മുൻ വ്യോമസേനാ മേധാവി ആർകെഎസ് ബദൗരിയ ബിജെപിയിൽ മത്സരിച്ചേക്കും!

Divya John
 മുൻ വ്യോമസേനാ മേധാവി ആർകെഎസ് ബദൗരിയ ബിജെപിയിൽ മത്സരിച്ചേക്കും! ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് കേന്ദ്ര വാർത്താ വിനിമയ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ, ബിജെപി ദേശീയ സെക്രട്ടറി വിനോദ് ദാവഡെ എന്നിവവരിൽ നിന്നാണ് ബദൗരിയ പാർട്ടി അംഗത്വം സ്വീകരിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിനായി ബിജെപിയുടെ അഞ്ചാം സ്ഥാനാർഥി പട്ടിക പുറത്തിറക്കാനിരിക്കെയാണ് വ്യേമസേന മുൻ മേധാവിയുടെ ബിജെപി പ്രവേശനം. മുൻ വ്യോമസേനാ മേധാവി ആർകെഎസ് ബദൗരിയ ബിജെപിയിൽ ചേർന്നു. അതിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു പിന്നാലെ ആം ആദ്മി പാർട്ടിയുടെ മറ്റൊരു മുഖ്യമന്ത്രിയായ ഭഗവന്ത് സിങ് മാനിനെതിരെയും ബിജെപി രംഗത്തെത്തിയിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെതിരെ ഇ ഡി അന്വേഷണം ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി.



പഞ്ചാബിലെ മദ്യനയ അഴിമതിയിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. മദ്യനയ അഴിമതിയിലൂടെ സംസ്ഥാന ഖജനാവിനു ആയിരം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ബിജെപി പറയുന്നത്.
വർഷങ്ങൾ നീണ്ട ബദൗരിയയുടെ രാജ്യ സേവനത്തെ അഭിനന്ദിച്ച ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ പ്രതിരോധ സേനയിൽ സജീവമായ പങ്ക് വഹിച്ചതിന് ശേഷം രാഷ്‌ട്രീയ രംഗത്തും അദ്ദേഹത്തിന് സജീവ സംഭാവന നൽകാൻ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 40 വർഷത്തോളം ബദൗരിയ ഇന്ത്യൻ വ്യോമസേനയിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് പരിപാടിയിൽ അദ്ദേഹം സംഭാവന നൽകിയിട്ടുണ്ടെന്നും ബിജെപി നേതാവ് പറഞ്ഞു.



 2019 മുതൽ 2021വരെ ഇന്ത്യയുടെ വ്യോമസേനാ മേധാവിയായി പ്രവർത്തിച്ച വ്യക്തിയാണ് രാകേഷ് കുമാർ സിങ് ബദൗരിയ. ഉത്തർപ്രദേശിലെ ആഗ്രാ സ്വദേശിയായ ബദൗരിയയെ ഗാസിയാബാദിൽ നിന്നും ബിജെപി മത്സരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. സ്ഥാനാർഥി പട്ടിക വൈകാതെ തന്നെ പുറത്തിറങ്ങിയേക്കും.ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് കേന്ദ്ര വാർത്താ വിനിമയ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ, ബിജെപി ദേശീയ സെക്രട്ടറി വിനോദ് ദാവഡെ എന്നിവവരിൽ നിന്നാണ് ബദൗരിയ പാർട്ടി അംഗത്വം സ്വീകരിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിനായി ബിജെപിയുടെ അഞ്ചാം സ്ഥാനാർഥി പട്ടിക പുറത്തിറക്കാനിരിക്കെയാണ് വ്യേമസേന മുൻ മേധാവിയുടെ ബിജെപി പ്രവേശനം.

Find Out More:

Related Articles: