നിയമസഭാ കയ്യാങ്കളി കേസിലെ നിർണ്ണായക വിധി!

Divya John
നിയമസഭാ കയ്യാങ്കളി കേസിലെ നിർണ്ണായക വിധി! വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അടക്കമുളള്ള ആറ് പ്രതികൾക്കെതിരെയുള്ള കേസ് പിൻവലിക്കണം എന്ന ഹർജിയിലാണ് സുപ്രീംകോടതി വിധി പറയുക. രാവിലെ 10.30 നാണ് വിധി പറയുക, മാതൃഭൂമി റിപ്പോർട്ട് ചെയ്തു.നിയമസഭാ കയ്യാങ്കളി കേസിൽ കേരളത്തിന്റെ ഹർജിയിൽ നാളെ സുപ്രീംകോടതി വിധി പറയും. നിയമസഭയ്ക്കുള്ളിൽ നടക്കുന്ന കാര്യങ്ങളിൽ അംഗങ്ങൾക്ക് പ്രത്യേക പരിരക്ഷയുണ്ടെന്നാണ് കേരളത്തിന്റെ വാദം. വി ശിവൻകുട്ടി, കെടി ജലീൽ, ഇപി ജയരാജൻ, കുഞ്ഞുമുഹമ്മദ് മാസ്റ്റർ, സികെ സദാശിവൻ, കെ അജിത് എന്നീ പ്രതികൾ വിചാരണ നേരിടണമെന്നുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. 





   ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, എം ആർ ഷാ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക. പ്രതികളായ ജനപ്രതിനിധികൾ വിചാരണ നേരിടേണ്ടതാണെന്ന് കേസ് പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം, കൊവിഡ് മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് കിറ്റ് കൊടുക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രശ്നമെന്ന് മുൻ മന്ത്രി എംഎം മണി. കിറ്റും റേഷനും കിട്ടാതെ ജനങ്ങൾ മരിച്ചാലും പ്രശ്നമില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിനെന്ന് എംഎം മണി പറഞ്ഞു. "കിറ്റും റേഷനും കിട്ടാതെ പാവപ്പെട്ടവർ മരിച്ചാലും പ്രശ്നമില്ലെന്ന മട്ടിലാണ് കുഞ്ഞാലിക്കുട്ടി സംസാരിച്ചത്. പ്രാണവായു കിട്ടാതെ ആളുകൾ മരിച്ചതും ഗംഗയിൽ ശവം ഒഴുകി നടന്നതും അവർക്ക് പ്രശ്നമില്ല. കിറ്റും പെൻഷനും കൃത്യ സമയത്ത് കൊടുത്താലും പരാതി. കിറ്റിനെതിരെ ഹൈക്കോടതിയിൽ പോലും പരാതി കൊടുത്തു. എന്തൊരു നാണക്കേടാണിത്. അടുത്ത തവണ ഈ 41 പോലും സ്വാഹ." എം എം മണി പറഞ്ഞു.





   ഓക്സിജൻ കിട്ടാതെ സംസ്ഥാനത്ത് ആരും മരിക്കാത്തതിൽ അഭിമാനിക്കാമെന്നും അതുകൊണ്ട് വലിയ വാചകമടി വേണ്ടെന്നും എംഎം മണി പറഞ്ഞു. കേന്ദ്രം വാക്സിൻ നൽകാത്തതിൽ പ്രതിപക്ഷത്തിന് പ്രശ്നമില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇടതു മുന്നണി അധികാരത്തിൽ വരുമ്പോഴൊക്കെ വ്യവസായ മേഖല ലാഭത്തിലാകും എന്നാൽ യുഡിഎഫും ലീഗും അധികാരത്തിൽ വരുമ്പോൾ അതെല്ലാം കട്ടുമുടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാന ഊർജ്ജ മേഖലയിൽ വലിയ മുന്നേറ്റം സംഭവിച്ചു. വൈദ്യുതി മുടക്കവും ലോഡ് ഷെഡ്ഡിങും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.    




നിയമസഭയ്ക്കുള്ളിൽ നടക്കുന്ന കാര്യങ്ങളിൽ അംഗങ്ങൾക്ക് പ്രത്യേക പരിരക്ഷയുണ്ടെന്നാണ് കേരളത്തിന്റെ വാദം. വി ശിവൻകുട്ടി, കെടി ജലീൽ, ഇപി ജയരാജൻ, കുഞ്ഞുമുഹമ്മദ് മാസ്റ്റർ, സികെ സദാശിവൻ, കെ അജിത് എന്നീ പ്രതികൾ വിചാരണ നേരിടണമെന്നുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, എം ആർ ഷാ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക. പ്രതികളായ ജനപ്രതിനിധികൾ വിചാരണ നേരിടേണ്ടതാണെന്ന് കേസ് പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം, കൊവിഡ് മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് കിറ്റ് കൊടുക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രശ്നമെന്ന് മുൻ മന്ത്രി എംഎം മണി.

Find Out More:

Related Articles: