ഇളയ മോൾക്ക് മൂന്നര വയസായി; മക്കളെ കുറിച്ച് പറഞ്ഞ് ദിവ്യാ ഉണ്ണി!

Divya John
 ഇളയ മോൾക്ക് മൂന്നര വയസായി; മക്കളെ കുറിച്ച് പറഞ്ഞ് ദിവ്യാ ഉണ്ണി! ഒരുകാലത്ത് വെള്ളിത്തിരയിലെ തിരക്കുള്ള നായിക ആയിരുന്നു ദിവ്യ ഉണ്ണി. മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രീയപ്പെട്ട നായിക വിവാഹ ശേഷം സിനിമാ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. അഭിനയത്തിൽ നിന്നും വിട്ടു നിന്നു എങ്കിലും നൃത്തത്തിൽ ദിവ്യ സജീവമായിരുന്നു. അമേരിക്കയിൽ നൃത്ത വിദ്യാലയം നടത്തുന്ന ദിവ്യ ടെലിവിഷൻ പരിപാടികളിൽ പങ്കെടുത്തും അഭിമുഖങ്ങളിൽ കൂടിയും മലയാളി പ്രേക്ഷക മനസുകളിൽ തനിക്കുള്ള സ്ഥാനം അങ്ങിനെ തന്നെ നിലനിർത്തിയിട്ടുണ്ട്.  ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷം രണ്ടാമത് വിവാഹം ചെയ്തതിനു ശേഷമാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ദിവ്യ സജീവമായി തുടങ്ങിയത്. 2002 ൽ ഡോ സുധീറുമായുള്ള വിവാഹശേഷം ആയിരുന്നു ദിവ്യ അഭിനയത്തിൽ നിന്നും ഇടവേള എടുത്തത്. 



   രണ്ടു മക്കൾ കൂടി ജനിച്ചതോടെ പൂർണ്ണമായും ദിവ്യ എല്ലാത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഈ അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മക്കൾക്ക് നൃത്തത്തോട് താല്പര്യം ഉണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് മക്കളെ കുറിച്ച് ദിവ്യ പറയുന്നത് ഏറെ ശ്രദ്ധേയമാണ്. മീനാക്ഷി, അർജുൻ, ഐശ്വര്യ എന്നിങ്ങനെ 3 മക്കളാണ് ദിവ്യയ്ക്കുള്ളത്. "എനിക്ക് മൂത്തയാൾ ആൺകുട്ടി ആണ്. ഇളയത് രണ്ട് പെൺകുട്ടികളും. രണ്ടാമത്തെയാൾ ഡാൻസ് ഒക്കെ ചെറുപ്പത്തിലേ പഠിക്കുന്നുണ്ട്, എങ്കിലും ശരിക്കും നൃത്തത്തിലേക്ക് വന്നു തുടങ്ങുന്നത് ഇപ്പോഴാണ്.ഒന്ന് രണ്ട് ചെറിയ ചെറിയ പ്രോഗ്രാം ഒക്കെ അവൾ ചെയ്തു തുടങ്ങിയിയിട്ടുണ്ട്. ഇപ്പോൾ 12 വയസായി അവൾക്ക്. അതുപോലെ ചെറിയ മോളെ ഡാൻസ് ഒന്ന് ജസ്റ്റ് തുടങ്ങി വച്ചതേ ഉള്ളു. അവൾക്ക് മൂന്നര വയസ്സ് ആവുന്നതേ ഉള്ളു. അവൾ എപ്പോഴും എന്റെ കൂടെത്തന്നെയാണ്. ഞാൻ ക്ലാസ് എടുക്കുമ്പോൾ പോലും എന്റെ കൂടെ ഉണ്ടാവും.



 2020 ൽ ആണ് അവൾ ജനിക്കുന്നത്. കൊവിഡ് പാൻഡമിക്കിന്‌ തൊട്ട് മുൻപ് ജനിച്ചിട്ട് ആ കൊവിഡ് കാലഘട്ടം മുഴുവൻ എല്ലാവരും കൂടെ ഉണ്ടായിരുന്നു അവൾക്കൊപ്പം. മൂത്ത രണ്ടു കുട്ടികൾക്കും ആ സമയത്ത് ഓൺലൈൻ ക്ലാസ് ഒക്കെ ആയത് കൊണ്ട് അവരും ഞാനും ഭർത്താവും എല്ലാം ഇളയ കുഞ്ഞിനൊപ്പം വീട്ടിൽ തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് എല്ലാവരും കൂടി കൊഞ്ചിച്ചു ഓടി നടന്നു ആണ് അവളെ വളർത്തിയത്. അതുകൊണ്ട് ഇപ്പോഴും ഞാൻ എവിടെ പോയാലും കൂടെ അവളും ഉണ്ടാവും" - ദിവ്യ ഉണ്ണി പറയുന്നു. 2018 ഫെബ്രുവരി അഞ്ചിനായിരുന്നു അമേരിക്കയിൽ എൻജിനീയറായ അരുൺ കുമാറും ദിവ്യ ഉണ്ണിയും തമ്മിലുള്ള വിവാഹം. ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങുകളോടെ നടന്നത്.ദിവ്യയും ഭർത്താവ് അരുണും അഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചത് ഈ അടുത്തിടെയാണ്. 



ഭർത്താവിന് വിവാഹവാർഷിക ആശംസ അറിയിച്ചുകൊണ്ടുള്ള ദിവ്യയുടെ പോസ്റ്റ് വൈറൽ ആയിരുന്നു. ദിവ്യയുടെ പുനർവിവാഹം ആ സമയത്ത് വലിയ വാർത്തയായിരുന്നു. ദിവ്യയെ അനുകൂലിച്ച് നിരവധി ആളുകളാണ് അന്ന് രംഗത്ത് വന്നത്.കൂട്ടത്തിൽ ദിവ്യ ദിവാകരൻ എന്നൊരു പ്രൊഫൈലിൽ വന്ന എഴുത്തും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. രണ്ടു മക്കൾ ഉള്ള സ്ത്രീ വീണ്ടും വിവാഹം ചെയ്തതതിൽ എന്താണ് ധാർമിക രോഷം ഉണ്ടാക്കുന്നത് എന്നും അച്ഛനും അമ്മയ്ക്കും മക്കളുടെ മേൽ തുല്യ അവകാശം ആണെന്നും ഉൾപ്പെടുന്ന ആ പോസ്റ്റ് ഏറെ ചർച്ച ആയിരുന്നു.

Find Out More:

Related Articles: