'വിക്ര'ത്തിൽ കമൽ ഹാസനോടൊപ്പം നരേനും; ഇത് ഒരാധകന്റെ സ്വപ്നസാക്ഷാത്കാരം! കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ ഇവരൊന്നിക്കുന്ന ലോകേഷ് കനകരാജ് ചിത്രമാണ് വിക്രം. ഷൂട്ടിംഗ് പുരോഗമിക്കുമ്പോൾ നടൻ നരേനും ഇവരോടൊപ്പമുണ്ട്. ഇന്ന് അദ്ദേഹം സെറ്റിൽ ജോയിൻ ചെയ്ത വിശേഷം ഉലകനായകൻ കമൽ ഹാസനോടൊപ്പമുള്ളൊരു ചിത്രം പങ്കുവെച്ച് അറിയിച്ചിരിക്കുകയാണ്. ഒരു ആരാധകൻറെ സ്വപ്നസാക്ഷാത്കാര നിമിഷം എന്നാണ് അദ്ദേഹം കമൽ ഹാസനോടൊപ്പമുള്ള ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. മാത്രമല്ല ഇന്ന് അദ്ദേഹം സെറ്റിൽ ജോയിൻ ചെയ്ത വിശേഷം ഉലകനായകൻ കമൽ ഹാസനോടൊപ്പമുള്ളൊരു ചിത്രം പങ്കുവെച്ച് അറിയിച്ചിരിക്കുകയാണ്.
ഒരു ആരാധകൻറെ സ്വപ്നസാക്ഷാത്കാര നിമിഷം എന്നാണ് അദ്ദേഹം കമൽ ഹാസനോടൊപ്പമുള്ള ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് വിക്രം. വലിയ വിജയമായ മാനഗരം, കൈദി, മാസ്റ്റർ എന്നീ സിനിമകൾക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം കൂടിയാണിത്. ദേശീയ അവാർഡ് ജേതാക്കളായ അൻബറിവ് മാസ്റ്റേഴ്‌സാണ് വിക്രമിലെ സ്റ്റണ്ട് രംഗങ്ങൾ ഒരുക്കുന്നത്. കമലിൻറെ രാജ് കമൽ ഫിലിംസ് ഇൻറർനാഷണൽ നിർമ്മിക്കുന്ന 'വിക്രം' ഷൂട്ട് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചെന്നൈയിൽ പുരോഗമിക്കുന്നത്. മാത്രമല്ല ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വിക്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ നേരത്തെ പുറത്തുവിട്ടിരുന്നു.
‘വീര്യം മാത്രമേ കിരീടം ധരിക്കാവൂ” ഞങ്ങളുടെ കഴിവുകളിൽ ഏറ്റവും മികച്ചത് നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കാൻ ഞാൻ വീണ്ടും ധൈര്യപ്പെടുന്നു. മുമ്പത്തെപ്പോലെ, ഞങ്ങൾക്ക് വിജയം നൽകൂക എന്നാണ് ഫസ്റ്റ് ലുക്ക് പങ്കുവെച്ച് കമൽ ട്വിറ്ററിൽ കുറിച്ചത്. കമൽ ഹാസൻ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ വിജയ് സേതുപതിയും ഫഹദ് ഫാസിലുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. കമലിന്റെ 232ാം ചിത്രമായിട്ടാണ് ലോകേഷ് ‘വിക്രം’ സംവിധാനം ചെയ്യുന്നത്. കമലിനെ നായകനാക്കി ലോകേഷിന്റെ ഗ്യാംങ്സ്റ്റർ മൂവിയായിരിക്കും വിക്രം എന്നാണ് വിലയിരുത്തുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.കമൽ ഹാസന്റെ നിർമ്മാണ കമ്പനിയായ രാജ്കമൽ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
കമലിനോടൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രത്തിൽ നരേനും ശ്രദ്ധേയ വേഷത്തിലെത്തുന്നുണ്ട്, ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് വിക്രം. വലിയ വിജയമായ മാനഗരം, കൈദി, മാസ്റ്റർ എന്നീ സിനിമകൾക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം കൂടിയാണിത്. ദേശീയ അവാർഡ് ജേതാക്കളായ അൻബറിവ് മാസ്റ്റേഴ്‌സാണ് വിക്രമിലെ സ്റ്റണ്ട് രംഗങ്ങൾ ഒരുക്കുന്നത്.