ഇന്ത്യ-ചൈന സംഘർഷത്തിനിടയിലും ഇറക്കുമതി കൂട്ടുന്ന കേന്ദ്രം; കെജ്രിവാൾ!

Divya John
 ഇന്ത്യ-ചൈന സംഘർഷത്തിനിടയിലും ഇറക്കുമതി കൂട്ടുന്ന കേന്ദ്രം; കെജ്രിവാൾ! ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളികൂടിയാണ് ചൈന. ഇന്ത്യയെടുത്ത അതേനിലപാട് ചൈനയും എടുക്കുകയാണെങ്കിൽ കൂടുതൽ നഷ്ടം നമുക്കായിരിക്കുമെന്നത് സുവ്യക്തമായ കാര്യമാണ്. ചൈനയുമായി ഇന്ത്യക്ക് ഉയർന്ന വ്യാപാരക്കമ്മി നിലനിൽക്കുന്നുണ്ട്. വ്യാപാരക്കമ്മി ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യം സംബന്ധിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് കേന്ദ്രം ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതും ഈയിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. യുപിഎ സർക്കാരാണ് ഈ ഉയർന്ന വ്യാപാരക്കമ്മിക്ക് കാരണമെന്നാണ് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ്‌ ഗോയൽ പറയുന്നത്. ചൈനയുമായുള്ള വ്യാപാര കമ്മി ഈവർഷം 10,000 കോടി ഡോളറിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് ചൈന നടത്തുന്ന നിരന്തര പ്രകോപനങ്ങളോട് കേന്ദ്ര സർക്കാരിനുള്ള പതുങ്ങിയ നയത്തെ പുറത്ത് തോണ്ടിയിടുന്ന പ്രസ്താവനയുമായി കെജ്രിവാൾ വരുന്നത്. ചൈന ഇന്ത്യയുടെ അതിർത്തി കൈയേറ്റം നടത്തിയ ഘട്ടങ്ങളിൽ അവരുടെ ബിസിനസ് ലോകത്തെ സമ്മർദ്ദത്തിലാഴ്ത്തിയാണ് ഇന്ത്യ നേരിട്ടിരുന്നത്.






   ഇതൊരു താൽക്കാലിക പരിഹാരമായി മാത്രമേ കാണാനാകൂ എന്ന് അന്നേ അഭിപ്രായമുയർന്നിരുന്നു. ഇന്ത്യൻ കമ്പനികൾക്ക് ചൈനയിലും ബിസിനസ്സുണ്ടെന്നതും, ലോകവിപണിയിൽ ചൈനയ്ക്ക് രാജ്യത്തിന്റെ കച്ചവടബന്ധങ്ങൾക്കെതിരെ പലതും ചെയ്യാനായേക്കുമെന്നതുമെല്ലാം പ്രശ്നങ്ങളാണ്. അരുണാചൽ പ്രദേശിലെ തവാങ് മേഖലയിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തിലാണ് അർവിന്ദ് കെജ്രിവാളിന്റെ പരിഹാരനിർദ്ദേശം. ഇരട്ടി വിലകൊടുത്ത് മറ്റ് രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾ വാങ്ങിയാലും ചൈനീസ് ഉൽപന്നങ്ങൾ വാങ്ങരുതെന്നാണ് ഡൽഹി അരവിന്ദ് കെജരിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടത് സർക്കാരിനെ ഒന്ന് പതുങ്ങാൻ പ്രേരിപ്പിക്കുന്ന കാര്യമാണെന്നതിൽ സംശയമില്ല. 2020ലെ ഗാൽവാൻ സംഘർഷത്തിനുശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളിലെയും സൈനികർ പോരടിക്കുന്നത്. ഗാൽവൻ സംഘർഷത്തിനുശേഷം ചൈനയിൽ നിന്നുള്ള ഇറക്കുമതി വർധിപ്പിക്കുകയാണ് ഇന്ത്യ ചെയ്തതെന്ന വസ്തുത നിലനിൽക്കുന്നുണ്ട്.





   ഈ കണക്കുകൾ വെളിപ്പെടുത്തി ബി.ജെ.പിയെ പ്രശ്നത്തിലാക്കുകയാണ് കെജ്രിവാൾ. ഗാൽവാൻ സംഘർഷത്തിനുശേഷം ഇന്ത്യ ചൈനയിൽ നിന്നുള്ള ഇറക്കുമതി വർധിപ്പിച്ചതായി ഔദ്യോഗിക വ്യാപാരക്കണക്കുകൾ പറയുന്നു. യു.എസ്. കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാരപങ്കാളിയാണ് ചൈന. 2021-222ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 115.83 ബില്യൺ ഡോളറായിരുന്നു. ഇതാകട്ടെ ഇന്ത്യയുടെ മൊത്തം ചരക്കുവ്യാപാരത്തിന്റെ 11.19 ശതമാനമാണ്. 20 വർഷം മുമ്പുവരെ ഇന്ത്യയുമായി ചൈനയ്ക്ക് ഇന്നുകാണുന്ന തരത്തിലുള്ള വ്യാപാരബന്ധമുണ്ടായിരുന്നില്ല. 2011 മുതലാണ് ചൈനയും ഇന്ത്യയും തമ്മിലുള്ള വ്യാപാരബന്ധം വളരുന്നതും ഏറ്റവും മികച്ച വ്യാപാരപങ്കാളിലൊന്നായി ചൈന മാറുന്നതും.എൻഡിഎ സർക്കാർ അധികാരത്തിലേറിയ 2014 മുതൽ ചൈന ഇന്ത്യയുടെ ഏറ്റവും പ്രധാന വ്യാപാരപങ്കാളിയാണ് എന്നതിൽ സംശയമില്ല.





  അതിർത്തി സംഘർഷങ്ങൾ രാജ്യത്തിനകത്ത് രാഷ്ട്രീയ നീക്കങ്ങൾക്കുള്ള ആയുധമാക്കുമ്പോഴും ചൈനയുമായുള്ള വ്യാപാരബന്ധം വളർത്താനും ഇറക്കുമതിയിൽ വർധനവുണ്ടാക്കാനുമാണ് ബിജെപി ഗവൺമെന്റ് ശ്രമിച്ചതെന്നതിന് കണക്കുകൾ തെളിവാണ്. 2020-2021 കാലയളവിൽ ചൈനയുമായി 73.1 ബില്യൺ ഡോളറിന്റെ വ്യാപാര കമ്മിയാണ് ഇന്ത്യയ്ക്ക് ഉണ്ടായിട്ടുള്ളത്. മുൻവർഷങ്ങളേക്കാൾ 44.02 ബില്യൺ ഡോളറിന്റെ വർദ്ധനയാണ് ഉണ്ടായിട്ടുള്ളതെന്ന് സാരം. ചൈനീസ് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ കുത്തനെ വർദ്ധിപ്പിച്ചതുകൊണ്ടാണ് 73.1 ബില്യൺ ഡോളറിന്റെ വ്യാപാരക്കമ്മിയുണ്ടായത്. ഗാൽവാൻ സംഘർഷത്തിനുശേഷവും ചൈനീസ് ഉൽപന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ പ്രോത്സാഹിപ്പിക്കുക തന്നെയായിരുന്നു എന്നാണ് ഔദ്യോഗിക വ്യാപാരക്കണക്കുകൾ പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്.




  ഈ അവസരത്തിലാണ് കെജ്രിവാൾ നടത്തിയ പ്രസ്താവന ബി.ജെ.പിയെ വെട്ടിലാക്കുന്നത്.വരും വർഷങ്ങളിൽ ഇന്ത്യ-ചൈന വ്യാപാരബന്ധം കൂടുതൽ ദൃഢമാകാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിലെ (ഏപ്രിൽ-ഒക്ടോബർ) കണക്കുകൾ പ്രകാരം 51 ബില്യൺ ഗോളറാണ് വ്യാപാരക്കമ്മി. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ചൈനയിൽ നിന്നുള്ള ഇറക്കുമതി വർധിക്കാനാണ് സാധ്യത എന്ന് നിരീക്ഷിക്കപ്പെടുന്നത്. എന്നാൽ ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഒച്ചിഴയുന്നപോലെയാണ് നീങ്ങുന്നതെന്നാണ് മറ്റൊരു വ്യത്യാസം.

Find Out More:

Related Articles: