കൊളംബോ യാത്രയിലെ ഹാപ്പി മൊമൻസ് പങ്കു വച്ച് കീർത്തി സുരേഷ്! ഇനിയൊരു തിരിച്ചുവരവിനായി കാത്തിരിക്കാനാവില്ല. എന്തായാലും ഇവിടേക്ക് ഞാൻ വീണ്ടും വരും എന്നായിരുന്നു കീർത്തി കുറിച്ചത്. അടുത്തിടെയായിരുന്നു കീർത്തി കൊളംബോയിൽ എത്തിയത്. ആ വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. പതിവുപോലെ സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളായിരുന്നു കീർത്തി പങ്കുവെച്ചത്. വിദേശത്തൊക്കെ പോവുമ്പോൾ ലുക്കിൽ വലിയ മാറ്റങ്ങൾ വരുത്താറില്ല, ഔട്ട്ഫിറ്റുകളിലാണ് പരീക്ഷണങ്ങൾ. ഈ യാത്രയിലും അതുപോലെ തന്നെയായിരുന്നു. കീർത്തിയും ആന്റണിയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരുന്നു. പ്ലസ് ടു കാലം മുതലുള്ള സൗഹൃദമായിരുന്നു വിവാഹത്തിലെത്തിയത്.
ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയായിരുന്നു വിവാഹം.ചിത്രങ്ങളിലൊന്നും ആന്റണിയെ കാണാത്തതിനെക്കുറിച്ച് ഇത്തവണയും ചോദ്യങ്ങളുണ്ട്. ഈ യാത്രയിൽ ആന്റണി ഇല്ലായിരുന്നോ എന്നാണ് ചിലരുടെ ചോദ്യം. കല്യാണവും അതിനോടനുബന്ധിച്ചുള്ള ചടങ്ങുകളിലും മാത്രമാണ് ആന്റണിയെ കണ്ടത് എന്ന പരിഭവങ്ങളുമുണ്ട്.മഞ്ജു വാര്യരും അഹാന കൃഷ്ണയുമടക്കം നിരവധി പേരാണ് ചിത്രങ്ങളും വീഡിയോയും ലൈക്ക് ചെയ്തിട്ടുള്ളത്. ഈ യാത്രയുടെ മുഴുനീള വീഡിയോ പങ്കിടുമോ എന്നായിരുന്നു ചിലർ ചോദിച്ചത്. മൂന്നര ലക്ഷത്തിലധികം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തത്. ആരാധകരോടൊപ്പം സെൽഫി എടുക്കുന്ന വീഡിയോയും പോസ്റ്റിലുണ്ട്.
ഈ യാത്രയുടെ മുഴുനീള വീഡിയോ പങ്കിടുമോ എന്നായിരുന്നു ചിലർ ചോദിച്ചത്. മൂന്നര ലക്ഷത്തിലധികം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തത്. ആരാധകരോടൊപ്പം സെൽഫി എടുക്കുന്ന വീഡിയോയും പോസ്റ്റിലുണ്ട്. കീർത്തി എന്ന് ആളുകൾ സ്‌നേഹത്തോടെ വിളിക്കുമ്പോൾ സന്തോഷത്തോടെ വിളി കേൾക്കുകയായിരുന്നു. ഇങ്ങനെയുള്ള നിമിഷങ്ങളും തനിക്ക് പ്രിയപ്പെട്ടതാണെന്നും താരപുത്രി പറയുന്നു. എവിടെപ്പോയാലും വർക്കൗട്ട് മുടക്കാറില്ല താൻ എന്ന് കീർത്തി വീണ്ടും തെളിയിച്ചിരിക്കുകയാണ്.
കീർത്തി എന്ന് ആളുകൾ സ്‌നേഹത്തോടെ വിളിക്കുമ്പോൾ സന്തോഷത്തോടെ വിളി കേൾക്കുകയായിരുന്നു. ഇങ്ങനെയുള്ള നിമിഷങ്ങളും തനിക്ക് പ്രിയപ്പെട്ടതാണെന്നും താരപുത്രി പറയുന്നു. എവിടെപ്പോയാലും വർക്കൗട്ട് മുടക്കാറില്ല താൻ എന്ന് കീർത്തി വീണ്ടും തെളിയിച്ചിരിക്കുകയാണ്. വർക്കൗട്ട് വീഡിയോയും പോസ്റ്റിനൊപ്പമായി ചേർത്തിരുന്നു. സമയം കിട്ടുമ്പോഴെല്ലാം യോഗയും ചെയ്യാറുണ്ട് കീർത്തി, വർക്കൗട്ട് കാര്യങ്ങളിലും ശ്രദ്ധിക്കാറുണ്ട്. വിദേശത്തൊക്കെ പോവുമ്പോൾ ലുക്കിൽ വലിയ മാറ്റങ്ങൾ വരുത്താറില്ല, ഔട്ട്ഫിറ്റുകളിലാണ് പരീക്ഷണങ്ങൾ. ഈ യാത്രയിലും അതുപോലെ തന്നെയായിരുന്നു.