സ്‌നേഹിക്കുന്നവരുടെ ആശംസകൾ ആത്മാർത്ഥമാണെന്ന് നടൻ ബാല ; കല്യാണം കഴിഞ്ഞതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ കുറിപ്പ്!

Divya John
 സ്‌നേഹിക്കുന്നവരുടെ ആശംസകൾ ആത്മാർത്ഥമാണെന്ന് നടൻ ബാല ; കല്യാണം കഴിഞ്ഞതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ കുറിപ്പ്! കലൂരിലെ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. നേരത്തെ മുതലേ ബാലയെ ഇഷ്ടമായിരുന്നു, മാമനെക്കുറിച്ച് മാത്രമായി ഒരു ഡയറി എഴുതിയിട്ടുണ്ട് ഞാൻ എന്നായിരുന്നു കോകില പറഞ്ഞത്. അവൾ ചെ്‌ന്നൈക്കാരിയാണ്, അവൾക്ക് മലയാളം അങ്ങനെ അറിയില്ലെന്ന് ബാല പറഞ്ഞിരുന്നു. ഇനി കേരളത്തിലുണ്ടാവില്ലേ എന്ന ചോദ്യത്തിന് അതേക്കുറിച്ചൊന്നും ആലോചിച്ചില്ലെന്നായിരുന്നു മറുപടി. ഇതുവരെ ചെയ്തിരുന്ന നല്ല കാര്യങ്ങളെല്ലാം ഇനിയും തുടരും, ഒന്നിനും മുടക്കം വരുത്തില്ല. മരണാനന്തര ജീവിതത്തില് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാനെന്നും അദ്ദേഹം പറഞ്ഞിരുന്നു.



ബാലയും കോകിലയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽമീഡിയയിൽ. അടുത്ത ബന്ധുവായ കോകിലയെ കഴിഞ്ഞ ദിവസമായിരുന്നു ബാല വിവാഹം ചെയ്തത്. കോകിലയുടെ മനസിലെ ഇഷ്ടം ഇപ്പോഴാണ് തിരിച്ചറിഞ്ഞത്. ബന്ധുവായതിനാൽ ഈ ബന്ധം ദൃഢമായിരിക്കും. ഇനിയങ്ങോട്ടുള്ള ജീവിതം സന്തോഷവും സമാധാനമുള്ളതുമായിരിക്കുമെന്നാണ് കരുതുന്നത്. അമ്മയോടാണ് കോകില ആദ്യം സംസാരിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം അമ്മയ്ക്ക് വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. സിനിമകളൊക്കെയായി ചേട്ടനും തിരക്കിലാണ്. വിവാഹ വീഡിയോകളെല്ലാം അവർ കണ്ടിരുന്നു. അമ്മ ആഗ്രഹിച്ചത് പോലെ തന്നെയുള്ള വിവാഹമാണ് ഇത് എന്നുമായിരുന്നു ബാല പറഞ്ഞത്.കല്യാണത്തിനെത്തി ആശംസ അറിയിച്ചവരിൽ തനിക്ക് പ്രിയപ്പെട്ടവരുമുണ്ടായിരുന്നുവെന്ന് ബാല പറഞ്ഞിരുന്നു.



 സ്‌നേഹിക്കുന്നവരുടെ ആശംസയാണ് യഥാർത്ഥ അനുഗ്രഹമെന്ന ക്യാപ്ഷനോടെയായിരുന്നു സന്ദീപ് വാര്യർക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചത്. വിവാഹത്തെക്കുറിച്ച് ബാല പങ്കിട്ട ഒരേയൊരു പോസ്റ്റ് ഇതാണ്. സന്ദീപിനെയും ചേർത്തുപിടിച്ച ചിരിച്ച് നിൽക്കുന്ന ബാലയെയാണ് വീഡിയോയിൽ കാണുന്നത്. ഇവർ തമ്മിൽ ഇത്രയും സൗഹൃദമുണ്ടോയെന്നായിരുന്നു ചിലർ ചോദിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു ബാലയുടെയും കോകിലയുടെയും വിവാഹ വീഡിയോ വൈറലായി മാറിയത്. മുൻഭാര്യമാരെക്കുറിച്ചും, വിവാഹമോചനത്തെക്കുറിച്ചുമൊക്കെയുള്ള ചർച്ചകളുണ്ടായിരുന്നു. 



അനുഗ്രഹിക്കാൻ പറ്റുമെങ്കിൽ നിങ്ങൾ ഞങ്ങളെ അനുഗ്രഹിക്കൂയെന്ന് ബാല പറഞ്ഞതും ചർച്ചയായിരുന്നു. വിവാഹത്തിൽ പങ്കെടുത്തവരെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽമീഡിയയിൽ അരങ്ങേറുന്നുണ്ടായിരുന്നു. ബാലയ്ക്ക് ഒപ്പമായി മുന്ന കൂടെയുണ്ടായിരുന്നു. നൻപന് വിവാഹശാംസ നേർന്നുള്ള മുന്നയുടെ പോസ്റ്റ് വൈറലായിരുന്നു. എല്ലാ പ്രതിസന്ധികളിലും വിഷമഘട്ടങ്ങളിലും എനിക്കൊപ്പം നിന്ന ആളാണ് മുന്ന എന്നായിരുന്നു ബാല പറഞ്ഞത്.

Find Out More:

Related Articles: