ജമ്മുകാശ്മീരിലെ ആശയ വിനിമയ സംവിധാനങ്ങൾ കൊള്ള നിയന്ത്രണം ഉടൻ എടുത്തുമാറ്റും എന്ന് അമിത് ഷാ

VG Amal

ജമ്മുകശ്മീരിലെ ആശയവിനിമയ സംവിധാനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ 15 ദിവസത്തിനുളളില്‍ എടുത്തുമാറ്റുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മുകശ്മീരില്‍ നിന്നുള്ള സംഘത്തിനാണ് അമിത് ഷാ ഉറപ്പു നല്‍കിയത്. ഗ്രാമത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയ അമിത് ഷാ എല്ലാ സര്‍പഞ്ചുകള്‍ക്കും രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും ഇതിനോടൊപ്പം പ്രഖ്യാപിച്ചു.

ആഗസ്റ്റ് അഞ്ചു മുതല്‍ കശ്മീരിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. ലാന്റ്‌ലൈന്‍ സേവനകളും നിര്‍ത്തിവെച്ചതോടെ കശ്മീരിലെ ജനങ്ങള്‍ വീടിനു പുറത്തുള്ള ഉറ്റവരുമായി ബന്ധപ്പെടാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ഈ നിയന്ത്രണങ്ങള്‍ എന്നായിരുന്നു ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ സിങ്ങിന്റെ ന്യായീകരണം.

Find Out More:

Related Articles: