കോടിയുടെ ആസ്തിയുള്ള നടൻ അർജുൻ മകൾക്കു നൽകിയ സ്ത്രീധനം എത്ര?

Divya John
 കോടിയുടെ ആസ്തിയുള്ള നടൻ അർജുൻ മകൾക്കു നൽകിയ സ്ത്രീധനം എത്ര? ബ്രഹ്‌മാണ്ഡമായി നടന്ന വിവാഹത്തിന് ശേഷം ചെന്നൈയിൽ വച്ച് സിനിമാ സുഹൃത്തുക്കൾക്കായുള്ള സത്കാര പാർട്ടിയും ഉണ്ടായിരുന്നു. രജിനികാന്ത് അടക്കമുള്ള വലിയ താരങ്ങൾ റിസപ്ഷനിൽ പങ്കെടുത്തു. ഇപ്പോഴിതാ വിവാഹത്തിന് അർജുൻ മകൾക്ക് എന്ത് നൽകി എന്നതിനെ സംബന്ധിച്ച വിവരങ്ങളാണ് കോടമ്പക്കത്തുനിന്നും വരുന്നത്. തമിഴ് സിനിമയ്ക്ക് പുറമെ തെലുങ്ക്, കന്നട, മലയാളം എന്നിങ്ങനെ എല്ലാ ഭാഷകളിലും സജീവമായി നിൽക്കുന്ന നടനാണ് അർജുൻ. അഭിനയത്തിലൂടെ മാത്രം കോടികൾ വരുമാനം വരുന്നുണ്ട്. എന്നാൽ അർജുന് ജീവിച്ചുപോകാൻ അഭിനയിച്ച് കാശുണ്ടാക്കേണ്ട ആവശ്യമില്ല, അദ്ദേഹത്തിൻ പൂർവ്വിക സ്വത്തുകൾ ഒരുപാടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തമിഴകത്ത് ഇപ്പോൾ ഗംഭീരമായ ഒരു വിവാഹം നടന്ന ക്ഷീണത്തിലാണ്.



തമിഴ് ആക്ഷൻ കിങ് അർജുൻരെ മകൾ ഐശ്വര്യ അർജുന്റെയും ഹാസ്യ നടൻ തമ്പി രാമയ്യയുടെ മകൻ ഉമാപതി രാമയ്യയുടെയും വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സിനിമയിലെ അണിയറ പ്രവർത്തകർക്ക് വേണ്ടി ചെന്നൈയിൽ ഒരു റിസപ്ഷൻ നടത്തുകയായിരുന്നു. രജിനികാന്ത് മുതൽ തമിഴ്‌നാട് മുഖ്യമന്ത്രിവരെ പ്രമുഖരെല്ലാം വിവാഹ സത്കാരത്തിൽ പങ്കെടുത്തു. അതിനിടയിലാണ് സ്ത്രീധന വിവരങ്ങൾ പുറത്തുവരുന്നത്.2023 ലെ കണക്കുകൾ പ്രകാരം അർജുൻ സർജയ്ക്ക് 80 കോടി രൂപയുടെ ആസ്തിയുണ്ട്. അതിൽ പലതും പൂർവ്വികമായി കിട്ടിയ സ്വത്തുക്കളാണ്. അതിലൊരു പൂർവ്വിക സ്വത്ത് മകളുടെ പേരിലേക്ക് മാറ്റി എന്നാണ് അറിയപ്പെടുന്നത്. സ്വർണാഭരണങ്ങൾക്കും പണത്തിനും പുറമെ പേരൂരിലുള്ള ഒരു കോടിയ്ക്ക് മേൽ വില മതിയ്ക്കുന്ന ഒരു തറവാട് വീട് മകളുടെയും മരുമകന്റെയും പേരിലേക്ക് മാറ്റിയെഴുതി എന്നാണ് വിവരം.



എന്നാൽ ഇതിൽ അൺ ഓഫിഷ്യൽ റിപ്പോർട്ടാണ്. പോരൂരിൽ ഒരു ഗ്രാമം തന്നെ സ്വന്തമായുണ്ടെന്നാണ് അതിശയോക്തിയോടെ തമിഴകം പറയുന്നത്. അവിടെയില്ലാത്ത സ്വത്തുക്കളില്ല. സ്വന്തമായി ഒരു അഞ്ജനേയ ക്ഷേത്രം വരെ പണിതിട്ടുണ്ട്. ബ്രഹ്‌മാണ്ഡമായി പണിതുയർത്തിയ ഈ ക്ഷേത്രത്തിൽ വച്ചായിരുന്നു ഐശ്വര്യയുടെയും ഉപാതിയുടെയും വിവാഹ നിശ്ചയം. വിവാഹ ചടങ്ങുകൾ നടന്നതും പേരൂരിലെ ഈ ക്ഷേത്രത്തിൽ വച്ചാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പേരൂരിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത്.



ഈ വിവാത്തെ സംബന്ധിച്ച് ഏറ്റവും അധികം സംസാര വിഷയമായത് അർജുൻ മരുമകൻ ഉപാതിയ്ക്ക് നൽകിയ സ്വീകരണമാണ്. കൈ പിടിച്ച് മണ്ഡപത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നതല്ലാതെ, താലി കെട്ടിയതിന് ശേഷം ഉമാപതിയെ ചുംബിച്ചതൊക്കെ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. തമിഴകത്ത് ഇങ്ങനെ ഒരു അമ്മായിയപ്പൻ - മരുമകൻ കോമ്പോ കണ്ടിട്ടില്ല എന്നാണ് പറയപ്പെടുന്നത്‌.

Find Out More:

Related Articles: