ഗവർണറുടെ വസതിയായ രാജ്ഭവനിൽ കള്ളൻ കയറി!

Divya John
 ഗവർണറുടെ വസതിയായ രാജ്ഭവനിൽ കള്ളൻ കയറി!  മഹാരാഷ്ട്ര ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ (Raj Bhavan) മോഷണം. ആറ് ചന്ദനമരങ്ങൾ രാജ്ഭവനിൽ നിന്നും മുറിച്ച് കടത്തിയതായി പരിശോധനയിൽ കണ്ടെത്തി. സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായതാണ് മോഷ്ടാക്കൾക്ക് എളുപ്പമായത്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് രാജ്ഭവനിൽ നിന്നും ചന്ദന മരങ്ങൾ മോഷണം പോകുന്നത്. ചന്ദന മരങ്ങൾ മോഷണം പോയതിൽ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായതിനാൽ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമായിട്ടില്ല. ജൂൺ മാസത്തിൽ രണ്ട് ചന്ദനമരങ്ങൾ മോഷണം പോയതിന് പിന്നാലെയാണ് രാജ്ഭവനിൽ വീണ്ടും ചന്ദനമരങ്ങൾ മോഷണം പോയത്. 



വ്യാഴാഴ്ചയാണ് ചന്ദന മരങ്ങൾ മോഷണം പോയതായി കണ്ടെത്തിയത്.ജൂൺ മാസം നടന്ന ചന്ദന മോഷണത്തിന് പിന്നാലെ ഇയാൾ ഒളിവിലാണ്. ഈ കേസിൽ കാഠോലിനടത്തുള്ള പാർധി കോളനിയിലെ താമസക്കാരായ രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള മൂന്ന് പേരെ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നുവെങ്കിലും ഇവർ ജാമ്യത്തിലാണ്.മോഷ്ടിച്ച മരങ്ങൾ വാങ്ങുന്ന ചന്ദനരാജാവ് എന്നറിയപ്പെടുന്ന കനൗജ് സ്വദേശി ഷമീം പത്താനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. ജൂണിൽ നടന്ന മോഷണത്തെ തുടർന്ന് രാജ്ഭവനിൽ സുരക്ഷ ശക്തമാക്കിയിരുന്നുവെങ്കിലും വീണ്ടും മോഷണം റിപ്പോർട്ട് ചെയ്തത് പോലീസിന് തിരിച്ചടിയായി. 



രാജ്ഭവനോട് ചേർന്നുള്ള കോളേജിന്റെയും സ്‌കൂളിന്റെയും അതിർത്തി മതിൽ തകർത്താണ് മോഷ്ടാക്കൾ രാജ്ഭവനിലേക്ക് കടന്നതെന്നാണ് വിവരം.ശക്തമായ മഴയിൽ സിസിടിവിയുമായി ബന്ധപ്പെട്ട വയറിങ് തകർന്നതാണ് തിരിച്ചടിയായതെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. ജൂണിൽ മോഷണം നടക്കുമ്പോഴും രാജ്ഭവനിലെ സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ല. തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ വിവരങ്ങൾ പരിശോധിച്ചാണ് പോലീസ് സംഘത്തെ പിടികൂടിയത്. 



ഈ സംഭവത്തിന് പിന്നാലെ രാജ്ഭവനോട് ചേർന്ന് പട്രോളിംഗ് വർധിപ്പിക്കുകയും കൂടുതൽ പോലീസിനെ വിന്യസിക്കുകയും ചെയ്തിരുന്നു. ജൂൺ മാസം നടന്ന ചന്ദന മോഷണത്തിന് പിന്നാലെ ഇയാൾ ഒളിവിലാണ്. ഈ കേസിൽ കാഠോലിനടത്തുള്ള പാർധി കോളനിയിലെ താമസക്കാരായ രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള മൂന്ന് പേരെ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നുവെങ്കിലും ഇവർ ജാമ്യത്തിലാണ്. ജൂൺ മാസത്തിൽ രണ്ട് ചന്ദനമരങ്ങൾ മോഷണം പോയതിന് പിന്നാലെയാണ് രാജ്ഭവനിൽ വീണ്ടും ചന്ദനമരങ്ങൾ മോഷണം പോയത്.

Find Out More:

Related Articles: