രാഹുൽ ഗാന്ധിക്കുണ്ടായ നാവുപിഴ തിരുത്തി കോൺഗ്രസ് നേതാവ്; എത്രനാൾ ഇങ്ങനെ തിരുത്തുമെന്ന് ബിജെപി!

Divya John
 രാഹുൽ ഗാന്ധിക്കുണ്ടായ നാവുപിഴ തിരുത്തി കോൺഗ്രസ് നേതാവ്; എത്രനാൾ ഇങ്ങനെ തിരുത്തുമെന്ന് ബിജെപി! തന്റെ ലണ്ടൻ പ്രസംഗം വിവാദമായതിന്റെ പശ്ചാത്തലത്തിൽ വിശദീകരിക്കുന്നതിന് വേണ്ടിയാണ് രാഹുൽ ഗാന്ധി വാർത്താസമ്മേളനം വിളിച്ചത്. ഇതിനിടെയാണ് അറിയാതെ അബദ്ധം പറഞ്ഞത്. വാർത്താസമ്മേളനത്തിനിടെ രാഹുൽ ഗാന്ധിക്കുണ്ടായ നാവുപിഴ തിരുത്തിയ കോൺഗ്രസ് നേതാവ് ജയ്റാം രമേഷിനെതിരെ ബിജെപി.  "അവർ നിങ്ങളെ കളിയാക്കും, 'നിർഭാഗ്യവശാൽ നിങ്ങൾക്കായി' എന്ന് പറയൂ," ജയറാം രമേശ് പറയുന്നത് വീഡിയോയിൽ കേൾക്കാം. പിന്നാലെ തന്നെ താൻ പറഞ്ഞത് തിരുത്തുകയും ചെയ്തു.



വീഡിയോ വൈറലായതോടെ ബിജെപിയും ഇതേറ്റെടുത്തു. കേന്ദ്രമന്ത്രിമാർ അടക്കം രാഹുൽ ഗാന്ധിയെ പരിഹസിച്ച് രംഗത്തുവന്നു. ജയറാം രമേഷ് പതിഞ്ഞ സ്വരത്തിലാണ് സംസാരിച്ചെങ്കിലും, ജയറാം രമേഷ് രാഹുൽ ഗാന്ധിക്ക് നൽകിയ നിർദ്ദേശം മൈക്കിൽ കേൾക്കാനും അത് റെക്കോർഡു ചെയ്യുകയും ചെയ്തു. 'നിർഭാഗ്യവശാൽ, ഞാൻ പാർലമെന്റ് അംഗമാണ്. പാർലമെന്റിലെ നാല് മന്ത്രിമാർ തനിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സഭയിൽ സംസാരിക്കുക എന്നത് എന്റെ ജനാധിപത്യ അവകാശമാണ്'. എന്നായിരുന്നു വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞത്.



ഈ സമയത്ത് രാഹുലിന്റെ അടുത്തിരുന്ന മുതിർന്ന നേതാവ് ജയറാം രമേഷ് രാഹുലിനെ തടഞ്ഞു. രാഹുലിന്റെ അടുത്തേക്ക് നീങ്ങിയിരുന്ന നേതാവ് ഇങ്ങനെ പറഞ്ഞാൽ ബിജെപി പരിഹസിക്കുമെന്നും അത് ഒഴിവാക്കുന്നതിന് പറഞ്ഞത് തിരുത്തണമെന്നും മുൻ കോൺഗ്രസ് അധ്യക്ഷനോട് നിർദ്ദേശിച്ചു. ലണ്ടനിൽ കേബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നടത്തിയ പരാമർശത്തിൽ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ മറുപടി പറയാൻ അനുവദിക്കണമെന്ന് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. നാല് മന്ത്രിമാർ ഉന്നയിച്ച ആരോപണങ്ങളിൽൽ മറുപടി പറയേണ്ടത് തന്റെ അവകാശമാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.നാല് മന്ത്രിമാരാണ് പാർലമെന്റിൽ എനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.



അതിന് സഭയിൽ തന്നെ മറുപടി നൽകേണ്ടത് എന്റെ അവകാശമാണ്. ഇന്ന് സ്പീക്കറോട് ഞാൻ ഇക്കാര്യം ആവശ്യപ്പെട്ടു. ഇതിനായാണ് സ്പീക്കറുടെ ചേംബറിലേക്ക് പോയത്. എന്നാൽ, അദ്ദേഹം എനിക്ക് ഉറപ്പൊന്നും നൽകിയില്ല. പുഞ്ചിരിക്കുകയാണ് ചെയ്തത്. എന്നാലും എന്നെ നാളെ സംസാരിക്കാൻ അനുവദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.എല്ലാത്തിനുമുപരിയായി, എത്രനാൾ എങ്ങനെയൊക്കെ നിങ്ങൾ കാര്യങ്ങൾ പഠിപ്പിച്ചുകൊടുക്കും? എന്നായിരുന്നു ബിജെപി നേതാവ് സംബിത് പാത്ര ട്വിറ്ററിൽ ചോദിച്ചത്.

Find Out More:

Related Articles: