റബർ വില കുറയാൻ കാരണം കേന്ദ്രസർക്കാർ ആസിയാൻ കരാറിൽ നിന്നും പിൻമാറാത്തതിന്നു എംവി ഗോവിന്ദൻ!

Divya John
  റബർ വില കുറയാൻ കാരണം കേന്ദ്രസർക്കാർ ആസിയാൻ കരാറിൽ നിന്നും പിൻമാറാത്തതിന്നു എംവി ഗോവിന്ദൻ! കേരളം പോലെ സർവമതക്കാരും സൗഹാർദ്ദത്തോടെ ജീവിക്കുന്ന പ്രദേശം ലോകത്ത് എവിടെയും ഉണ്ടാവില്ല. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മത വിഭാഗങ്ങൾ രമ്യതയോടെ കഴിയുന്നത് ബിജെപിക്കും ആർഎസ്എസിനും ദഹിക്കുന്നില്ല. ആർഎസ്എസും ന്യൂനപക്ഷ വർഗീയ വാദികളും കേരളത്തിൻറെ മതനിരപേക്ഷത തകർക്കാനാണ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. റബർ വിലയുടെ പേരിൽ കർഷരെ തെറ്റിദ്ധരിപ്പിച്ചു കേരളത്തിലെ മതമൈത്രിയിൽ വിഷം കലർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കഴിഞ്ഞദിവസം കണ്ണൂർ എകെജി സ്‌ക്വയറിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന എകെജി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


 വർഗീയതക്കെതിരെ സന്ധിയില്ലാ പോരാട്ടം നടക്കേണ്ട കാലമാണിത്. കേരളത്തിൽ മതധ്രൂവീകരണത്തിലൂടെ നേട്ടം കൊയ്യാനാണ് ബിജെപി നീക്കം. ഇതിനിടിയിൽ ന്യൂനപക്ഷങ്ങളെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനും ശ്രമമുണ്ട്. ഇതിൻറെ ഭാഗമായാണ് മുസ്ലിം, ക്രിസ്ത്യൻ സംഘടനകളമായുള്ള ചർച്ചകൾ. അദാനിയും അംബാനിയും ഉൾപ്പെടെയുള്ള കുത്തകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന ബിജെപി സർക്കാർ കർഷകരെ രക്ഷിക്കുമെന്ന് ധരിക്കുന്നവർ പാഠം പഠിക്കും. ജനങ്ങളുടെ പ്രശ്നങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാൻ പാടില്ലെന്ന വാശിയാണ് പ്രതിപക്ഷത്തിന്. അതിനായി കാട്ടികൂട്ടുന്ന കോപ്രായങ്ങളാണ് സഭ സ്തംഭിക്കാൻ കാരണം.


മാധ്യമങ്ങളുടെ പിന്തുണയോടെയുള്ള 'മോക് അംസംബ്ലി' നിയമസഭയിൽ ആദ്യമാണ്. ഇതിലൂടെ ജനാധിപത്യ സംവിധാനങ്ങളെയും ജനങ്ങളെയും പരിഹസിക്കുകയാണ് പ്രതിപക്ഷം. സർക്കാരും സ്പീക്കറും ഒരിക്കലും പക്ഷപാതപരമായ നിലപാട് സ്വീകരിച്ചിട്ടില്ല. പ്രതിപക്ഷത്തിന് തോന്നുന്ന കാര്യങ്ങളെല്ലാം സഭയിൽ ചർച്ച ചെയ്യാനാവില്ല. 21 സംസ്ഥാനങ്ങളിൽ 598 കലാപങ്ങൾ നടത്തിയ പട്ടികയുമായാണ് ക്രിസ്ത്യൻ സംഘടനകൾ ഡൽഹിയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. റബറിന് വിലകൂടുമെന്ന് പറഞ്ഞ് ബിജെപിക്ക് പിറകെ പോകുന്നവർ വഞ്ചിക്കപ്പെടും. ആരെങ്കിലും പറയുന്നതിനോ, ചെയ്യുന്നതിനോ അനുസരിച്ച് റബറിൻറെ വില മാറില്ല.


ആസിയാൻ കരാറിൻറെ ഭാഗമായാണ് റബറിന് വില ഇടിഞ്ഞത്. സി പി എം കേന്ദ്രകമ്മിറ്റിയംഗം പി. കെ ശ്രീമതി സമ്മേളനത്തിൽ അധ്യക്ഷനായി. കണ്ണൂർ ജില്ലാ സെക്രട്ടറി എം. വി ജയരാജൻ സ്വാഗതം പറഞ്ഞു. സി പി എം നേതാക്കളായ കെ. കെ ശൈലജ, പി. ജയരാജൻ, എൻ. ചന്ദ്രൻ, കെ. പി സഹദേവൻ, ടി. കെ ഗോവിന്ദൻ, പി. പുരുഷോത്തമൻ, പി. വി ഗോപിനാഥ് എന്നിവർ പങ്കെടുത്തു. മാധ്യമങ്ങളുടെ പിന്തുണയോടെയുള്ള 'മോക് അംസംബ്ലി' നിയമസഭയിൽ ആദ്യമാണ്. ഇതിലൂടെ ജനാധിപത്യ സംവിധാനങ്ങളെയും ജനങ്ങളെയും പരിഹസിക്കുകയാണ് പ്രതിപക്ഷം. സർക്കാരും സ്പീക്കറും ഒരിക്കലും പക്ഷപാതപരമായ നിലപാട് സ്വീകരിച്ചിട്ടില്ല. പ്രതിപക്ഷത്തിന് തോന്നുന്ന കാര്യങ്ങളെല്ലാം സഭയിൽ ചർച്ച ചെയ്യാനാവില്ല.

Find Out More:

Related Articles: