ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം! 70 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് (ബുധനാഴ്ച) നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. ഫെബ്രുവരി എട്ടിന് (ശനിയാഴ്ച) വോട്ടെണ്ണൽ നടക്കും. ആം ആദ്മി പാർട്ടി (എഎപി) യുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിൻ്റെ കാലാവധി ഫെബ്രുവരി 23ന് അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രഖ്യാപനം. ശൈത്യകാലത്തിനിടെ രാജ്യതലസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.2015ൽ 67 സീറ്റകൾ നേടിയായിരുന്നു എഎപി ആദ്യമായി രാജ്യതലസ്ഥാനം പിടിച്ചെടുത്തത്. 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം 62 ആയി കുറഞ്ഞെങ്കിലും മികച്ച സീറ്റ് നിലയിൽ ഭരണം നിലനിർത്താനായി. മൂന്നാം തവണയും ഭരണത്തിലേറാനായി ജനകീയ പ്രഖ്യാപനങ്ങളടക്കം നടത്തിയാണ് എഎപി കളം നിറയുന്നത്.
തുടർച്ചയായ 15 വർഷം ഭരണത്തിലിരുന്നെങ്കിലും നിലവിൽ ഡൽഹിയിൽ ചിത്രത്തിലില്ലാത്ത കോൺഗ്രസിന് ഇത്തവണത്തെ തെരഞ്ഞെടുപ്പ് അഭിമാനപ്രശ്നം കൂടിയാണ്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എഎപിയുമായി സഖ്യം ചേർന്ന് മത്സരിച്ചിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കാണ് കോൺഗ്രസിൻ്റെ പോരാട്ടം.തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ ഡൽഹിയിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് രാഷ്ട്രീയ പാർട്ടികൾ കളം നിറഞ്ഞു. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപിക്കായി വെസ്റ്റ് ഡൽഹി മുൻ എംപി പർവേഷ് സാഹിബ് സിങ്ങും കോൺഗ്രസിനായി മുൻ എംപി സന്ദീപ് ദീക്ഷിതുമാണ് മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിൻ്റെ മകനാണ് സന്ദീപ് ദീക്ഷിത്. മുഖ്യമന്ത്രി അതിഷി മർലേനയ്ക്കെതിരെ കൽക്കജ് സീറ്റിൽ കോൺഗ്രസിനായി അൽക്ക ലാംബയും ബിജെപിക്കായി രമേഷ് ബിധുരിയുമാണ് മത്സരരംഗത്തുള്ളത്.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും രണ്ടക്കം കടക്കാൻ സാധിക്കാത്ത ബിജെപി ഇക്കുറി ഡൽഹി പിടിച്ചെടുക്കാൻ അരയും തലയും മുറുക്കിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. എഎപിക്ക് സമാനമായി ബിജെപിയും നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഡൽഹിക്കായി 12,200 കോടി രൂപയുടെ വമ്പൻ വികസന പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, മോദിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് റാലിയും നടന്നതോടെ ബിജെപി പ്രവർത്തകർക്ക് ആവേശമിരട്ടിയായി. 2015ൽ 67 സീറ്റകൾ നേടിയായിരുന്നു എഎപി ആദ്യമായി രാജ്യതലസ്ഥാനം പിടിച്ചെടുത്തത്. 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം 62 ആയി കുറഞ്ഞെങ്കിലും മികച്ച സീറ്റ് നിലയിൽ ഭരണം നിലനിർത്താനായി.
മൂന്നാം തവണയും ഭരണത്തിലേറാനായി ജനകീയ പ്രഖ്യാപനങ്ങളടക്കം നടത്തിയാണ് എഎപി കളം നിറയുന്നത്. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപിക്കായി വെസ്റ്റ് ഡൽഹി മുൻ എംപി പർവേഷ് സാഹിബ് സിങ്ങും കോൺഗ്രസിനായി മുൻ എംപി സന്ദീപ് ദീക്ഷിതുമാണ് മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിൻ്റെ മകനാണ് സന്ദീപ് ദീക്ഷിത്. മുഖ്യമന്ത്രി അതിഷി മർലേനയ്ക്കെതിരെ കൽക്കജ് സീറ്റിൽ കോൺഗ്രസിനായി അൽക്ക ലാംബയും ബിജെപിക്കായി രമേഷ് ബിധുരിയുമാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും രണ്ടക്കം കടക്കാൻ സാധിക്കാത്ത ബിജെപി ഇക്കുറി ഡൽഹി പിടിച്ചെടുക്കാൻ അരയും തലയും മുറുക്കിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്.