മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ അഖിൽ മാരാർ; കേസെടുത്ത് പോലീസ്!

Divya John
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ അഖിൽ മാരാർ; കേസെടുത്ത് പോലീസ്! വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയ അഖിൽ മാരാർക്കെതിരെ പോലീസ് കേസെടുത്തു. കൊച്ചി ഇൻഫോപാർക്ക് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ താത്പര്യമില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ അഖിൽ പ്രതികരിച്ചിരുന്നു. ഇ മെയിൽ മുഖേനെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അഖിൽ മാരാർക്കെതിരെ കേസെടുത്തതെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും ഇൻഫോപാർക്ക് പോലീസ് അറിയിച്ചു. വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്ക് പാൽ നൽകാൻ തയാറാണെന്ന് വ്യക്തമാക്കി പങ്കുവച്ച പോസ്റ്റിന് താഴെ ലൈംഗികച്ചുവയോടെ കമൻ്റിട്ടയാൾക്കെതിരെയും പോലീസ് കേസെടുത്തു.



ചെർപ്പുളശേരി സ്വദേശി സുകേഷ് പി മോഹനൽ എന്നയാൾക്കെതിരെയാണ് കെസെടുത്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന പ്രചാരണം നടത്തിയവർക്കെതിരെ വിവിധ ജില്ലകളിൽ പോലീസ് കേസെടുത്തിട്ടുണ്ട്.മുണ്ടക്കൈ - ചൂരൽമല ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോൺ സർവേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു. മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും തിരച്ചിൽ. ഉരുൾപൊട്ടലിൽ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ മൺകൂനകളുടെ ഉയർച്ച വ്യത്യാസം മനസ്സിലാക്കി പരിശോധന ശക്തമാക്കും. എൻ.ഡി.ആർ.എഫ്, കെ - 9 ഡോഗ് സ്‌ക്വാഡ്, ആർമി കെ - 9 ഡോഗ് സ്‌ക്വാഡ്, സ്‌പെഷ്യൽ ഓപറേഷൻ ഗ്രൂപ്പ്, മദ്രാസ് എൻജിനിയറിങ് ഗ്രൂപ്പ്, പോലിസ്, ഫയർഫോഴ്‌സ്, ഫോറസ്റ്റ്, തമിഴ്‌നാട് ഫയർ ആൻഡ് റസ്‌ക്യൂ, മെഡിക്കൽ ടീം, ദേശീയ ദുരന്തനിവാരണ അതോറിറ്റി ഡെൽറ്റ സ്‌ക്വാഡ്, നേവൽ, കോസ്റ്റ് ഗാർഡ് തുടങ്ങിയ 11 സേനാ വിഭാഗങ്ങളിലെ 1264 പേരാണ് ആറ് മേഖലകളിലായി തിരിഞ്ഞ് അഞ്ച് ദിവസം തിരിച്ചിൽ നടത്തിയത്.



മുണ്ടക്കൈ - ചൂരൽമല ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോൺ സർവേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു. മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും തിരച്ചിൽ. ഉരുൾപൊട്ടലിൽ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ മൺകൂനകളുടെ ഉയർച്ച വ്യത്യാസം മനസ്സിലാക്കി പരിശോധന ശക്തമാക്കും. എൻ.ഡി.ആർ.എഫ്, കെ - 9 ഡോഗ് സ്‌ക്വാഡ്, ആർമി കെ - 9 ഡോഗ് സ്‌ക്വാഡ്, സ്‌പെഷ്യൽ ഓപറേഷൻ ഗ്രൂപ്പ്, മദ്രാസ് എൻജിനിയറിങ് ഗ്രൂപ്പ്, പോലിസ്, ഫയർഫോഴ്‌സ്, ഫോറസ്റ്റ്, തമിഴ്‌നാട് ഫയർ ആൻഡ് റസ്‌ക്യൂ, മെഡിക്കൽ ടീം, ദേശീയ ദുരന്തനിവാരണ അതോറിറ്റി ഡെൽറ്റ സ്‌ക്വാഡ്, നേവൽ, കോസ്റ്റ് ഗാർഡ് തുടങ്ങിയ 11 സേനാ വിഭാഗങ്ങളിലെ 1264 പേരാണ് ആറ് മേഖലകളിലായി തിരിഞ്ഞ് അഞ്ച് ദിവസം തിരിച്ചിൽ നടത്തിയത്. 



ക്യാമ്പുകളിലെ ശുചിത്വം ഉറപ്പാക്കും. ആവശ്യമില്ലാതെ ദുരന്ത ഭൂമിയിലേക്ക് എത്തുന്നവരെ പ്രോത്സാഹിപ്പിക്കില്ല. ഇത്തരം ടൂറിസം യാത്രകൾ നിരുത്സാഹപ്പെടുത്തും. കുടുംബാംഗങ്ങൾ നഷ്ടമായവർ ഉൾപ്പടെയാണ് തിരച്ചിലിന് ഇറങ്ങുന്നത്. അവരുടെ വൈകാരികത മനസ്സിലാക്കണം. രക്ഷാപ്രവർത്തനം നടത്തുന്ന സ്ഥലത്ത് ഭക്ഷണം നൽകുന്നതിന് ആളുകൾ പോകരുതെന്ന് അധികൃതർ അറിയിച്ചു. ജിബിൻ ജോർജ്  ഓതറിനെ കുറിച്ച് വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്ക് പാൽ നൽകാൻ തയാറാണെന്ന് വ്യക്തമാക്കി പങ്കുവച്ച പോസ്റ്റിന് താഴെ ലൈംഗികച്ചുവയോടെ കമൻ്റിട്ടയാൾക്കെതിരെയും പോലീസ് കേസെടുത്തു.



ചെർപ്പുളശേരി സ്വദേശി സുകേഷ് പി മോഹനൽ എന്നയാൾക്കെതിരെയാണ് കെസെടുത്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന പ്രചാരണം നടത്തിയവർക്കെതിരെ വിവിധ ജില്ലകളിൽ പോലീസ് കേസെടുത്തിട്ടുണ്ട്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശ്രീജിത്ത് പന്തളത്തിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പന്തളം കുളനട സ്വദേശിയായ ശ്രീജിത്തിനെതിരെ പന്തളം പോലീസാണ് ശീജിത്തിനെതിരെ കേസെടുത്തത്.

Find Out More:

Related Articles: