രഹ്ന ഫാത്തിമയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന ആവശ്യം; സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ! ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ ആവശ്യപ്പെട്ടു. സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കേരള സർക്കാരിന് വേണ്ടി കൗൺസിൽ ഹർഷദ് വി ഹമീദാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ശബരിമല ക്ഷേത്ര ദർശനത്തിന് ശ്രമിച്ച രഹ്നയ്‌ക്കെതിരെ പത്തനംതിട്ട പോലീസ് കേസെടുക്കുകയും പിന്നീട് ഹൈക്കോടതി ജാമ്യം നൽകുകയുമായിരുന്നു. ശബരിമല ക്ഷേത്ര ദർശനത്തിന് ശ്രമിച്ച രഹ്നയ്‌ക്കെതിരെ പത്തനംതിട്ട പോലീസ് കേസെടുക്കുകയും പിന്നീട് ഹൈക്കോടതി ജാമ്യം നൽകുകയുമായിരുന്നു.
ഇതിലെ വ്യവസ്ഥകൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് രഹ്ന സുപ്രിം കോടതിയിൽ ഹർജി സമർപ്പിച്ചത്. കേരള സർക്കാരിന് വേണ്ടി കൗൺസിൽ ഹർഷദ് വി ഹമീദാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ശബരിമലയിൽ ദർശനത്തിന് ശ്രമിച്ചതുമായി ബന്ധപ്പെട്ട് പത്തനംതിട്ട പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ ജാമ്യവുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ സത്യവാങമൂലം ഫയൽ ചെയ്തിരിക്കുന്നത്. കേസിൽ നേരത്തെ ഹൈക്കോടതി കർശ്ശന ഉപാധികളിന്മേൽ ജാമ്യം അനുവദിച്ചിരുന്നു. ഇതിൽ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വ്യവസ്ഥകൾ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് രഹന ഫാത്തിമ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. രഹ്ന പലതവണ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.
സ്ത്രീപ്രവേശനം സംബന്ധിച്ച വിധി വന്നശേഷം താൻ ശബരിമലയ്ക്ക് പോവുകയാണെന്ന അടിക്കുറിപ്പോടെ രഹ്ന സാമൂഹികമാധ്യമത്തിൽ ചിത്രം പങ്കുവെച്ചിരുന്നു. ഇത് മതവികാരം വ്രണപ്പെടുത്തിയെന്നുകാട്ടിയുള്ള പരാതിയിലാണ് പോലീസ് കേസെടുത്തത്. ഹൈക്കോടതി പിന്നീട് ജാമ്യം നൽകിയെങ്കിലും മതവികാരം വ്രണപ്പെടുത്തരുതെന്ന നിർദേശം പാലിച്ചില്ലെന്നാണ് സർക്കാർ അറിയിച്ചത്. ശബരിമലയിൽ എത്തിയതിനും സമൂഹമാധ്യമങ്ങളിൽ മതവികാരം വൃണപ്പെടുന്ന പോസ്റ്റുകൾ ഇട്ടതിനും നേരത്തെ ബിഎസ്എൻഎല്ലിനി നിന്ന് രഹ്നയെ പിരിച്ചുവിട്ടിരുന്നു. 15 വർഷ സർവീസും 2 തവണ ബെസ്റ്റ് പെർഫോമൻസ് അവാർഡും ഉള്ള തന്നെ നിർബന്ധിത വിരമിക്കൽ നൽകി പിരിച്ചു വിടുകയായിരുന്നെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ രഹന അറിയിച്ചിരുന്നു.
ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ, അനീതിക്കെതിരെ ജനരോക്ഷം ഉണ്ടാവും എന്ന് ഭയന്നാണ് ഒന്നര വർഷം നടപടികൾ നീട്ടിക്കൊണ്ടു പോയി എന്റെ ജൂനിയർ എൻജിനീയർ ആയുള്ള റിസൾട്ടും പ്രമോഷനും തടഞ്ഞുവെച്ചതെന്നും അവർ അന്നു ആരോപിച്ചു. രണ്ടുമാസം മുമ്പ് രഹ്ന ഫാത്തിമക്കെതിരെ പരാതിയുമായി അമ്മ രംഗത്തെത്തിയിരുന്നു. മകളും പങ്കാളിയും ചേർന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതി. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലാണ് രഹ്ന ഫാത്തിമയുടെ അമ്മ പ്യാരി പരാതി നൽകിയത്. വയോജന സംരക്ഷണ നിയമപ്രകരം നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി.