ജയ്പൂർ യാത്രയിലെ മനോഹരനിമിഷം പങ്കിട്ട് അഹാന കൃഷ്ണ!

Divya John
  ജയ്പൂർ യാത്രയിലെ മനോഹരനിമിഷം പങ്കിട്ട് അഹാന കൃഷ്ണ! കഥാപാത്രങ്ങൾ പ്രേക്ഷകർ ഓർത്തിരിക്കുന്നതായിരിക്കണമെന്ന് ആഗ്രഹിക്കാറുണ്ട്. പ്രേക്ഷകർക്ക് തന്നിലൊരു പ്രതീക്ഷയുണ്ട്, അത് നിലനിർത്താനാണ് എപ്പോഴും ശ്രമിക്കാറുള്ളതെന്നും അഹാന വ്യക്തമാക്കിയിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായ താരപുത്രി പങ്കുവെക്കുന്ന വീഡിയോകളും, ചിത്രങ്ങളുമെല്ലാം പെട്ടെന്ന് ചർച്ചയായി മാറാറുണ്ട്. ഞാൻ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന കൃഷ്ണ അരങ്ങേറിയത്. രാജീവ് രവി ചിത്രത്തിലൂടെയുള്ള അരങ്ങേറ്റത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സെലക്ടീവായാണ് സിനിമകൾ സ്വീകരിക്കുന്നതെന്ന് താരപുത്രി പറഞ്ഞിരുന്നു. യാത്രകൾ ഏറെ ഇഷ്ടമുള്ള ആളാണ് അഹാന. വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെ പങ്കുവെക്കാറുണ്ട്. ചിത്രങ്ങളും വീഡിയോകളുമെല്ലാം പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. കുടുംബത്തിനൊപ്പമായും അല്ലാതെയും യാത്രകൾ ചെയ്യാറുണ്ട് അഹാന.





അടുത്തിടെ നടത്തിയ രാജസ്ഥാൻ യാത്രയുടെ വിശേഷങ്ങളാണ് പുതിയ പോസ്റ്റുകളിൽ. അടുത്ത സുഹൃത്തായ നിമിഷ് രവിയും അഹാനയ്‌ക്കൊപ്പമുണ്ടായിരുന്നു. നിമിഷ് പകർത്തിയ മനോഹര ചിത്രങ്ങൾ നേരത്തെ അഹാന പങ്കുവെച്ചിരുന്നു. അത് ഞാനാണ് എഡിറ്റ് ചെയ്തതെന്നായിരുന്നു അഹാന കുറിച്ചത്. മദ്യപാനത്തെക്കുറിച്ച് പറഞ്ഞപ്പോൾ അഹാന ലഹരി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു മറുപടി. അതേക്കുറിച്ച് അവർ പലരോടും പറഞ്ഞ് നടക്കുന്നുണ്ടായിരുന്നു. വീണ്ടും ചോദ്യം ചെയ്ത സമയത്ത് സംവിധായകൻ തന്നെ ക്ഷമ പറഞ്ഞിരുന്നുവെന്ന് അഹാനയും അമ്മയും പറഞ്ഞിരുന്നു. വിവാദങ്ങളുടെ തുടക്കം മുതല് തന്നെ ആരാധകരുടെ പിന്തുണ അഹാനയ്ക്കുണ്ടായിരുന്നു. ഞാനായിട്ട് പറയാതെ നിങ്ങളെല്ലാം മനസിലാക്കി കൂടെ നിന്നതിന് നന്ദിയെന്നായിരുന്നു അഹാന കുറിച്ചത്.






അഹാനയുടെ പോസ്റ്റ് ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. 9 പേജുള്ള കുറിപ്പായിരുന്നു പങ്കുവെച്ചത്. ഞാൻ പറയാതെ തന്നെ എന്റെ കാര്യങ്ങൾ മനസിലാക്കി കൂടെ നിൽക്കുന്നവരാണ് എന്റെ ശക്തി. നാൻസി റാണി പ്രമോഷനിൽ പങ്കെടുക്കാതിരുന്നതുമായി ബന്ധപ്പെട്ട് അഹാനയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സംവിധായകന്റെ ഭാര്യ എത്തിയിരുന്നു. സിനിമയിൽ അഭിനയിച്ചിരുന്ന സമയത്ത് തന്നെ പ്രശ്‌നങ്ങളായിരുന്നു.സംവിധായകനും സുഹൃത്തുക്കളും കാരവാനിലിരുന്ന് മദ്യപിക്കുമായിരുന്നു. ഷൂട്ടിനെക്കുറിച്ച് കൃത്യമായ ധാരണകളൊന്നുമില്ലായിരുന്നു. 





തന്നോട് ചോദിക്കാതെയാണ് ഡബ്ബിംഗിനായി വേറെയൊരാളെ തീരുമാനിച്ചത് എന്നും അഹാന പറഞ്ഞിരുന്നു.ജയ്പൂരിൽ നിന്നും പകർത്തിയ ചിത്രങ്ങളായിരുന്നു പുതിയതായി പങ്കുവെച്ചത്. നിങ്ങളുടെ കണ്ണുകൾ എത്ര മനോഹരമായിരിക്കുന്നു എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഒരു വ്‌ളോഗ് പ്രതീക്ഷിക്കുന്നുണ്ട്, അത് തകർക്കരുതെന്നായിരുന്നു വേറൊരാൾ പറഞ്ഞത്. അവസാനത്തെ ഫോട്ടോ ഒരു രക്ഷയുമില്ലെന്നുള്ള കമന്റും പോസ്റ്റിന് താഴെയുണ്ട്.

Find Out More:

Related Articles: