അന്ന് പ്രായം വിഷയമായില്ല, ഐശ്വര്യ ധനുഷ് ബന്ധത്തെകുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് സംവിധായകൻ ആലപ്പി അഷ്‌റഫ്! ആരാധകരുടെ ആഗ്രഹം പോലെ ഇരുവരും ഒരുമിച്ചാൽ അത് രജനി ചിത്രങ്ങളിലെ ക്ളൈമാക്സ് പോലെ ആകുമെന്നും അഷ്‌റഫ് പറയുന്നു. ഐശ്വര്യ ധനുഷ് ബന്ധത്തെകുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് സംവിധായകൻ ആലപ്പി അഷ്‌റഫ്. പ്രണയം മുതൽ വിവാഹവും ഡിവോഴ്‌സും തമ്മിലുള്ള കാര്യങ്ങൾ ആണ് അദ്ദേഹം പറയുന്നത്. വീണ്ടും ഒരു നടിയെ ചൂണ്ടിക്കാട്ടി ഗോസിപ്പുകൾ വന്നു. ഇതിനോടൊപ്പം തന്നെ രജനിയുടെ കുടുംബവും ധനുഷിന്റെ കുടുംബവും തമ്മിൽ ഉള്ള ബന്ധത്തെ കുറിച്ചുപോലും കഥകൾ പ്രചരിച്ചു. എന്നാൽ തനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങൾ ആയിരുന്നു ഐശ്വര്യ ചെയ്തത്. പക്ഷെ പിന്നീട് വിള്ളൽ പുറം ലോകത്തേക്ക് വന്നു തുടങ്ങി.
ഈ തകർച്ചയിൽ വേദനിച്ചത് രജനീകാന്തും കുടുംബവും ആണ്. രജനികാന്ത് കൂടുതൽ സമയവും ഇപ്പോൾ ചെലവിടുന്നത് കൊച്ചുമക്കൾക്ക് ഒപ്പമാണ്. സിനിമപോലെയല്ല ജീവിതമെന്ന് കാണിക്കുന്നതാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ജീവിതം. നിസ്സഹായനായ പിതാവായി അദ്ദേഹം മാറി.- ആലപ്പി അഷ്‌റഫ് പറഞ്ഞു. ധനുഷ് രജനീകാന്തിന്റെ കടുത്ത ആരാധകനും ആയിരുന്നു. ഐശ്വര്യയുമായുള്ള വിവാഹശേഷം ധനുഷ് പറഞ്ഞിരുന്നു രജനിയെക്കാൾ വളരെ സിംപിൾ ആണ് ഐശ്വര്യ എന്ന്. രണ്ടുവട്ടം ദേശീയ അവാർഡ് ഇതിനിടയിൽ ധനുഷ് . ഇതിനിടയിൽ ധനുഷിനെതിരെ ഗോസിപ്പുകൾ വന്നു. യാതൊരു അടിസ്ഥാനവും ഇല്ലാത്ത കാര്യങ്ങൾ ആണ് തന്റെ ഭർത്താവിന് എതിരെ വന്നത് എന്ന് പറഞ്ഞുകൊണ്ട് ഐശ്വര്യ വന്നു വന്നതോടെ ഗോസിപ്പുകൾ കെട്ടടങ്ങി.
പ്രണയം തീവ്രം ആയപ്പോൾ ഇരുവരും പക്ഷെ അത് തുറന്നുപറയുകയും വീട്ടുകാർ വിവാഹം നടത്തി കൊടുക്കുകയും ചെയ്തു., രജനികാന്തിന്റെ മരുമകൻ എന്ന നിലയിൽ ധനുഷിന് തമിഴ് ലോകം അർഹിക്കുന്ന പ്രാധാന്യം തന്നെ നൽകി. അമ്മായി അപ്പൻ മരുമകൻ സിനിമകൾ വമ്പൻ ഹിറ്റുകൾ സമ്മാനിച്ചു,ഒപ്പം ഐശ്വര്യ ധനുഷ് വിവാഹബന്ധം നല്ല രീതിയിലും മുൻപോട്ട് പോകുന്നതും കാണാൻ കഴിഞ്ഞു. ഇരുവർക്കും രണ്ടുമക്കളും ജനിച്ചു. തുടർന്ന് ഒരു ധനുഷ് യുഗം തന്നെ നമ്മൾ കണ്ടു. അദ്ദേഹം അഭിനയിച്ച സിനിമകൾ എല്ലാ സൂപ്പർഹിറ്റും.കസ്തൂരി രാജക്ക് രണ്ടു ആണ്മക്കളും രണ്ടു പെൺമക്കളും ആണ്. ജ്യേഷ്ഠന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ധനുഷ് അഭിയത്തിലേക്ക് എത്തിയത്.
സഹോദരിമാരുടെ കൂട്ടുകാരിയാണ് ഐശ്വര്യ . ധനുഷിന്റെ സഹോദരിമാർ വഴിയാണ് ഐശ്വര്യ ആദ്യമായി ധനുഷിനെ പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് പ്രണയം ആയി മാറി. എന്നാൽ പ്രണയം റിപ്പോർട്ട് ചെയ്ത അവസരങ്ങളിൽ ഒക്കെയും ഇരുവരും അത് നിഷേധിച്ചു. ഐശ്വര്യ എന്റെ സഹോദരിമാരുടെ കൂട്ടുകാരി മാത്രമാണ് എനിക്ക് അങ്ങനെ വലിയ ബന്ധങ്ങൾ ഒന്നുമില്ല എന്ന് ധനുഷ് പ്രതികരിച്ചു. അത് എല്ലാവർക്കും വിശ്വസിക്കാതെ ഇരിക്കാൻ തരവുമില്ല. കാരണം ഐശ്വര്യ ധനുഷിനെക്കാൾ രണ്ടുവയസ്സ് മൂത്തതാണ്.