാസ്റ്റ് കാണുന്നത് തമിഴ്നാട് നിരോധിച്ചെന്ന് ആരോപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.  




ജനുവരി 22നാണ് രാമക്ഷേത്ര ഉദ്ഘാടനം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. വൻ സുരക്ഷാ സന്നാഹങ്ങളാണ് അയോധ്യയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെമ്പാടും സംസ്ഥാനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്. കേബിൾ ടിവി ശൃംഖലകളെ സംസ്ഥാന സർക്കാർ ഭീഷണിപ്പെടുത്തുന്നതായും നിർമ്മല സീതാരാമൻ പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാദിന ലൈവ് ടെലികാസ്റ്റ് സമയത്ത് വൈദ്യുതി ലഭ്യമാകില്ലെന്ന് കേബിൾ ടിവി ശൃംഖലകളോട് സർക്കാർ പറഞ്ഞിട്ടുണ്ടെന്നും അവർ ആരോപിച്ചു. സർക്കാർ ഈ നടപടികളെ ന്യായീകരിക്കാൻ അനൗദ്യോഗികമായി പറയുന്നത് ക്രമസമാധാന പ്രശ്നങ്ങളാണ്. അയോധ്യാ വിധി വന്ന സമയത്ത് ക്രമസമാധാന പ്രശ്നം ഉണ്ടായിരുന്നില്ല. രാമക്ഷേത്രത്തിന് തറക്കല്ലിട്ടപ്പോഴും ക്രമസമാധാനപ്രശ്നം ഉണ്ടായിരുന്നില്ല. ജനങ്ങൾ രാമക്ഷേത്ര പ്രതിഷ്ഠാദിനം ആഘോഷിക്കുമ്പോഴാണ് ഹിന്ദു വിരുദ്ധ ഡിഎംകെക്ക് ക്രമസമാധാന പ്രശ്നം വന്നിരിക്കുന്നതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.



 ഉയർന്ന പദവിയിലിരിക്കുന്ന നിർമ്മലാ സീതാരാമനെപ്പോലെ ഒരാൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർഭാഗ്യകരമാണെന്ന് മന്ത്രി പികെ ശേഖർബാബു പ്രതികരിച്ചു. എച്ച്ആർ മന്ത്രിയാണ് ശേഖർബാബു. എച്ച്ആർ ഡിപ്പാർട്ടുമെന്റാണ് ക്ഷേത്രങ്ങളിൽ ലൈവ് ടെലികാസ്റ്റ് നിരോധിച്ചിരിക്കുന്നതെന്നാണ് നിർമ്മല സീതാരാമൻ ആരോപിക്കുന്നത്. ഭഗവാൻ രാമന്റെ പേരിൽ അന്നദാനം നടത്തുന്നതോ, പ്രത്യേക പൂജ നടത്തുന്നതോ ഒന്നും സർക്കാർ തടഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. അതെസമയം പത്രവാർത്ത നിഷേധിച്ച് സംസ്ഥാന സർക്കാർ രംഗത്തെത്തി. ജനങ്ങളിൽ ആശയക്കുഴപ്പവും പരസ്പര വിദ്വേഷവും സൃഷ്ടിക്കുന്നതാണ് വാർത്തയെന്നും അത് അപലപനീയമാണെന്നും പത്രത്തിനെതിരെ നിയമനടപടിയെടുക്കുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. 



ജനുവരി 22നാണ് രാമക്ഷേത്ര ഉദ്ഘാടനം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. വൻ സുരക്ഷാ സന്നാഹങ്ങളാണ് അയോധ്യയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെമ്പാടും സംസ്ഥാനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്. കേബിൾ ടിവി ശൃംഖലകളെ സംസ്ഥാന സർക്കാർ ഭീഷണിപ്പെടുത്തുന്നതായും നിർമ്മല സീതാരാമൻ പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാദിന ലൈവ് ടെലികാസ്റ്റ് സമയത്ത് വൈദ്യുതി ലഭ്യമാകില്ലെന്ന് കേബിൾ ടിവി ശൃംഖലകളോട് സർക്കാർ പറഞ്ഞിട്ടുണ്ടെന്നും അവർ ആരോപിച്ചു. സർക്കാർ ഈ നടപടികളെ ന്യായീകരിക്കാൻ അനൗദ്യോഗികമായി പറയുന്നത് ക്രമസമാധാന പ്രശ്നങ്ങളാണ്. അയോധ്യാ വിധി വന്ന സമയത്ത് ക്രമസമാധാന പ്രശ്നം ഉണ്ടായിരുന്നില്ല. രാമക്ഷേത്രത്തിന് തറക്കല്ലിട്ടപ്പോഴും ക്രമസമാധാനപ്രശ്നം ഉണ്ടായിരുന്നില്ല.

Find Out More:

Related Articles: