നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റത് വെറുതേയല്ല; പ്രതിപക്ഷത്തിനെതിരെ വി ശിവൻകുട്ടി രംഗത്ത്!

Divya John
 നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റത് വെറുതേയല്ല; പ്രതിപക്ഷത്തിനെതിരെ വി ശിവൻകുട്ടി രംഗത്ത്! നാട്ടിൽ നടക്കുന്ന കാര്യങ്ങൾ പ്രതിപക്ഷം കാണുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൂജപ്പുരയിൽ നടന്ന പൊതുപരിപാടിയിലാണ് മന്ത്രിയുടെ പ്രതികരണം. രാജി ആവശ്യപ്പെട്ട് സമരവുമായി മുന്നോട്ടുപോകുന്ന കോൺഗ്രസിനും ബിജെപിക്കുമെതിരെ രൂക്ഷമായി പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. ജനങ്ങൾ തെരഞ്ഞെടുത്ത തന്നെ നിയമസഭയിൽ കാലുകുത്തിക്കില്ലെന്നു പറയുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. നേമത്തു കാലുകുത്താൻ അനുവദിക്കില്ലെന്ന ബിജെപി നേതാവ് വിവി രാജേഷിന്റെ വെല്ലുവിളിക്ക് പൂജപ്പുര ജംങ്ഷനിൽ നിന്ന് ചായകുടിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ കാണാത്തതിനാലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും പരാജയപ്പെട്ടത്.


   തകർന്നുകൊണ്ടിരിക്കുന്ന ചീട്ടുകൊട്ടാരമാണ് കോൺഗ്രസെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസിൽ വി ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടണമെന്നുള്ള സുപ്രീംകോടതി വിധിക്കു പിന്നാലെയാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും ബിജെപിയും പ്രതിഷേധം ആരംഭിച്ചത്. അതേസമയം നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ യുഡിഎഫ്, മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. കോടതിയിൽ വിചാരണ നേരിടുന്ന ഒരാൾ മന്ത്രിയായി സഭയിൽ ഇരിക്കുന്നത് ഭൂഷണമല്ലെന്ന വാദം ഉയർത്തിയാണ് പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത്. അതേസമയം കോടതി വിധിയെത്തുടർന്നുണ്ടായ സാഹചര്യം പ്രയോജനപ്പെടുത്തുമെന്ന് തുറന്ന് പറഞ്ഞ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കൾ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.



  കോടതി വിധി പിജെ ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസിന് അനുകൂലമായ സാഹചര്യമാണെന്നാണ് പാർട്ടിയുടെ എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് ആദ്യം പ്രതികരിച്ചത്. കെഎം മാണിയെ അപമാനിച്ചവരെ കേരള കോൺഗ്രസ് എം ന്യായീകരിക്കുന്നെന്ന വിമർശനവും മോൻസ് ഉന്നയിച്ച് കഴിഞ്ഞു. ഈ നിലപാട് കേരളാ കോൺഗ്രസ് പ്രവർത്തകരിൽ ദുഃഖമുണ്ടാക്കുകയാണെന്നും സാഹചര്യം ഞങ്ങൾ പ്രയോജനപ്പെടുത്തുമെന്നുമാണ് മോൻസ് പറയുന്നത്. കെഎം മാണിയെ കേരള കോൺഗ്രസ് എം തള്ളിപ്പറഞ്ഞുവെന്ന തരത്തിലുള്ള പ്രചാരണം സമൂഹ മാധ്യമങ്ങളിലും സജീവമായിട്ടുണ്ട്. സുപ്രീംകോടതിയിൽ വാദം നടക്കുന്നതിനിടെ കെഎം മാണി അഴിമതിക്കാരാണെന്ന് സർക്കാർ അഭിഭാഷകൻ സത്യവാങ്മൂലം നൽകിയെന്ന തരത്തിലുള്ള വിവാദം ഉയർന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്.



  അഭിഭാഷകൻ മാണിയുടെ പേര് പറഞ്ഞിട്ടില്ലെന്ന് സർക്കാരും ഇടത് നേതാക്കളും ആവർത്തിച്ചെങ്കിലും പറഞ്ഞെന്ന രീതിയിയിൽ വിവാദം ശക്തമായി.കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും വിഷയത്തിൽ നിലപാട് വ്യക്തമാക്കുകയും എൽഡിഎഫ് വിശദീകരണത്തിൽ തങ്ങൾ തൃപ്തരാണെന്ന് പറയുകയും ചെയ്തതോടെയാണ് ഈ വിവാദം ഏറെക്കുറെ കെട്ടടങ്ങിയത്. എന്നാൽ ഇതിന് പിന്നാലെ വന്ന കോടതി വിധിയെ ഉയർത്തിയും സോഷ്യൽമീഡിയയിൽ ചർച്ചകൾ ഉയർന്നിരിക്കുകയാണ്.പുതിയ സാഹചര്യത്തിൽ സ്വീകരിക്കേണ്ട നിലപാട് ജോസ് വിഭാഗത്തെയും പ്രതിരോധത്തിലാക്കുന്നതാണ്. കെഎം മാണി ബജറ്റ് അവതരിപ്പിച്ച ദിവസം നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിൽ വിചാരണ ആരംഭിക്കുമ്പോൾ, സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്നത് കേരളാ കോൺഗ്രസ് എമ്മിൻറെ നിലപാട് തന്നെയാണ്.

Find Out More:

Related Articles: