മോഹൻലാലിനെക്കുറിച്ച് ചോദിച്ചപ്പോഴുള്ള റഹ്‌മാന്റെ മറുപടി!

Divya John
 മോഹൻലാലിനെക്കുറിച്ച് ചോദിച്ചപ്പോഴുള്ള റഹ്‌മാന്റെ മറുപടി! ഇടയ്ക്ക് വെച്ച് സിനിമയിൽ നിന്നും ബ്രേക്കെടുത്തെങ്കിലും മികച്ച തിരിച്ചുവരവായിരുന്നു റഹ്‌മാൻ നടത്തിയത്. റൊമാന്റിക് വേഷം മാത്രമല്ല സ്വഭാവിക വേഷങ്ങളും വില്ലത്തരവുമെല്ലാം വഴങ്ങുമെന്നും അദ്ദേഹം തെളിയിച്ചിരുന്നു. വ്യത്യസ്തമായൊരു സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ട് അതാണ് സമാരയിലേക്ക് തന്നെ എത്തിച്ചതെന്ന് അദ്ദേഹം പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു റഹ്‌മാൻ വിശേഷങ്ങൾ പങ്കിട്ടത്. കൂടെവിടെ എന്ന ചിത്രത്തിലൂടെ പുതുമുഖ നടനായി അരങ്ങേറിയതാണ് റഹ്‌മാൻ. പത്മരാജനായിരുന്നു അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. മകനെപ്പോലെയാണ് പപ്പേട്ടൻ എന്നെ കണ്ടിരുന്നതെന്ന് റഹ്‌മാൻ പറഞ്ഞിരുന്നു.അന്ന് കാരവാനൊന്നുമില്ലല്ലോ. ഇരിക്കാൻ പോലും ചെയർ കിട്ടില്ല ചിലപ്പോൾ. ഇരിക്കാൻ പറയും , പക്ഷേ, കസേരയുണ്ടാവില്ല. അന്ന് ഞാൻ പൊടി പയ്യനല്ലേ.





    അന്നത്തെ കൂട്ടായ്മ ശരിക്കും ഞാൻ മിസ്സ് ചെയ്യുന്നുണ്ട്. ഒന്നിച്ചിരുന്ന് ബ്രേക്ക്ഫാസ്റ്റും ലഞ്ചുമൊക്കെ കഴിക്കുമായിരുന്നു അന്ന്. ഇന്നെല്ലാവരും ഒരു ഷോട്ട് കഴിഞ്ഞ ഉടനെ തന്നെ കാരവാനിലേക്ക് കയറിയിരിക്കും. എല്ലാം അവിടെ തന്നെയാണ്.ശോഭനയ്‌ക്കൊപ്പം ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തമ്മിൽ തമ്മിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലെ സംഭവവും റഹ്‌മാൻ ഓർത്തെടുത്തിരുന്നു. ഞങ്ങളുടെ സെക്കൻഡ് ലൈഫാണ്, കോവളത്തായിരുന്നു ചിത്രീകരണം. ആ പാറപ്പുറത്ത് വെച്ച് നമുക്ക് ഷൂട്ട് ചെയ്യാമെന്നായിരുന്നു പറഞ്ഞത്. നന്നായി തിരമാല അടിക്കുന്നുണ്ടായിരുന്നു. അവിടെ കയറുന്നത് അപകടമാണെന്ന ബോർഡുണ്ടായിരുന്നു. എല്ലാ ഭാഷയിലും എഴുതിവെച്ചിട്ടുണ്ടായിരുന്നു. അതൊന്നും ഞങ്ങൾ ശ്രദ്ധിച്ചില്ല.





