ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ!

frame ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ!

Divya John
 ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ! ബോബി ചെമ്മണ്ണൂരിൻ്റെ നടപടി പ്രോസിക്യൂഷൻ ബുധനാഴ്ച ഹൈക്കോടതിയെ അറിയിച്ചേക്കും. നടിയുടെ ലൈംഗിക അധിക്ഷേപ കേസിൽ ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ. മറ്റ് കേസുകളിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ ജാമ്യം ലഭിച്ചിട്ടും പല കാരണങ്ങളാൽ പുറത്തിറങ്ങാൻ കഴിയാതെ ജയിലിൽ തുടരുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ബോബി ജയിലിൽ തുടരുന്നതെന്നാണ് റിപ്പോർട്ട്. 50000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യവ്യവസ്ഥ. ബോഡി ഷെയ്മിങ് സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ലെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞു. ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണം. ജാമ്യവ്യവസ്ഥകൾ നിർബന്ധമായും പാലിക്കണമെന്നും അല്ലാത്തപക്ഷം ജാമ്യം റദ്ദ് ചെയ്യുമെന്നും കോടതി വ്യക്തമാക്കി.




 ഹൈക്കോടതി ഉത്തരവ് അനുസരിച്ചുള്ള ജാമ്യ വ്യവസ്ഥകൾ അംഗീകരിച്ച് ജയിലിലെ ബുക്കിൽ ഒപ്പിടാൻ ബോബി ചെമ്മണ്ണൂർ തയാറായില്ല. കേസുകളിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ ജാമ്യം ലഭിച്ചിട്ടും പല കാരണങ്ങളാൽ പുറത്തിറങ്ങാൻ കഴിയാതെ ജയിലിൽ തുടരുന്നവരുണ്ട്. ഇവർക്കും ജയിൽ മോചിതനാകാൻ സാധിച്ചെങ്കിൽ മാത്രമേ താനും ജയിലിൽ നിന്ന് പുറത്തിറങ്ങൂ എന്നാണ് ബോബി പറയുന്നത്. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരോട് അറിയിക്കുകയായിരുന്നു. അഭിഭാഷകർ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്ക്കാൻ സാധിക്കാത്തവരുമായ നിരവധി തടവുകാർ ജയിലിൽ തുടരുന്നുണ്ടെന്നുമാണ് ബോബി ചെമ്മണ്ണൂരിൻ്റെ വാദം. ഇതോടെ ഇന്ന് ബോബി ജയിലിൽ തുടരുമെന്ന് വ്യക്തമായി.



നാളെ പുറത്തിറങ്ങുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. നിലവിൽ കൊച്ചി കാക്കനാട് ജില്ലാ ജയിലിലാണ് ബോബി ചെമ്മണ്ണൂരുള്ളത്. ഓൾ കേരള മെൻസ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം ഒരുക്കിയിരുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരും ജയിലിന് പുറത്തുണ്ടായിരുന്നു. ഇതിനിടെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ബോബി തയാറായില്ലെന്ന വാർത്ത പുറത്തുവന്നത്. ഇതോടെ സ്വീകരണത്തിനായി കാത്തുനിന്നവർ മടങ്ങുകയായിരുന്നു. നടിയുടെ ലൈംഗികാതിക്രമ കേസിൽ ഈ മാസം ഒൻപതിനാണ് ബോബിയെ മജിസ്ട്രേട്ട് കോടതി 14 ദിവസത്തെ റിമാൻഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലിലേക്ക് അയച്ചത്. ആറ് ദിവസമായി കാക്കനാട്ടെ ജില്ലാ ജയിലിൽ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് ചൊവ്വാഴ്ചയാണ് ഹൈക്കോടതി ജാമ്യം നൽകിയത്.



 ജാമ്യം നേടിയ ബോബി ഇന്ന് തന്നെ പുറത്തിറങ്ങുമെന്ന് കരുതി നിരവധിയാളുകളാണ് പിന്തുണയുമായി ജയിലിന് പുറത്ത് എത്തിയത്. അഭിഭാഷകർ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്ക്കാൻ സാധിക്കാത്തവരുമായ നിരവധി തടവുകാർ ജയിലിൽ തുടരുന്നുണ്ടെന്നുമാണ് ബോബി ചെമ്മണ്ണൂരിൻ്റെ വാദം. ഇതോടെ ഇന്ന് ബോബി ജയിലിൽ തുടരുമെന്ന് വ്യക്തമായി. നാളെ പുറത്തിറങ്ങുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. നിലവിൽ കൊച്ചി കാക്കനാട് ജില്ലാ ജയിലിലാണ് ബോബി ചെമ്മണ്ണൂരുള്ളത്. ഓൾ കേരള മെൻസ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം ഒരുക്കിയിരുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരും ജയിലിന് പുറത്തുണ്ടായിരുന്നു.

Find Out More:

Related Articles: