മകൾക്ക് ഒപ്പം എന്തിനും കൂടെ നിന്ന അച്ഛൻ; ഈ വിയോഗം അപ്രതീക്ഷിതം! എല്ലാം തിരക്കുകളും മാറ്റിവച്ചു മകൾക്കൊപ്പം ചേർന്ന് നടക്കാൻ എപ്പോഴും മാധവൻ ഒപ്പം ഉണ്ടാകാറുണ്ടായിരുന്നു. ഒടുവിൽ മകൾ ചെന്നൈയിലേക്ക് താമസം മാറിയപ്പോൾ അവിടെയും മകൾക്ക് നിഴലായി അദ്ദേഹവും അവിടേക്ക് താമസം മാറി. അമ്മ ശ്യാമളയും അച്ഛൻ മാധവനും ആണ് തന്റെ നട്ടെല്ല് എന്നാണ് പല കുറി കാവ്യാ പറഞ്ഞിട്ടുള്ളത്. ഇക്കഴിഞ്ഞ ദിവസം ആയിരുന്നു മാധവേട്ടന്റെ അപ്രതീക്ഷിത വിയോഗം. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിക്കുന്നത്. ഓസ്‌ട്രേലിയയിൽ നിന്നും മകൻ മിഥുൻ എത്തുന്നത് വരെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നിരവധി ആളുകൾ ആണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്നുകൊണ്ട് എത്തുന്നത്. കാവ്യാ മാധവന്റെ പേരിന്റെ ഐശ്വര്യമായിരുന്നു അവരുടെ അച്ഛൻ പി മാധവൻ.
കലോത്സവ വേദികളിൽ എല്ലാം മകൾക്കൊപ്പം നിഴലായി എന്നും മാധവൻ ചേട്ടനും ഉണ്ടായിരുന്നു എന്നാണ് അവരെ അറിയുന്നവർ പറയുന്നത്.രണ്ടുമക്കളാണ് മാധവനും ശ്യാമളക്കും. മലയാള സിനിമയിലെ പ്രഗത്ഭ നടി കാവ്യാ മാധവനും. മിഥുൻ മാധവനും. മിഥുൻ കുടുംബസമേതം ഓസ്‌ട്രേലിയയിലും. രണ്ടുമക്കളാണ് മിഥുന്. കാവ്യ ഈ അടുത്താണ് ചെന്നൈയിലേക്ക് താമസം മാറിയത്. മാറിയപ്പോൾ അദ്ദേഹവും അവിടേക്ക് പോയിരുന്നു. ചെന്നൈയിൽ നിന്നും കൊച്ചിയിലെ വീട്ടിൽ എത്തിച്ച ശേഷം ആയിരിക്കും സംസ്കാരം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വളരെ പെട്ടെന്നായിരുന്നു 72 ആം വയസിൽ അദ്ദേഹത്തിന്റെ അന്ത്യം.
നിരവധി സിനിമ താരങ്ങയും സിനിമ സംഘടനകളുമാ ആണ് അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നത്. ടെക്സ്റ്റൈൽ ഷോപ്പ് ഉടമ കൂടി ആയിരുന്ന അദ്ദേഹം. സുപ്രിയ ടെക്‌സ്‌റ്റൈൽസ് എന്ന പേരിൽ സ്ഥാപനവും അദ്ദേഹം നടത്തിയിരുന്നു. ബിസിനസ്സ് തിരക്കുകൾക്ക് ഇടയിലും മകളുടെ എല്ലാ ഇഷ്ടങ്ങൾക്കും ഒപ്പം നിന്ന അച്ഛനാണ് അദ്ദേഹം . മകൾ കലോത്സവ വേദികളിൽ തിളങ്ങുമ്പോൾ അവൾക്ക് കൂട്ടായി ഷൂട്ടിങ് സെറ്റിലേക്ക് പോകുമ്പോൾ അവിടെ അവൾക്ക് നിഴലായി മാധവേട്ടനും ഉണ്ടായിരുന്നു. ഏക മകൾ ആയതുകൊണ്ടുതന്നെ തന്നോട് അച്ഛന് ഒരു പ്രത്യേക വാത്സല്യവും ആയിരുന്നു എന്നൊരിക്കൽ കാവ്യാ തന്നെ പറഞ്ഞിട്ടുണ്ട്.
ഒടുവിൽ മകൾ ചെന്നൈയിലേക്ക് താമസം മാറിയപ്പോൾ അവിടെയും മകൾക്ക് നിഴലായി അദ്ദേഹവും അവിടേക്ക് താമസം മാറി. അമ്മ ശ്യാമളയും അച്ഛൻ മാധവനും ആണ് തന്റെ നട്ടെല്ല് എന്നാണ് പല കുറി കാവ്യാ പറഞ്ഞിട്ടുള്ളത്. ഇക്കഴിഞ്ഞ ദിവസം ആയിരുന്നു മാധവേട്ടന്റെ അപ്രതീക്ഷിത വിയോഗം. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിക്കുന്നത്.