പത്മപ്രിയ തിരിച്ചെത്തുന്നു, ബിജു മേനോനൊപ്പം!

Divya John
 പത്മപ്രിയ തിരിച്ചെത്തുന്നു, ബിജു മേനോനൊപ്പം! നീണ്ട ഇടവേളയ്ക്ക് ശേഷം പത്മപ്രിയ സിനിമയിലേക്ക് മടങ്ങി വരുന്നു എന്ന പ്രത്യേകതയും ഒരു തെക്കൻ തല്ലു കേസിനുണ്ട്. രണ്ട് തവണ കേരള സംസ്ഥാന സർക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയ പദ്മപ്രിയ വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന 'ഒരു തെക്കൻ തല്ലു കേസ് ' എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. 





   ഇ ഫോർ എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. പ്രശസ്ത എഴുത്തുക്കാരനും പത്ര പ്രവർത്തകനുമായ ജി ആർ ഇന്ദുഗോപന്റെ 'അമ്മിണി പിള്ള വെട്ടു കേസ് ' എന്ന ചെറുകഥയെ ആസ്പദമാക്കി രാജേഷ് പിന്നാടൻ തിരക്കഥയും സംഭാഷണവും എഴുതുന്നു. റോഷൻ മാത്യു, നിമിഷ സജയൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. ജസ്റ്റിൻ വർഗ്ഗീസ് ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവ്വഹിയ്ക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - റോഷൻ ചിറ്റൂർ. 






  ലൈൻ പ്രൊഡ്യൂസർ- ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ്, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, കല- ദിലീപ് നാഥ്, മേക്കപ്പ്- റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്- അനീഷ് അലോഷ്യസ്, എഡിറ്റർ- മനോജ് കണ്ണോത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- പ്രണവ് മോഹൻ, വാർത്ത പ്രചരണം- എ എസ് ദിനേശ്. മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര പോസ്റ്റർ ഡിസൈൻ സ്ഥാപനമായ ഓൾഡ് മോങ്ക്‌സിന്റെ സാരഥിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത് എൻ. ഈ വർഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ 'ബ്രോ ഡാഡി 'യുടെ സഹ എഴുത്തുക്കാരൻ കൂടിയാണ് ശ്രീജിത്ത്. 





 നീണ്ട ഇടവേളയ്ക്ക് ശേഷം പത്മപ്രിയ സിനിമയിലേക്ക് മടങ്ങി വരുന്നു എന്ന പ്രത്യേകതയും ഒരു തെക്കൻ തല്ലു കേസിനുണ്ട്. രണ്ട് തവണ കേരള സംസ്ഥാന സർക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയ പദ്മപ്രിയ വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ഇ ഫോർ എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. പ്രശസ്ത എഴുത്തുക്കാരനും പത്ര പ്രവർത്തകനുമായ ജി ആർ ഇന്ദുഗോപന്റെ 'അമ്മിണി പിള്ള വെട്ടു കേസ് ' എന്ന ചെറുകഥയെ ആസ്പദമാക്കി രാജേഷ് പിന്നാടൻ തിരക്കഥയും സംഭാഷണവും എഴുതുന്നു. റോഷൻ മാത്യു, നിമിഷ സജയൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. ജസ്റ്റിൻ വർഗ്ഗീസ് ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവ്വഹിയ്ക്കുന്നത്.

Find Out More:

Related Articles: