സന്തോഷവാർത്തയുണ്ടെന്ന് പറഞ്ഞത് ഇതായിരുന്നോ; നടൻ ബാലയുടെ മൂന്നാം വിവാഹം!

Divya John
 സന്തോഷവാർത്തയുണ്ടെന്ന് പറഞ്ഞത് ഇതായിരുന്നോ; നടൻ ബാലയുടെ മൂന്നാം വിവാഹം! മുറപ്പെണ്ണായ കോകിലയെയാണ് അദ്ദേഹം ജീവിതസഖിയാക്കിയത്. 250 കോടിയോളമുള്ള തന്റെ ആസ്തി അനാഥമായിപ്പോവരുതെന്നും ഇനിയും വിവാഹം കഴിക്കുമെന്നും ബാല അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് വിവാഹവും നടന്നിട്ടുള്ളത്. കലൂർ പാവക്കുളം ക്ഷേത്രത്തിലായിരുന്നു വിവാഹം. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. സോഷ്യൽമീഡിയയിലൂടെയായി കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങൾ ബാല പങ്കുവെക്കാറുണ്ട്. ഒരു സന്തോഷവാർത്ത വരുന്നുണ്ടെന്നുള്ള പോസ്റ്റായിരുന്നു അടുത്തിടെ പങ്കുവെച്ചത്. നിമിഷനേരം കൊണ്ടായിരുന്നു സ്റ്റോറി ചർച്ചയായി മാറിയത്.



അന്ന് പറഞ്ഞ ആ സന്തോഷവാർത്ത ഇതായിരുന്നോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യങ്ങൾ. എല്ലാം നേരത്തെ പ്ലാൻ ചെയ്തത് പോലെയാണ് തോന്നുന്നതെന്നുള്ള കമന്റുകളുമുണ്ട്. ഗായിക അമൃത സുരേഷിനെയായിരുന്നു ബാല ആദ്യം വിവാഹം ചെയ്തത്. അവന്തികയാണ് ഇവരുടെ മകൾ. അമൃതയുമായി വിവാഹമോചനം നേടിയതിന് ശേഷമാണ് ബാലയുടെ ജീവിതത്തിലേക്ക് എലിസബത്ത് എത്തിയത്. അതും പ്രണയവിവാഹമായിരുന്നു. നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. ഇടക്കാലത്ത് വ്‌ളോഗിലും പോസ്റ്റുകളിലുമെല്ലാം ഇരുവരും ഒന്നിച്ചായിരുന്നു. ഇടക്കാലത്ത് ഇരുവരും അകലുകയായിരുന്നു. ഉപരിപഠനത്തിനായി വിദേശത്തേക്ക് പോവുകയായിരുന്നു എലിസബത്ത്. സോഷ്യൽമീഡിയയിലൂടെയായി പുതിയ വിശേഷങ്ങളെല്ലാം അവർ പങ്കുവെച്ചിരുന്നു.  ശാരീരികമായി അത്ര നല്ല അവസ്ഥയിലല്ല അമ്മ. ഈ വിവാഹത്തിൽ പങ്കെടുക്കാൻ അമ്മ വരാത്തതിന് കാരണം അതാണ്.



അമ്മ ഒരുപാട് ആഗ്രഹിച്ച കാര്യമാണ് എന്റെ വിവാഹം. കോകിലയ്ക്ക് ചെറുപ്പം മുതലേ തന്നെ എന്നെ ഇഷ്ടമായിരുന്നു. വിവാഹം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയത്. ഞങ്ങൾ രണ്ടാളും നല്ല സന്തോഷത്തിലാണ്. മനസിനും നല്ല സമാധാനമുണ്ടെന്നും ബാല പറഞ്ഞിരുന്നു. കോകിലയ്ക്ക് മലയാളം അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.ജീവിതത്തിൽ ഒരു തുണ വേണമെന്ന് തോന്നിയിരുന്നു. അങ്ങനെയാണ് വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. ഈ ബന്ധം നല്ല രീതിയിൽ മുന്നോട്ട് പോവുമെന്നാണ് പ്രതീക്ഷ. എന്റെ ബന്ധു തന്നെയാണ് ഇപ്പോൾ ജീവിതസഖിയായി വന്നിട്ടുള്ളത്. അതിനാൽ ആത്മവിശ്വാസമുണ്ട്. നിങ്ങൾക്ക് ഞങ്ങളെ അനുഗ്രഹിക്കാൻ കഴിയുമെങ്കിൽ അനുഗ്രഹിക്കുക എന്നും ബാല പറഞ്ഞിരുന്നു. 



വിവാഹ ശേഷമായി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു ബാല. വിവാഹത്തിന് വന്നവരോടെല്ലാം നന്ദി പറഞ്ഞിരുന്നു. അഭിഭാഷകയും ബാലയെക്കുറിച്ച് സംസാരിച്ചിരുന്നു. സോഷ്യൽമീഡിയയിലൂടെയായി കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങൾ ബാല പങ്കുവെക്കാറുണ്ട്. ഒരു സന്തോഷവാർത്ത വരുന്നുണ്ടെന്നുള്ള പോസ്റ്റായിരുന്നു അടുത്തിടെ പങ്കുവെച്ചത്. നിമിഷനേരം കൊണ്ടായിരുന്നു സ്റ്റോറി ചർച്ചയായി മാറിയത്. അന്ന് പറഞ്ഞ ആ സന്തോഷവാർത്ത ഇതായിരുന്നോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യങ്ങൾ. എല്ലാം നേരത്തെ പ്ലാൻ ചെയ്തത് പോലെയാണ് തോന്നുന്നതെന്നുള്ള കമന്റുകളുമുണ്ട്.

Find Out More:

Related Articles: