താലികെട്ട് തിരുപ്പതിയിൽ വെച്ച്; വിവാഹത്തെക്കുറിച്ച് പ്രഭാസിന്റെ മറുപടി!

Divya John
 താലികെട്ട് തിരുപ്പതിയിൽ വെച്ച്; വിവാഹത്തെക്കുറിച്ച് പ്രഭാസിന്റെ മറുപടി! ബാഹുബലിക്ക് ശേഷമായി നിരവധി മികച്ച അവസരങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്. ബാഹുബലിയാവാനായി പ്രഭാസ് നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് വാചാലനായി സംവിധായകനും എത്തിയിരുന്നു. സിനിമയ്ക്ക് പുറമെ പ്രഭാസിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും ആരാധകർ ചർച്ച ചെയ്്തിരുന്നു. അനുഷ്‌ക ഷെട്ടിയുമായി പ്രണയത്തിലാണെന്ന തരത്തിലായിരുന്നു തുടക്കത്തിലെ റിപ്പോർട്ടുകൾ. കൃതി സനോനെ ജീവിതസഖിയാക്കുകയാണ് പ്രഭാസ് എന്നായിരുന്നു അടുത്തിടെ വന്ന റിപ്പോർട്ടുകൾ. വിവാഹത്തെക്കുറിച്ചുള്ള പ്രഭാസിന്റെ മറുപടി ചർച്ചയായിക്കൊണ്ടിരിക്കുകയാണിപ്പോൾ. തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് പ്രഭാസ്. ബാഹുബലിയിൽ അഭിനയിച്ചതോടെയാണ് പ്രഭാസിന്റെ കരിയർ മാറിമറിഞ്ഞത്. ആരെയായിരിക്കും പ്രഭാസ് ജീവിതസഖിയാക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകർ.






ബാഹുബലി റിലീസ് ചെയ്തതോടെയാണ് അനുഷ്‌കയും പ്രഭാസും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചത്. ഇരുവരും മികച്ച ജോഡികളാണെന്നും, ജീവിതത്തിലും ഒന്നിച്ചാൽ സന്തോഷം എന്നായിരുന്നു ആരാധകർ പറഞ്ഞത്. ചർച്ചകൾ സജീവമായപ്പോഴാണ് ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്, ഞങ്ങൾക്കിടയിൽ സൗഹൃദം മാത്രമേയുള്ളൂവെന്ന് ഇരുവരും വ്യക്തമാക്കിയത്. ബാഹുബലി റിലീസിന് ശേഷം മുതൽ എന്നാണ് വിവാഹമെന്നായിരുന്നു ആരാധകർ പ്രഭാസിനോട് ചോദിച്ചത്. പുതിയ സിനിമയായ ആദിപുരുഷ് പ്രീ റിലീസ് ഇവന്റിലും ഇതേക്കുറിച്ചുള്ള ചോദ്യങ്ങളുണ്ടായിരുന്നു. എവിടെ വെച്ചായിരിക്കും വിവാഹം എന്ന് ചോദിച്ചപ്പോൾ തിരുപ്പതിയിൽ എന്നായിരുന്നു നടന്റെ മറുപടി. വിവാഹം എന്നാണെന്നോ മറ്റ് കാര്യങ്ങളെക്കുറിച്ചോ ഒന്നും അദ്ദേഹം സംസാരിച്ചിരുന്നില്ല.







പ്രഭാസിന്റെ മറുപടി ഇതിനകം തന്നെ വലിയ ചർച്ചയായി മാറിക്കഴിഞ്ഞിട്ടുണ്ട്. കൃതി സനോനും പ്രഭാസും പ്രണയത്തിലാണെന്നുള്ള റിപ്പോർട്ടുകളായിരുന്നു അടുത്തിടെ പ്രചരിച്ചത്. വരുൺ ധവാന്റെ കമന്റായിരുന്നു ആരാധകരെ സംശയത്തിലാക്കിയത്. കൃതിയുടെ ഹൃദയം വിദേശത്ത് ഷൂട്ടിംഗിലുള്ള പ്രഭാസിനൊപ്പമാണെന്നായിരുന്നു വരുൺ പറഞ്ഞത്. എന്നെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി കൃതിയും എത്തിയിരുന്നു. ഞാൻ അങ്ങനെ സംസാരിക്കുന്ന ആളല്ല. 






സംസാരത്തേക്കാളും കൂടുതൽ പ്രവർത്തിച്ച് കാണിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്. ആരാധകരായിരുന്നു പ്രഭാസിനോട് സംസാരിക്കാൻ ആവശ്യപ്പെട്ടത്. വർഷത്തിൽ രണ്ടുമൂന്ന് സിനിമകൾ ചെയ്യണമെന്ന ആഗ്രഹത്തിലാണ് ഞാൻ. സംസാരത്തിലുള്ള പിശുക്ക് പ്രവർത്തിയിലൂടെ മാറ്റാമെന്നായിരുന്നു അദ്ദേഹം ആരാധകരോട് പറഞ്ഞത്. സിനിമകളുടെ ഗ്യാപ്പ് വല്ലാതെ കൂടുന്നുവെന്ന് ഇടയ്ക്ക് ആരാധകർ അദ്ദേഹത്തോട് പറഞ്ഞിരുന്നു.

Find Out More:

Related Articles: