കെ റെയിൽ വരും: ഉയർന്ന സ്പീഡ് 350 കി.മീ സർവീസ് തുടങ്ങി; തുമ്മാരുകുടിയുടെ വാക്കുകൾ ഇങ്ങനെ!
ചൈനയിൽ അതിവേഗ റെയിൽ സർവീസ് ആരംഭിച്ചു. ഇന്ത്യയിൽ ഹൈസ്പീഡ് റെയിൽ നിർമാണം നടക്കുന്നു, കേരളത്തിൽ മാത്രം മുടങ്ങിക്കിടക്കുന്നു എന്നാണ് തുമ്മാരുകുടി പറയുന്നത്. 'ചൈന - ആയിരത്തി ഇരുന്നൂറ്റി ഇരുപത്തി ഒമ്പത് കിലോമീറ്റർ - നാലു മണിക്കൂർ - ഉയർന്ന സ്പീഡ് 350 km/h, - നിർമ്മാണം കഴിഞ്ഞു, സർവ്വീസ് തുടങ്ങി. ഇന്ത്യ - ഹൈ സ്പീഡ് റെയിൽ 500 കിലോമീറ്റർ - രണ്ടു മണിക്കൂർ, ഉയർന്ന സ്പീഡ് 350 km/h, നിർമ്മാണം നടക്കുന്നു. കേരളം- 532 കിലോമീറ്റർ - നാലു മണിക്കൂർ - പ്ലാൻ കോൾഡ് സ്റ്റോറേജിൽ. ഇവിടെ ആർക്കാണിത്ര തിരക്ക്? പക്ഷെ കാലമിനിയുമുരുളും. കെ റെയിൽ വരും. വാഴ വച്ചവരൊക്കെ വാഴയാകും' തുമ്മാരുകുടി പറയുന്നു.
ചൈനയിലെ വുഹാൻ - ബീജിങ് അതിവേഗ ട്രെയിനിൽ യാത്ര ചെയ്യുന്ന എറിക് സോഹെയിമിൻറെ ചിത്രം പങ്കുവെച്ചാണ് തുമ്മാരുകുടിയുടെ പോസ്റ്റ്. 1229 കിലോമീറ്റർ നാല് മണിക്കൂർ പിന്നിടുന്ന അതിവേഗ ട്രെയിനിൻറെ വിശേഷണങ്ങൾക്കൊപ്പമാണ് കെ റെയിൽ വരുമെന്ന് തുമ്മാരുകുടി പറയുന്നത്.
ചൈനയിൽ അതിവേഗ റെയിൽ സർവീസ് ആരംഭിച്ചു. ഇന്ത്യയിൽ ഹൈസ്പീഡ് റെയിൽ നിർമാണം നടക്കുന്നു, കേരളത്തിൽ മാത്രം മുടങ്ങിക്കിടക്കുന്നു എന്നാണ് തുമ്മാരുകുടി പറയുന്നത്. 'ചൈന - ആയിരത്തി ഇരുന്നൂറ്റി ഇരുപത്തി ഒമ്പത് കിലോമീറ്റർ - നാലു മണിക്കൂർ - ഉയർന്ന സ്പീഡ് 350 km/h, - നിർമ്മാണം കഴിഞ്ഞു, സർവ്വീസ് തുടങ്ങി. ഇന്ത്യ - ഹൈ സ്പീഡ് റെയിൽ 500 കിലോമീറ്റർ - രണ്ടു മണിക്കൂർ, ഉയർന്ന സ്പീഡ് 350 km/h, നിർമ്മാണം നടക്കുന്നു. കേരളം- 532 കിലോമീറ്റർ - നാലു മണിക്കൂർ - പ്ലാൻ കോൾഡ് സ്റ്റോറേജിൽ.