കേരളത്തിലേക്ക് ഓണത്തിന് 4 സ്പെഷ്യൽ ട്രെയിനുകൾ!

Divya John
 കേരളത്തിലേക്ക് ഓണത്തിന് 4 സ്പെഷ്യൽ ട്രെയിനുകൾ! കൊല്ലം - ചെന്നൈ, കൊല്ലം - മംഗലാപുരം, കോട്ടയം- ചെന്നൈ, തിരുവനന്തപുരം നോർത്ത് - മംഗലാപുരം റൂട്ടുകളിലാണ് ഓണത്തിന് സ്പെഷ്യൽ ട്രെയിനുകൾ ഓടുക. ഓണക്കാലത്ത് അയൽ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റില്ലാത്തത് ചർച്ചയാകുന്നതിനിടെയാണ് സ്പെഷ്യൽ സർവീസുകൾ വരുന്നത്. നാല് റൂട്ടിലും ഇരുദിശയിലേക്കുമായി 34 സർവീസുകളാണ് സ്പെഷ്യൽ ട്രെയിൻ നടത്തുക. ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് നാല് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ.06120 കൊല്ലം - ചെന്നൈ സെൻട്രൽ എക്സ്പ്രസ് ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 11 വരെയുള്ള വ്യാഴാഴ്ചകളിലാണ് സർവീസ് നടത്തുക. രാവിലെ 10:45ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 12:22 കോട്ടയം, 01:35 എറണാകുളം നോർത്ത്, 04:35 ഷൊർണൂർ, 05:00 പാലക്കാട് സ്റ്റേഷനുകൾ പിന്നിട്ട് വെള്ളിയാഴ്ച പുലർച്ചെ 03:30ന് ചെന്നൈയിലെത്തും.






06041 മംഗളൂരു ജങ്ഷൻ തിരുവനന്തപുരം നോർത്ത് ബൈ വീക്കിലി എക്സ്പ്രസ് ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 13 വരെ വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ് നടത്തുക. വൈകീട്ട് 07:30ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാലിലെ 08:00 മണിയ്ക്ക് തിരുവനന്തപുരത്തെത്തും. 06042 തിരുവനന്തപുരം നോർത്ത് മംഗളൂരു സർവീസ് ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 14 വരെ വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുക. തിരുവനന്തപുരത്ത് നിന്ന് പകൽ 11:35ന് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 06:40ന് മംഗലാപുരത്തെത്തും.06047 മംഗളൂരു - കൊല്ലം എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെ തിങ്കളാഴ്ചകളിലാണ് സർവീസ് നടത്തുക. രാത്രി 11 മണിയ്ക്ക് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 10:20ന് കൊല്ലത്ത് എത്തും.






06048 കൊല്ലം - മംഗളൂരു സ്പെഷ്യൽ ട്രെയിൻ ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 09 വരെ ചൊവ്വാഴ്ചകളിലാണ് സർവീസ് നടത്തുക. വൈകീട്ട് 06:55ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 07:30ന് മംഗളൂരുവിലെത്തും. 06111 ചെന്നൈ സെൻട്രൽ - കോട്ടയം എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 9 വരെയുള്ള ചൊവ്വാഴ്ചകളിലാണു സർവീസ് നടത്തുക. ചെന്നൈയിൽ നിന്ന് രാത്രി 11:20ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 08:45ന് പാലക്കാട് എത്തുന്ന ട്രെയിൻ 09:40 ഷൊർണൂർ, 11:05 എറണാകുളം നോർത്ത് സ്റ്റേഷനുകൾ പിന്നിട്ട് ഉച്ചയ്ക്ക് 1:30ന് കോട്ടയത്ത് എത്തും. 





06112 കോട്ടയം - ചെന്നൈ സർവീസ് ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 10 വരെയുള്ള ബുധനാഴ്ചകളിലാണ് നടത്തുക. വൈകിട്ട് 6ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് 07:30 എറണാകുളം, 10:20 ഷൊർണൂർ, 10:55 പാലക്കാട് സ്റ്റേഷനുകൾ പിന്നിട്ട് പിറ്റേന്ന് രാവിലെ 11:35ന് ചെന്നൈയിലെത്തും.രാവിലെ 10:45ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 12:22 കോട്ടയം, 01:35 എറണാകുളം നോർത്ത്, 04:35 ഷൊർണൂർ, 05:00 പാലക്കാട് സ്റ്റേഷനുകൾ പിന്നിട്ട് വെള്ളിയാഴ്ച പുലർച്ചെ 03:30ന് ചെന്നൈയിലെത്തും.

Find Out More:

Related Articles: