പ്രസവ ശേഷം ഭാര്യയോട് ആരാധന തോന്നിയെന്ന് നടൻ അശ്വിൻ!
പുതുവത്സര ആശംസയ്‌ക്കൊപ്പമായാണ് അശ്വിൻ കുടുംബം വലുതാവാൻ പോവുകയാണെന്നുള്ള സന്തോഷം പങ്കുവെച്ചത്. ക്ഷണനേരം കൊണ്ട് തന്നെ പോസ്റ്റ് വൈറലാവുകയായിരുന്നു. ചിത്രങ്ങളും വൈറലായിരുന്നു.മൈ വണ്ടർ വുമൺ എന്ന വിശേഷണത്തോടെയായിരുന്നു കുറിപ്പ് തുടങ്ങുന്നത്. 9 മാസത്തെ നിന്റെ യാത്ര ഞാൻ നേരിട്ട് അറിഞ്ഞതാണ്. നീ അനുഭവിച്ച ശാരീരിക, മാനസിക പ്രയാസങ്ങളെല്ലാം ഞാൻ കണ്ടിട്ടുണ്ട്. സ്‌നേഹം മാത്രമല്ല നിന്നോട് ബഹുമാനവും തോന്നിയ സന്ദർഭങ്ങൾ ഏറെ ഉണ്ടായിട്ടുണ്ട്. പ്രസവ സമയത്ത് അവരോടൊപ്പം ചേർന്ന് പുഷ് ചെയ്യാൻ പറയുമ്പോൾ എന്റെ ഹൃദയം ആഞ്ഞിടിക്കുകയായിരുന്നു. അത്രയേറെ വേദനയിലായിരുന്നിട്ടും നീ എല്ലാത്തിനോടും സഹകരിച്ചു. എല്ലാം നമ്മുടെ കുഞ്ഞിന് വേണ്ടിയായിരുന്നു. എൻരെ ലവറും, ഫ്രണ്ടും, ഹീറോയും, വണ്ടർ വുമണുമായ നിന്നോട് വല്ലാതെ ആരാധന തോന്നിയ നിമിഷം കൂടിയായിരുന്നു അതെന്നും അശ്വിൻ കുറിച്ചിട്ടുണ്ട്.
പുതുവത്സര ആശംസയ്‌ക്കൊപ്പമായാണ് അശ്വിൻ കുടുംബം വലുതാവാൻ പോവുകയാണെന്നുള്ള സന്തോഷം പങ്കുവെച്ചത്. ക്ഷണനേരം കൊണ്ട് തന്നെ പോസ്റ്റ് വൈറലാവുകയായിരുന്നു. ചിത്രങ്ങളും വൈറലായിരുന്നു.മൈ വണ്ടർ വുമൺ എന്ന വിശേഷണത്തോടെയായിരുന്നു കുറിപ്പ് തുടങ്ങുന്നത്. 9 മാസത്തെ നിന്റെ യാത്ര ഞാൻ നേരിട്ട് അറിഞ്ഞതാണ്. നീ അനുഭവിച്ച ശാരീരിക, മാനസിക പ്രയാസങ്ങളെല്ലാം ഞാൻ കണ്ടിട്ടുണ്ട്. സ്‌നേഹം മാത്രമല്ല നിന്നോട് ബഹുമാനവും തോന്നിയ സന്ദർഭങ്ങൾ ഏറെ ഉണ്ടായിട്ടുണ്ട്. പ്രസവ സമയത്ത് അവരോടൊപ്പം ചേർന്ന് പുഷ് ചെയ്യാൻ പറയുമ്പോൾ എന്റെ ഹൃദയം ആഞ്ഞിടിക്കുകയായിരുന്നു. അത്രയേറെ വേദനയിലായിരുന്നിട്ടും നീ എല്ലാത്തിനോടും സഹകരിച്ചു.