പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നത് രാജ്യതാത്‌പര്യം മുൻനിർത്തിയാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി

VG Amal
രാജ്യാന്തരവിഷയങ്ങളിൽ പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നത് രാജ്യതാത്‌പര്യം മുൻനിർത്തിയാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. പുണെ കോൺഗ്രസ് ഭവനിൽ ഞായറാഴ്ച നടന്ന അഖിലേന്ത്യാ പ്രൊഫഷണൽ കോൺഗ്രസിന്റെ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

അന്താരാഷ്ടവേദിയിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോൾ രാഷ്ട്രീയതാത്‌പര്യങ്ങൾ ഒഴിവാക്കി അദ്ദേഹത്തെ ബഹുമാനിക്കണം. ഇതേക്കുറിച്ചുള്ള നമ്മുടെ ചോദ്യങ്ങൾ ഉന്നയിക്കേണ്ടത് അദ്ദേഹം രാജ്യത്ത് തിരിച്ചെത്തിയശേഷമാകണം- അദ്ദേഹം അഭിപ്രയപെട്ടു. 

കശ്മീർ വിഷയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ വിമർശിക്കാൻ പാകിസ്താന് ഒരു യോഗ്യതയുമില്ല. പാക്കധീന കശ്മീരിലെ ജനങ്ങളിൽ 75 ശതമാനവും പഞ്ചാബ് വംശജരാണ്. ഇവരുടെ കാര്യത്തിൽ ഇടപെടാൻപോലും പാകിസ്താന് ഒരു അധികാരവുമില്ല. ജമ്മുകശ്മീരിനുള്ള വിശേഷാധികാരം നീക്കംചെയ്ത പ്രധാനമന്ത്രിയുടെ നടപടിയെ അന്താരാഷ്ടവേദിയിൽ നാം ശക്തമായി പിന്തുണയ്ക്കണം. എന്നാൽ ഇതിനു സ്വീകരിച്ച നടപടിക്രമങ്ങളെ വിമർശിക്കുന്നത് നമ്മുടെ ആഭ്യന്തരകാര്യമായി ഒതുങ്ങണം. ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയ്ക്ക് നരേന്ദ്ര മോദി ആദരിക്കപ്പെടണം. പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യയിലെ ഓരോ വോട്ടർമാരും ആദരണീയരാണെന്ന സന്ദേശമാണ് ഇതുവഴി നാം നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Find Out More:

Related Articles: