വന്ദേ ഭാരത് ട്രെയിനുകൾ വാങ്ങാൻ ക്യൂവിൽ സമ്പന്ന രാജ്യങ്ങൾ!

Divya John
 വന്ദേ ഭാരത് ട്രെയിനുകൾ വാങ്ങാൻ ക്യൂവിൽ സമ്പന്ന രാജ്യങ്ങൾ! നേരത്തെ വികസ്വര രാജ്യങ്ങളിൽ നിന്നുള്ള ആവശ്യക്കാരെയാണ് ഇന്ത്യ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കാനഡ പോലുള്ള വികസിത രാജ്യങ്ങളും ഇന്ത്യയുടെ വന്ദേ ഭാരതിൽ താൽപ്പര്യം പ്രകടിപ്പിച്ച് രംഗത്തുണ്ട്. മലേഷ്യ, ചിലി എന്നീ രാജ്യങ്ങളും വന്ദേ ഭാരതിൽ താൽപ്പര്യം അറിയിച്ചിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളായ ബിഇഎംഎൽ, ഐസിഎഫ് അടക്കമുള്ളവയും വന്ദേ ഭാരത് ട്രെയിൻ സെറ്റുകൾ നിർമ്മിക്കുന്നുണ്ട്. ഇതിൽ ബിഇഎംഎൽ വിദേശ കയറ്റുമതിക്ക് തയ്യാറെടുക്കുന്നതായി പ്രഖ്യാപിച്ചിട്ടുമുണ്ട്. മറ്റ് സ്ഥാപനങ്ങളെക്കാൾ ഏറ്റവും ചുരുങ്ങിയ ചെലവിലാണ് ബിഇഎംഎൽ വന്ദേ ഭാരത് ട്രെയിൻ സെറ്റുകൾ നിർമ്മിച്ചത്. ഇന്ത്യയുടെ തനത് സാങ്കേതികതയിൽ നിർമ്മിക്കപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സെറ്റുകൾക്ക് അന്തർദ്ദേശീയ തലത്തിൽ ഡിമാൻഡ് ഏറുന്നു. ഗുണനിലവാരമാണ് മറ്റൊരു ഘടകം.



ട്രെയിൻ സെറ്റുകൾക്ക് വിലക്കുറവുണ്ടെങ്കിലും അത് ഗുണനിലവാരത്തെ ഒട്ടും കുറയ്ക്കുന്നില്ല. അന്തർദ്ദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്ന ഉയർന്ന നിലവാരമുള്ള ട്രെയിൻസെറ്റുകളാണ് ഇവ. വേഗതയുടെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയും ഇവക്കില്ല. വെറും 52 സെക്കൻഡുകൾക്കുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വന്ദേ ഭാരതിന് കഴിയും. ജപ്പാന്റെ ബുള്ളറ്റ് ട്രെയിൻ ഇതേ വേഗത പിടിക്കാൻ എടുക്കുന്ന സമയം 55 സെക്കൻഡാണ്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത പിടിക്കാൻ വന്ദേ ഭാരത് ട്രെയിനുകൾക്ക് സാധിക്കും. ഉയർന്ന ഗുണനിലവാരമുള്ള സുരക്ഷാ സംവിധാനമാണ് വന്ദേ ഭാരതിൽ ഒരുക്കിയിരിക്കുന്നത്. എല്ലാ വന്ദേ ഭാരതിലും കവച് സംവിധാനമുണ്ട്. എല്ലാ കോച്ചുകളിലും സിസിടിവി കാമറകൾ സ്ഥാപിച്ചിരിക്കുന്നു. വൈഫൈ, സ്മോക്ക് അലാറം തുടങ്ങിയവയും ട്രെയിനിലുണ്ട്. അന്തർദ്ദേശീയ നിലവാരമുള്ള ഡിസൈൻ ഗുണനിലവാരം വന്ദേ ഭാരത് ട്രെയിനുകളുടെ മറ്റൊരു പ്രത്യേകതയാണ്. 



ഈ ഡിസൈൻ ഗുണനിലവാരം മൂലം വന്ദേ ഭാരത് ട്രെയിനുകൾക്കുള്ളിൽ ശബ്ദശല്യം വളരെ കുറവാണ്. മറ്റൊന്ന് വന്ദേ ഭാരത് സൃഷ്ടിക്കുന്ന ശബ്ദമാണ്. ഇതും താരതമ്യേന കുറവാണ്. വന്ദേ ഭാരത് ട്രെയിൻ സെറ്റുകളുടെ വിലക്കുറവ് തന്നെയാണ് വിദേശരാജ്യങ്ങളെ ആകർഷിക്കുന്നതിന് പ്രധാന കാരണം. വന്ദേ ഭാരത് ട്രെയിൻ സെറ്റുകളുടെ അതേ നിലവാരമുള്ള ട്രെയിനുകൾക്ക് മറ്റ് രാജ്യങ്ങളിൽ 180 കോടി രൂപ വരെ ചെലവ് വരുന്നുണ്ട്. എന്നാൽ വന്ദേ ഭാരതിന്റെ ചെലവ് 120 കോടി രൂപയ്ക്കും 130 കോടി രൂപയ്ക്കും ഇടയിലാണ്.ഇന്ത്യയുടെ തനത് സാങ്കേതികതയിൽ നിർമ്മിക്കപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സെറ്റുകൾക്ക് അന്തർദ്ദേശീയ തലത്തിൽ ഡിമാൻഡ് ഏറുന്നു. നേരത്തെ വികസ്വര രാജ്യങ്ങളിൽ നിന്നുള്ള ആവശ്യക്കാരെയാണ് ഇന്ത്യ പ്രതീക്ഷിച്ചിരുന്നത്. 



എന്നാൽ ഇപ്പോൾ കാനഡ പോലുള്ള വികസിത രാജ്യങ്ങളും ഇന്ത്യയുടെ വന്ദേ ഭാരതിൽ താൽപ്പര്യം പ്രകടിപ്പിച്ച് രംഗത്തുണ്ട്. മലേഷ്യ, ചിലി എന്നീ രാജ്യങ്ങളും വന്ദേ ഭാരതിൽ താൽപ്പര്യം അറിയിച്ചിട്ടുണ്ട്. എല്ലാ വന്ദേ ഭാരതിലും കവച് സംവിധാനമുണ്ട്. എല്ലാ കോച്ചുകളിലും സിസിടിവി കാമറകൾ സ്ഥാപിച്ചിരിക്കുന്നു. വൈഫൈ, സ്മോക്ക് അലാറം തുടങ്ങിയവയും ട്രെയിനിലുണ്ട്. അന്തർദ്ദേശീയ നിലവാരമുള്ള ഡിസൈൻ ഗുണനിലവാരം വന്ദേ ഭാരത് ട്രെയിനുകളുടെ മറ്റൊരു പ്രത്യേകതയാണ്. ഈ ഡിസൈൻ ഗുണനിലവാരം മൂലം വന്ദേ ഭാരത് ട്രെയിനുകൾക്കുള്ളിൽ ശബ്ദശല്യം വളരെ കുറവാണ്. മറ്റൊന്ന് വന്ദേ ഭാരത് സൃഷ്ടിക്കുന്ന ശബ്ദമാണ്. ഇതും താരതമ്യേന കുറവാണ്.

Find Out More:

Related Articles: