അനിയത്തിയെ കണ്ട് ആര്യ പാർവതി ഇമോഷണലായതിന്റെ കാരണം?

Divya John
 അനിയത്തിയെ കണ്ട് ആര്യ പാർവതി ഇമോഷണലായതിന്റെ കാരണം? 23ാം വയസിൽ വല്യേച്ചിയായതിന്റെ സന്തോഷത്തെക്കുറിച്ച് എപ്പോഴും ആര്യ വാചാലയാവാറുണ്ട്. അഭിനയത്തിൽ നിന്നും മാറി നൃത്തത്തിൽ ഉപരിപഠനം നടത്തുകയാണ് ആര്യ. ബാംഗ്ലൂരിലേക്കുള്ള യാത്രയിൽ ഏറ്റവും മിസ് ചെയ്യുന്നത് അനിയത്തിയെയാണെന്ന് ആര്യ പറഞ്ഞിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി വീട്ടിലെത്തിയതിന്റെ സന്തോഷമായിരുന്നു പുതിയ പോസ്റ്റിലൂടെ ആര്യ പങ്കിട്ടത്. നർത്തകിയും അഭിനേത്രിയുമായ ആര്യ പാർവതി സോഷ്യൽമീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്. ഒറ്റക്കുട്ടിയായി വളർന്നതിന്റെ സങ്കടം മാറിയത് പാലു വന്നതോടെയാണെന്ന് ആര്യ പറഞ്ഞിരുന്നു. പാലൂ എന്ന് വിളിച്ച് കരയുന്ന ആര്യയെയാണ് വീഡിയോയിൽ കാണുന്നത്.



അവളെ പിരിഞ്ഞിരിക്കുക എന്നത് ഏറെ വിഷമമുള്ള കാര്യമാണ്. എങ്ങനെയൊക്കെയോ ആണ് ഞാൻ അത് മാനേജ് ചെയ്യുന്നത്. മൂന്ന് മാസത്തിന് ശേഷമായാണ് ഞാൻ ഇപ്പോൾ അവളെ കാണുന്നത്. അവളിപ്പോൾ നടക്കാൻ തുടങ്ങി. എന്നെ കണ്ടാൽ അവൾക്ക് മനസിലാവും. ആളുകളെ തിരിച്ചറിഞ്ഞ് തുടങ്ങി. എന്നെ അമ്മി എന്ന് വിളിച്ച് തുടങ്ങി. ഐ ലവ് യൂ പാലൂ എന്നുമായിരുന്നു ആര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ചേച്ചിയെ കണ്ടപ്പോൾ പാലുവിന്റെ മുഖത്തും സന്തോഷമായിരുന്നു. അനിയത്തിക്കൊപ്പമുള്ള ഓരോ നിമിഷവും ആര്യ ശരിക്കും ആസ്വദിക്കുകയാണ്. നല്ല നിമിഷങ്ങളെല്ലാം അവർ സോഷ്യൽമീഡിയയിലൂടെയും പങ്കുവെക്കാറുമുണ്ട്. അതുകൊണ്ട് തന്നെ പാലുവിനെ ഇഷ്ടപ്പെടുന്നവരേറെയാണ്. വീഡിയോയിലോ പോസ്റ്റിലോ പാലുവിനെ കണ്ടില്ലെങ്കിൽ ചോദ്യങ്ങൾ വരാറുണ്ടെന്ന് ആര്യ പറഞ്ഞിരുന്നു.



 ഗർഭിണിയാണെന്ന കാര്യം മകളെ അറിയിക്കാനായി വൈകിയതിന്റെ കാരണം അമ്മയും തുറന്നുപറഞ്ഞിരുന്നു. പിരീഡ്‌സ് റഗുലറായിരുന്നില്ല. ഇടയ്ക്ക് ക്ഷീണം തോന്നിയെങ്കിലും യാത്രകൾ ചെയ്തതിന്റെയാവുമെന്നായിരുന്നു കരുതിയത്. തീരെ വയ്യാതായപ്പോഴാണ് ഡോക്ടറെ കണ്ടത്. അങ്ങനെ നടത്തിയ പരിശോധനയിലാണ് ഉള്ളിലൊരാളുണ്ടെന്ന് അറിഞ്ഞത്. ഇത് കണ്ടാൽ ആരായാലും ഇമോഷണലായിപ്പോവും. ഹാർട്ട് ടച്ചിംഗ് മൊമന്റ്, പാലുവിന് ഏറ്റവും നല്ല ചേച്ചിയെ തന്നെയാണ് കിട്ടിയിട്ടുള്ളത്. ഇത് കണ്ടിട്ട് കരച്ചിൽ വരുന്നുണ്ടെന്നുമായിരുന്നു വീഡിയോയുടെ താഴെ വന്ന കമന്റുകൾ. അനിയത്തിയായല്ല മകളായി തന്നെയാണ് പാലുവിനെ കാണുന്നതെന്ന് മുൻപ് ആര്യ പറഞ്ഞിരുന്നു. 



ഇത്രയും കാലം ഒറ്റക്കുട്ടിയായി ജീവിച്ചിട്ട് പെട്ടെന്നൊരാൾ വരുന്നുവെന്ന് കേൾക്കുമ്പോൾ അത് എനിക്ക് ഉൾക്കൊള്ളാനാവുമോയെന്ന ടെൻഷൻ അച്ഛനും അമ്മയ്ക്കുമുണ്ടായിരുന്നു. എന്നാൽ എന്നെ സംബന്ധിച്ച് ഒരുപാട് സന്തോഷമാണ് തോന്നിയതെന്നും ആര്യ മുൻപ് പറഞ്ഞിരുന്നു. ആര്യ ഇത് എങ്ങനെ എടുക്കുമെന്ന ആശങ്കയും ഞങ്ങൾക്കുണ്ടായിരുന്നു. വീഡിയോ കോളിൽ വിളിക്കുമ്പോൾ പോലും അവളോട് ഇതേക്കുറിച്ച് പറഞ്ഞിരുന്നില്ല. ആര്യ ആ സമയത്ത് ബാംഗ്ലൂരിലായിരുന്നു. പെട്ടെന്ന് വന്നപ്പോഴാണ് ഇതേക്കുറിച്ച് അറിഞ്ഞത്. എത്രകാലമായി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു, എനിക്കൊരുപാട് സന്തോഷമായെന്നായിരുന്നു ആര്യ പറഞ്ഞത്.

Find Out More:

Related Articles: