അസ്തമയം വളരെ അകലെയല്ല അർത്ഥവത്തായ വരികളുമായി നടൻ സലിം കുമാർ! ഹാസ്യ കഥാപാത്രങ്ങളെ മാത്രമല്ല സ്ട്രോങ്ങ് ആയ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടൻ ആണ് അദ്ദേഹം. ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി എത്രത്തോളം ഉണ്ടെന്നു തെളിയിക്കുന്നതാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സർക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്കാരം സലീം കുമാറിനു ലഭിച്ചു. 2010-ലെ മികച്ച നടനുള്ള ദേശീയപുരസ്കാരവും സ്വന്തമാക്കിയ നടൻ ഇപ്പോൾ അഭിനയലോകത്തിൽ നിന്നുംവിട്ടു നിൽക്കുകയാണ്. ചാനൽ പരിപാടികളിൽ എല്ലാം സജീവമായ സലിം കുമാർ അന്പത്തിയഞ്ചാം വയസ്സിലേക്ക് കടക്കുകാണ്. വളരെ വികാര ഭരിതമായ ഒരു കുറിപ്പ് പങ്കിട്ടുകൊണ്ട് എത്തിയിരിക്കുകാണ് ഇപ്പോൾ താരം.
മിമിക്രിയിലൂടെ മലയാള സിനിമ രംഗത്തേക്ക് ചുവട് വച്ച നടൻ ആണ് സലിം കുമാർ. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച താരം. അസ്തമയം വളരെ അകലെയല്ല ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം അതിൽ അതിൽ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റു. എന്റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ് എനിക്ക്എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാൻ പറ്റും എന്നറിയില്ല എന്നാലും ഞാൻ യാത്ര തുടരുകയാണ് അനുഗ്രഹങ്ങളും ആശിർവാദങ്ങളും ഉണ്ടാകണം സ്നേഹപൂർവ്വം നിങ്ങളുടെ സലിംകുമാർ- അദ്ദേഹം കുറിച്ചു.
ഇടക്ക് കാറല്ല രോഗവും അദ്ദേഹത്തെ തളർത്തിയിരുന്നു. ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണ് ഇത്രയും കാതങ്ങൾ പിന്നിടുന്നതിന് എന്റെ സഹയാത്രികർ എനിക്ക് നൽകിയ സ്നേഹത്തിനും പ്രോത്സാഹത്തിനും നന്ദി. ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. മീശമാധവനിലെ അഡ്വ. മുകുന്ദനുണ്ണി, ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രം, പുലിവാൽ കല്യാണത്തിലെ മണവാളൻ, കല്യാണരാമനിലെ പ്യാരി, മായാവിയിലെ ആശാൻ, തിളക്കത്തിലെ ഓമനക്കുട്ടൻ എന്നിവ അതിൽ ചിലതുമാത്രം.
ഇനിയും അദ്ദേഹത്തിന് ഒരുപാട് കഥാപാത്രങ്ങൾ ചെയ്യാൻ ആകട്ടെ എന്നാണ് ആരാധകരുടെ കമന്റുകൾ. 2000-ൽ വിജി തമ്പി സംവിധാനം ചെയ്ത സത്യമേവ ജയതേയിലെ കള്ളന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിലെ പ്രകടനമാണ് തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലേക്ക് സംവിധായകരായ റാഫി-മെക്കാർട്ടിൻ ടീം സലിമിനെ വിളിക്കാൻ കാരണമായത്. തെങ്കാശിപ്പട്ടണം ഹിറ്റായതോടെ സലിം കുമാറിന് തിരക്കായി. പിന്നീട് ഒട്ടേറെ സിനിമകളിലെ ഹാസ്യനടനായുള്ള റോളുകൾ ഇദ്ദേഹത്തെ തേടി വന്നു. പിന്നീടങ്ങോട്ട് ദിലീപ്-ഹരിശ്രീ അശോകൻ-സലിം കുമാർ ടീം എപ്പോഴെല്ലാം സ്‌ക്രീനിൽ ഒന്നിച്ചോ അപ്പോഴെല്ലാം തിയേറ്ററിൽ പൊട്ടിച്ചിരികൾ അലയടിച്ചു.