    ഞങ്ങൾ അവിടെ പോയപ്പോഴേക്കും തിരമാല കുറഞ്ഞു. പിന്നെ ഒരു തിരമാല അടിച്ചപ്പോൾ ഞാനും ശോഭനയും താഴേക്ക് വീണു. ഒരു കൈയ്യിൽ ശോഭനയേയും പിടിച്ച് നിൽക്കുകയായിരുന്നു. അവിടെയുള്ളവർ ഓടി വന്നാണ് ഞങ്ങളെ രക്ഷിച്ചത്.
എനിക്കൊരുപാട് ഇൻസ്പിരേഷൻ തന്ന ആർടിസ്റ്റാണ് രോഹിണി. എന്നേക്കാളും സീനിയറാണ്. അവളുടെ സ്മാർട്ട്‌നെസൊക്കെ എനിക്ക് പ്രചോദനമായിട്ടുണ്ട്. അവൾ ഉറങ്ങില്ല, ഭയങ്കരമായിട്ട് വർക്ക് ചെയ്യുന്ന ആർടിസ്റ്റാണ്. ഞങ്ങളൊന്നിച്ചുള്ള ഡാൻസ് രംഗങ്ങളിൽ എന്റെ മൂവ്‌മെൻസുമായി പെട്ടെന്ന് സിങ്ക് ചെയ്യുന്നത് രോഹിണിയായിരുന്നു. എന്റെ മനസിലുള്ളത് പെട്ടെന്ന് മനസിലാക്കി അതുപോലെ ചെയ്യുമായിരുന്നു. നല്ലൊരു കെമിസ്ട്രിയായിരുന്നു.ഭാര്യയുടെ സഹോദരി ഭർത്താവ് കൂടിയായ എആർ റഹ്‌മാനെക്കുറിച്ചും റഹ്‌മാൻ സംസാരിച്ചിരുന്നു.






അദ്ദേഹവും ഞാനും നോർത്തും സൗത്തും പോലെയാണ്. ഞാൻ കുറച്ചുകൂടി ഓപ്പണാണ്, പുള്ളി റിസേർവ്ഡാണ്. എയിറ്റീസിലെ കൂട്ടായ്മയിൽ ഞങ്ങൾ പൊളിറ്റിക്‌സൊന്നും പറയാറില്ല. പഴയ പാട്ടുകളും അനുഭവങ്ങളുമൊക്കെ പങ്കിടാറുണ്ട്. അവിടെ ഞങ്ങൾ അഭിനേതാക്കൾ മാത്രമല്ലേയുള്ളൂ. നല്ല രസമാണ് എല്ലാവരും ചേരുമ്പോൾ. ജീവിതത്തിൽ അധികം ദു:ശീലങ്ങളൊന്നുമില്ല. പാർട്ടിയൊക്കെ പരമാവധി കുറച്ചു. സ്‌പോർട്‌സിൽ താൽപര്യമുണ്ട്. ഷൂട്ടില്ലാത്ത സമയത്ത് കളിക്കാനൊക്കെ പോവാറുണ്ട്. സിനിമയിലെ സഹതാരങ്ങളെക്കുറിച്ചും റഹ്‌മാൻ സംസാരിച്ചിരുന്നു. ആദ്യം ചോദിച്ചത് മോഹൻലാലിനെക്കുറിച്ചായിരുന്നു. അതൊക്കെ ബോയ്‌സ് ടോക്കല്ലേ, അതൊന്നും ഇപ്പോൾ പറയാൻ പറ്റില്ലല്ലോയെന്നായിരുന്നു റഹ്‌മാൻ ചോദിച്ചത്. മമ്മൂക്ക ജ്യേഷ്ഠന്റെ സ്ഥാനത്താണ്. ഇലക്ട്രോണിക് ഐറ്റംസിനെക്കുറിച്ചൊക്കെ ഞങ്ങൾ ചർച്ച ചെയ്യാറുണ്ടായിരുന്നുവെന്നാണ് മമ്മൂട്ടിയെക്കുറിച്ച് റഹ്‌മാൻ പറഞ്ഞത്.

Find Out More:

Related Articles: