ധൈര്യമായി എനിക്കെന്തും ആവശ്യപ്പെടാവുന്ന എന്റെ ആൾ' ഭർത്താവിനൊപ്പം ലക്ഷ്മി പ്രിയ മനസ്സ് തുറക്കുന്നു

frame ധൈര്യമായി എനിക്കെന്തും ആവശ്യപ്പെടാവുന്ന എന്റെ ആൾ' ഭർത്താവിനൊപ്പം ലക്ഷ്മി പ്രിയ മനസ്സ് തുറക്കുന്നു

Divya John
ധൈര്യമായി എനിക്കെന്തും ആവശ്യപ്പെടാവുന്ന എന്റെ ആൾ' ഭർത്താവിനൊപ്പം ലക്ഷ്മി പ്രിയ മനസ്സ് തുറക്കുന്നു. ധൈര്യമായി എനിക്കെന്തും ആവശ്യപ്പെടാവുന്ന എന്റെ ആൾ' ഭർത്താവിനൊപ്പം ലക്ഷ്മി പ്രിയ മനസ്സ് തുറക്കുന്നു. നിലവിൽ സിനിമയിലും സീരിയലിലും അത്ര സജീവം അല്ലെങ്കിലും, ലക്ഷ്മി പ്രിയ ചെയ്ത കഥാപാത്രങ്ങൾ ഒക്കെയും പ്രേക്ഷക മനസുകളിൽ എന്നും നിറഞ്ഞു നിൽക്കുന്നവ തന്നെയാണ്. ഭർത്താവ്‌ ജയേഷിനും മകൾ മാതംഗിയ്ക്കും ഒപ്പം എല്ലാവരെയും ചിരിപ്പിച്ചും ചിരിച്ചും സസന്തോഷം ജീവിക്കുന്ന ലക്ഷ്മി സോഷ്യൽ മീഡിയയിലും സജീവം ആണ്.

ലക്ഷ്മിയുടെ ഏറ്റവും പുതിയ ഒരു കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.ഫ്ലവേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്യുന്ന കോമഡി പ്രോഗ്രാമിലെ നിറ സാന്നിധ്യം ആയ ലക്ഷ്മി പ്രിയ പങ്ക് വച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്.ബന്ധങ്ങൾ എങ്ങനെ ആണ് ഇന്ന്? ക്ഷമിയ്ക്കാൻ കഴിയാത്തത്, പൊറുക്കാൻ കഴിയാത്തത്, ഒന്നു പറഞ്ഞു രണ്ടാമത്തേതിന് വെട്ടി മുറിച്ചു പോകുന്നത്. അങ്ങനെ ഒന്നും അല്ലാത്തതായി എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരാളേ ഉളളൂ എന്ന് പറഞ്ഞുകൊണ്ടാണ് ഭർത്താവ് ജയദേവിന് മെൻസ് ഡേയിൽ ആശംസകൾ ലക്ഷ്മി നേരുന്നത്.എന്നെ ഞാനായി ഉൾക്കൊള്ളാൻ കഴിയുന്ന വെട്ടിമുറിച്ചു കടന്നു കളയാൻ കഴിയാത്ത ഒരേ ഒരാൾ. നിങ്ങൾ കരുതുന്ന പോലെ പാവമല്ല ഞാൻ... ഭീകരിയാണ്. കൊടും ഭീകരി.

 ഈ ആൾ പറയുന്നത് അനുസരിക്കാത്തത് കൊണ്ടു മാത്രം വരുത്തി വച്ച മണ്ടത്തരങ്ങൾ എണ്ണത്തിൽ വളരെ കൂടുതൽ ആണ്. എന്തെങ്കിലും ഒരു ബന്ധത്തിന്റെ പേരിൽ ധൈര്യമായി എനിക്കെന്തും ആവശ്യപ്പെടാവുന്ന എന്റെ ആൾ ഹാപ്പി മെൻസ് ഡേ ജയ് ദേവ് എന്നാണീ ലക്ഷ്മി കുറിച്ചിരിക്കുന്നത്. അതേസമയം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ് ജിഷിൻ മോഹൻ. സീരിയലുകളിലെന്ന പോലെ ജിഷിൻ ഇൻസ്റ്റാഗ്രാമിലും അത്രമേൽ സജീവമാണ്. കൊച്ചു കൊച്ചു വിശേഷങ്ങളൊക്കെ ചിത്രങ്ങളും വീഡിയോകളുമായൊക്കെ ആരാധകരുമായി പങ്കുവെക്കാറുള്ള നടൻ കൂടിയാണ് ജിഷിൻ. ഇന്നിതാ (2020 നവംബർ 19) ഇൻ്റർനാഷണൽ മെൻസ് ഡേ ആണ്.

ഈ സ്പെഷ്യൽ ദിനത്തിൽ ജിഷിൻ പങ്കുവെച്ച കുറച്ച് ഫിലോസഫി ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിൻ്റെ ശ്രദ്ധ ആകർഷിക്കുകയാണ്.സത്യ എന്ന പെൺകുട്ടി എന്ന സീരിയലിലെ നടിമാരായ മെർഷീനയ്ക്കും ആർദ്രാ ദാസിനും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് ജിഷിൻ തൻ്റെ ഫിലോസഫിയൊക്കെ പറഞ്ഞിട്ടുള്ളത്. ജിഷിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. 'ഇന്ന് നവംബർ 19. ലോക പുരുഷദിനം. പുരുഷന്റെ ഭാഗ്യം എന്ന് പറയുന്നത്, കോഫി ഹൗസിലെ ഉപ്പിന്റെ പാട്ട പോലെയാണ്. എത്ര കുടഞ്ഞാലും വീഴില്ല. വീഴുമ്പോഴോ.. അടപ്പ് തുറന്ന് ഒന്നടങ്കം മുഴുവനായങ്ങ് വീഴും. ദേ.. ഇതുപോലെ'    

Find Out More:

Related Articles: