ഖാർഗെയ്ക്ക് എൻ്റെ ആശംസകൾ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി! കോൺഗ്രസ് പ്രിസിഡൻ്റ് എന്ന നിലയിലുള്ള പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന മല്ലികാർജുൻ ഖാർഗെയ്ക്ക് എൻ്റെ ആശംസകൾ എന്ന് ട്വീറ്റ് ചെയ്ത മോദി ഖാർഗെയ്ക്ക് ഒരു മികച്ച ഫലവത്തായ ഭരണകാലം ഉണ്ടാകട്ടെ എന്നും ആശംസിച്ചു.കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വിജയിച്ച മല്ലികാർജുൻ ഖാർഗെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഖാർഗെയെ അഭിനന്ദിച്ച് സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവർ രംഗത്തുവന്നു. വസതിയിൽ എത്തിയാണ് സോണിയ ഗാന്ധി അഭിനന്ദനം അറിയിച്ചത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ഖാർഗയെ അഭിനന്ദനം അറിയിച്ചു.
മല്ലികാർജുൻ ഖാർഗെയെ അഭിനന്ദിച്ച് ശശി തരൂർ രംഗത്തുവന്നിരുന്നു. കോൺഗ്രസിനെ നയിക്കുകയെന്നത് വലിയൊരു ബഹുമതിയും ഭാരിച്ച ഉത്തരവാദിത്തവുമാണ്. പുതിയ ദൗത്യത്തിൽ ഖർഗെജിയ്ക്ക് എല്ലാവധി ആശംസകളുമെന്നും തരൂർ ട്വറ്ററിലൂടെ വ്യക്തമാക്കി. "കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ആയിരത്തിലധികം സഹപ്രവർത്തകരുടെ പിന്തുണ ബഹുമതിയായി കണക്കാക്കുന്നു. രാജ്യവ്യാപകമായി കോൺഗ്രസിൻ്റെ നന്മ കൊതിക്കുന്നവരുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കുമുള്ള അംഗീകാരമാണിതെന്നും തരൂർ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇന്ത്യയിലുടെ നീളമുള്ള കോൺഗ്രസിൻ്റെ അഭ്യുദയകാംക്ഷികൾ അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും എന്നിലർപ്പിച്ചത് അഭിമാനമായി കാണുന്നു" - എന്ന് തരൂർ കൂട്ടിച്ചേർത്തു.
താഴെത്തട്ടിൽ പ്രവർത്തിച്ചുള്ള ഖാർഗെയുടെ പരിചയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് കരുതുന്നതായി പ്രിയങ്ക ട്വീറ്റ് ചെയ്തു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള കോൺഗ്രസിൻ്റെ ശ്രമം ഖാർഗെയുടെ നേതൃത്വത്തിൽ മുന്നോട്ട് പോകുമെന്ന് പ്രിയങ്ക പറഞ്ഞു. തന്റെ പ്രവർത്തന മണ്ഡലം പുതിയ അധ്യക്ഷൻ തീരുമാനിക്കുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഖാർഗെയെ അഭിനന്ദിച്ച് സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവർ രംഗത്തുവന്നു. വസതിയിൽ എത്തിയാണ് സോണിയ ഗാന്ധി അഭിനന്ദനം അറിയിച്ചത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ഖാർഗയെ അഭിനന്ദനം അറിയിച്ചു. വസതിയിൽ എത്തിയാണ് സോണിയ ഗാന്ധി അഭിനന്ദനം അറിയിച്ചത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ഖാർഗയെ അഭിനന്ദനം അറിയിച്ചു.മല്ലികാർജുൻ ഖാർഗെയെ അഭിനന്ദിച്ച് ശശി തരൂർ രംഗത്തുവന്നിരുന്നു.