കല്യാണത്തിനുശേഷം പുതിയ തുടക്കവുമായി ദിയ കൃഷ്ണയും, ആസ്വിൻ ഗണേഷും!

Divya John
 കല്യാണത്തിനുശേഷം പുതിയ തുടക്കവുമായി ദിയ കൃഷ്ണയും, ആസ്വിൻ ഗണേഷും! വിവാഹത്തീയതി രഹസ്യമാക്കി വെക്കുകയായിരുന്നു ഇരുവരും. പ്രൈവസി പരിഗണിച്ചാണ് അങ്ങനെ ചെയ്തത്. എല്ലാ വിശേഷങ്ങളും എന്റെ അക്കൗണ്ടിലൂടെ തന്നെ പുറത്തുവിടുമെന്നും ദിയ വ്യക്തമാക്കിയിരുന്നു. തിരക്കുകൾക്കിടയിലും സോഷ്യൽമീഡിയയിലൂടെ പങ്കിടാനുള്ള ഫോട്ടോ ദിയ തന്നെയായിരുന്നു തിരഞ്ഞെടുത്തത്. കല്യാണത്തിന്റെ വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു. വിവാഹ ശേഷമായി കുടുംബസമേതം ബാലിയിലേക്ക് പോയിരുന്നു ദിയ. ഇത് ഹണിമൂൺ ട്രിപ്പൊന്നുമല്ല. വളരെ മുൻപേ പ്ലാൻ ചെയ്ത ട്രിപ്പാണ്. അതിലേക്ക് അശ്വിനും ചേരുകയായിരുന്നു. അല്ലാതെ മിഥുനം സ്റ്റൈലിലല്ല ഈ യാത്രയെന്നായിരുന്നു സിന്ധു കൃഷ്ണ വിശദീകരിച്ചത്. ചിത്രങ്ങളും വീഡിയോകളും വൈറലായതോടെയായിരുന്നു മിഥുനം സ്‌റ്റൈലാണോ ഇതെന്നുള്ള ചോദ്യങ്ങൾ ഉയർന്നത്.




ബാലിയിലെ വിശേഷങ്ങളെല്ലാം എല്ലാവരും പങ്കുവെച്ചിരുന്നു. ദിയ കൃഷ്ണയും അശ്വിൻ ഗണേഷും സോഷ്യൽമീഡിയയിലെ താരങ്ങളാണ്. പ്രണയം പരസ്യമാക്കിയത് മുതലുള്ള വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറുന്നുണ്ട്. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം.പ്രണയിച്ചിരുന്ന കാലത്തെയും കല്യാണത്തിന്റെയും ചിത്രവും ദിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ദുർഘടമായിരുന്നു ഈ യാത്ര. പക്ഷേ, ഇപ്പോൾ വിലമതിക്കാനാവാത്തതാണെന്നായിരുന്നു ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ. നിരവധി പേരായിരുന്നു ചിത്രത്തിന് താഴെയായി സ്‌നേഹം അറിയിച്ചിട്ടുള്ളത്. രണ്ട് വർഷം മുൻപായിരുന്നു അശ്വിൻ ദിയയെ പ്രൊപ്പോസ് ചെയ്തത്. ഞാൻ പ്രൊപ്പോസ് ചെയ്തു, അവൾ യെസ് പറഞ്ഞു എന്നായിരുന്നു അശ്വിൻ കുറിച്ചത്. ഒന്നിച്ചുള്ള യാത്രാവിശേഷങ്ങളും ഡാൻസ് വീഡിയോയുമെല്ലാം ഇരുവരും പങ്കിടാറുണ്ടായിരുന്നു. നിമിഷനേരം കൊണ്ട് തന്നെ ദിയയുടെ വീഡിയോകൾ ട്രെൻഡിംഗിൽ ഇടം നേടാറുമുണ്ട്.



യാത്രയൊക്കെ കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷമായി തന്റെ ബിസിനസ് സംരംഭം നവീകരിച്ചിരിക്കുകയാണ് ദിയ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായാണ് ഈ വിശേഷം പങ്കുവെച്ചത്. താൻ ഷോറൂം തുടങ്ങാൻ പോവുകയാണെന്നായിരുന്നു ദിയ പറഞ്ഞത്. കവടിയാറിലാണ് തുടങ്ങുന്നതെന്നും പോസ്റ്റിലുണ്ട്. ഓ ബൈ ഓസിയിലെ പുതിയ കലക്ഷനും സ്റ്റോറിയിലൂടെയായി കാണിച്ചിരുന്നു. അതിനിടയിലാണ് സംതിങ് ബിഗ് ഈസ് കമിംഗ് എന്നും ദിയ കുറിച്ചിരുന്നു. തന്റെ കരിയറിനൊപ്പമായി ദിയയുടെ ബിസിനസും നന്നായി കൊണ്ടുപോവാനാണ് ആഗ്രഹിക്കുന്നതെന്ന് അശ്വിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.



 ബിസിനസിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ടപ്പോൾ കൂടെ നിന്ന് സപ്പോർട്ട് ചെയ്തത് അശ്വിനാണെന്നും ദിയ പറഞ്ഞിരുന്നു. സീറോയിൽ നിന്നും കയറി വന്നത് അശ്വിന്റെ പിന്തുണയോടെയാണ്. ഓർഡർ എടുക്കാനും കാര്യങ്ങൾ സെറ്റാക്കാനുമെല്ലാം കൂടെയുണ്ടായിരുന്നു. വിവാഹ ശേഷമുള്ള പുതിയ തുടക്കത്തിനും അശ്വിന്റെ സപ്പോർട്ടുണ്ട്.

Find Out More:

Related Articles: