തഹാവൂർ റാണയെ കൊച്ചിയിൽ എത്തിക്കും; ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ് സന്ദർശനം! മുംബൈ ഭീകരാക്രമണക്കേസ് അന്വേഷിക്കുന്ന എൻഐഎയുടെ പ്രത്യേക സംഘമാണ് റാണയെ കൊച്ചിയിൽ എത്തിച്ച് തെളിവെടുക്കുക. എൻഐഎ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടാകും.മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ എൻഐഎ കൊച്ചിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് റിപ്പോർട്ട്. ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ് റാണ നടത്തിയ കൊച്ചി സന്ദർശനത്തിൻ്റെ ലക്ഷ്യം കണ്ടെത്താനാണ് എൻഐഎ നീക്കം. അതേസമയം ആരെ കാണാനാണ് കൊച്ചിയിൽ എത്തിയത്, എന്തായിരുന്നു സന്ദശനലക്ഷ്യം, ആരെയെല്ലാം നേരിട്ട് കണ്ടു, ആരോടെല്ലാം ബന്ധപ്പെട്ടു, മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ, കേരളത്തിൽ മറ്റെവിടെയെങ്കിലും സന്ദർശനം നടത്തിയോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായി ചോദ്യംചെയ്യലിലൂടെ വ്യക്തത വരുമെന്നാണ് എൻഐഎയുടെ പ്രതീക്ഷ.
അതിനിടെ, റാണയെ കൊച്ചിയിൽ സഹായിച്ച ഒരാളെ എൻഐഎ കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ടുണ്ട്. ഇരുവരെയും അന്വേഷണ സംഘം ഒരുമിച്ചിരുത്തി ചോദ്യംചെയ്യും. യുഎസിൽ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്ന തഹാവൂർ റാണയെ യുഎസ് ഇന്ത്യയ്ക്ക് കൈമാറിയതിനെ തുടർന്ന് ഈ മാസം 10നാണ് പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചത്. തുടർന്ന്, പാട്യാല ഹൗസിലെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 18 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിടുകയായിരുന്നു. ഡൽഹിയിൽ സിജിഒ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എൻഐഎ ആസ്ഥാനത്ത് അതീവ സുരക്ഷാ സെല്ലിലാണ് തഹാവൂർ റാണ കസ്റ്റഡിയിലുള്ളത്.
വിശദമായ ചോദ്യംചെയ്യലിലൂടെ റാണയുടെ കൊച്ചി സന്ദർശനത്തിൻ്റെ ലക്ഷ്യം കണ്ടെത്താൻ സാധിക്കുമെന്ന് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ ഇക്കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മുംബൈ ഭീകരാക്രമണക്കേസ് മുഖ്യ സൂത്രധാരൻ ഡേവിഡ് കോൾമാൻ ഹെഡ്‍ലിയെ യുഎസിൽ എത്തി ചോദ്യംചെയ്ത എൻഐഎ സംഘത്തിൽ ലോക്നാഥ് ബെഹ്റയും ഉൾപ്പെട്ടിരുന്നു.ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ്, 2008 നവംബർ 16, 17 തീയതികളിൽ കൊച്ചി മറൈൻ ഡ്രൈവിലെ താജ് റസിഡൻസി ഹോട്ടലിൽ റാണ തങ്ങിയെന്നാണ് കണ്ടെത്തൽ. കൂടാതെ, കൊച്ചിയിൽ എത്തും മുൻപ് വിദേശ റിക്രൂട്ട്മെൻ്റിനായി പത്രപരസ്യം നൽകിയിരുന്നതായും ഹോട്ടൽ മുറിയിൽ ഇൻ്റർവ്യു നടത്തിയിരുന്നതായും എൻഐഎ കണ്ടെത്തിയിരുന്നു.
എന്നാൽ റാണയുടെ സന്ദർശലക്ഷ്യം എൻഐഎയ്ക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.മുംബൈ ഭീകരാക്രമണം നടന്ന് ഒരു വർഷത്തിന് ശേഷം തഹാവൂർ റാണ വിദേശത്ത് അറസ്റ്റിലായതിനെ തുടർന്ന് എൻഐഎ കേരള പോലീസിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് റാണ കൊച്ചിയിൽ എത്തിയിരുന്നതായി കണ്ടെത്തിയത്. അതിനിടെ, റാണയെ കൊച്ചിയിൽ സഹായിച്ച ഒരാളെ എൻഐഎ കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ടുണ്ട്. ഇരുവരെയും അന്വേഷണ സംഘം ഒരുമിച്ചിരുത്തി ചോദ്യംചെയ്യും. യുഎസിൽ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്ന തഹാവൂർ റാണയെ യുഎസ് ഇന്ത്യയ്ക്ക് കൈമാറിയതിനെ തുടർന്ന് ഈ മാസം 10നാണ് പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചത്. തുടർന്ന്, പാട്യാല ഹൗസിലെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 18 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിടുകയായിരുന്നു.