നയൻതാരയ്ക്കെതിരെ പരസ്യമായി രംഗത്ത് വന്ന ആ രണ്ട് മലയാളി നായകമാർ! ധനുഷ് മറ്റുള്ളവരുടെ വളർച്ചയിൽ ഈഗോയും ഫ്രസ്ട്രേഷനും ഉള്ള ആളാണെന്നാണ് നയൻതാര ആരോപിച്ചത്. ധനുഷിനെതിരെ നയൻതാര പങ്കുവച്ച ഓപ്പൺ ലെറ്റൽ വലിയ ചർച്ചയായിരുന്നു. നയൻതാരയ്ക്ക് ഇൻസെക്യൂരിറ്റിയാണെന്നും, അത് കാരണം മറ്റുള്ളവരുടെ അവസരം നഷ്ടപ്പെടുത്തുന്നു എന്നുമാണ് അതിലൊരു നടി ആരോപിച്ചത്.
അതേ സമയം നേരത്തെ രണ്ട് മലയാളി നായികമാർ പേരെടുത്ത് പരമാർശിക്കാതെ നയൻതാരയ്ക്കെതിരെ പരസ്യമായി സംസാരിച്ചിരുന്നു. രജിനികാന്ത് നായകനായി എത്തിയ സിനിമയിൽ ഒരു ചെറിയ റോൾ ചെയ്യുന്നതിനായി, മലയാള സിനിമയിൽ വളരെ അധികം സജീവമായ ഈ നടിയെ വിളിച്ചിരുന്നു. എന്നാൽ ആ റോൾ നയൻതാര ഇടപെട്ട് ട്രിം ചെയ്തു എന്നാണ് നടിയുടെ ആരോപണം.
ചിത്രത്തിൽ രജിനികാന്തിനൊപ്പം ഒരു ഗാന രംഗവും ഗായിക കൂടെയായ ഈ നടിയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ താൻ കേന്ദ്ര നായികയായ ഈ ചിത്രത്തിൽ അങ്ങനെ ഒരു നടിയെ കൊണ്ടു വന്ന് ഗാനരംഗം കൊടുത്താൽ അത് തന്റെ പ്രാധാന്യം കുറക്കുമെന്നും, അവർ ആ ഗാനരംഗം ചെയ്യുന്നുവെങ്കിൽ ഞാൻ അഭിനയിക്കില്ല എന്ന് നയൻതാര പറഞ്ഞു എന്നുമാണ് ആ നടി പറഞ്ഞിട്ടുള്ളത്. ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ്, ദിലീപ് തുടങ്ങിയവർക്കൊപ്പമെല്ലാം വൻ ഹിറ്റുകൾ ചെയ്ത നടിയുടെ തുറന്ന് പറച്ചിൽ. ആ സംഭവത്തിൽ രജിനികാന്ത് തന്നെ വിളിച്ച് നേരിട്ട് ക്ഷമ പറഞ്ഞതായും നടി പറയുന്നു.
അതേസമയം ഇന്ന് വിവാഹിതയും രണ്ടുകുഞ്ഞുങ്ങളുടെ അമ്മ കൂടിയായ നയൻസ് നാല്പത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രശസ്തിക്ക് ഒപ്പം വിവാദങ്ങൾ എന്നും നയൻതാരയെ വേട്ടയാടിയിരുന്നു, എന്നാൽ അതിനെയെല്ലാം പോസറ്റീവ് ആറ്റിട്യൂട്ടിൽ മാത്രമാണ് നയൻതാര സമീപിച്ചിട്ടുള്ളത്. ലേഡി സൂപ്പർ സ്റ്റാർ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം നയൻതാരയെ. കാരണം പരിസാഹങ്ങളും കല്ലേറുകളും ഇരുപാട് ഉണ്ടായിട്ടുണ്ട് കരിയറിന്റെ തുടക്കത്തിൽ നയൻസിന്. എന്നാൽ അതിനെയെല്ലാം തൻ്റെ ഇശ്ചാശക്തികൊണ്ടു കരഘോഷങ്ങളും അംഗീകാരങ്ങളുമാക്കി മാറ്റി വലിയൊരു ആരാധക വൃന്ദത്തെ നയൻസിന് സൃഷ്ടിക്കാൻ കഴിഞ്ഞു. ഒരു സിനിമാ സ്റ്റോറി പോലെ സംഭവബഹുലമായിരുന്നു എന്നും നയൻസിന്റെ ജീവിതം. സ്നേഹിക്കപെടാൻ അല്ലെങ്കിൽ മനസ്സ് തുറന്നു സ്നേഹിക്കാൻ ഏറെ ആഗ്രഹിച്ച ആളാണ് നയൻസ് എന്നാണ് പരിചയക്കാർ പറയുന്നത്. മാത്രമല്ല പ്രശസ്തി വാനോളം ഉയരുമ്പോഴും വിനയം എവിടെയും പ്രകടമാക്കുന്ന ആളാണ് നയൻസ് എന്നും ഏറെ പ്രിയപ്പെട്ടവർ പറയുന്നു.
സിനിമാ സ്വപ്നമില്ലാതിരുന്ന ഒരു മലയാളി പെൺകുട്ടി തെന്നിന്ത്യ മുഴുവൻ ആരാധിക്കുന്ന ഒരു ലേഡി സൂപ്പർ സ്റ്റാർ ആയി മാറണം എങ്കിൽ അവർ എടുത്തിരിക്കുന്ന എഫേർട്ട് ചില്ലറ ആകില്ല. നായികയായി ഫിക്സ് ചെയ്തെന്ന് സത്യൻ പറഞ്ഞപ്പോൾ 'ഇല്ല സർ, അഭിനയിക്കാൻ എനിക്ക് താത്പര്യമില്ല' എന്നായിരുന്നു ആ കുട്ടിയുടെ മറുപടി. 'ബന്ധുക്കൾക്കൊന്നും സിനിമയിൽ അഭിനയിക്കാൻ വിടുന്നതിനോട് താല്പര്യമില്ലെ'ന്നതായിരുന്നു കാരണം. 'ഡയാനയ്ക്കും അച്ഛനും അമ്മയ്ക്കും താത്പര്യക്കുറവുണ്ടോ' എന്നു ചോദിച്ചപ്പോൾ 'ഇല്ല' എന്നതായിരുന്നു മറുപടി. എങ്കിൽ 'ഇങ്ങോട്ട് പോരു' എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് മനസിനക്കരെ എന്ന ചിത്രത്തിലേക്കുള്ള ലേഡി സൂപ്പർ സ്റ്റാറിൻ്റെ എൻട്രി.സംവിധായകൻ സത്യൻ അന്തിക്കാട് മനസിനക്കരെയിലേക്ക് നായികയെ തിരയുന്ന നേരത്താണ് മാഗസിൻ കവറിൽ തിരുവല്ലക്കാരി ഡയാന എന്ന പെൺകുട്ടിയുടെ ചിത്രം കാണുന്നത്.
ഫോൺ വിളിച്ച് അന്വഷിച്ച് ഡയാനയെ നേരിട്ടു കാണാൻ പറ്റുമോ എന്ന് തിരക്കി. സിനിമയിൽ അഭിനയിക്കണമെന്ന മോഹം പിടിച്ച് വന്ന കുട്ടിയായിരുന്നില്ല, പക്ഷെ അവൾക്ക് അഭിനയിക്കാൻ ഇഷ്ടമാണ് എന്നു താൻ മനസിലാക്കി എന്നാണ് സത്യൻ അന്തിക്കാട് ഒരിക്കൽ അവരെ കുറിച്ച് പറഞ്ഞത്.അങ്ങനെ മലയാളവും തമിഴും ബോളിവുഡ് വരെ നീണ്ടു കിടക്കുകയാണ് നയൻസും അവരുടെ പ്രശസ്തിയും കടന്നു വന്ന വഴികൾ ഏറെ കല്ലും മുള്ളും നിറഞ്ഞതായിരുന്നു, ഏറ്റവും ഒടുവിലത്തെ തുറന്നു പറച്ചിൽ പോലും നയൻസിന്റെ വ്യക്തിത്വമാണ് തുറന്നു പറയുന്നത്. അതേസമയം നയൻസിന്റെ Beyond the Fairy Tale പുറത്തിറങ്ങിയതിന് പിന്നാലെയാണ് അമ്മ ഓമന കുര്യന്റെ തുറന്നു പറച്ചിലും സോഷ്യൽ മീഡിയയിൽ നിറയുന്നത്.