സൂര്യയുടെ ജീവിതം മാറ്റി മറിച്ച ആ വ്യക്തി ആര്, കോടികളുടെ ആസ്തിയുള്ള സൂപ്പർ താരമായി സൂര്യ എത്തിയതെങ്ങനെ?

Divya John
 സൂര്യയുടെ ജീവിതം മാറ്റി മറിച്ച ആ വ്യക്തി ആര്, കോടികളുടെ ആസ്തിയുള്ള സൂപ്പർ താരമായി സൂര്യ എത്തിയതെങ്ങനെ? സൂര്യയുടെ ഇഷ്ടപെട്ട സിനിമ ഏതാണെന്ന് ചോദിച്ചാൽ ഇപ്പോൾ ആളുകൾ കാക്ക കാക്ക, ഗജിനി, വാരണം ആയിരം, സിങ്കം, സൂററൈ പോട്ര് എന്നിങ്ങനെ നിർത്താതെ പറയും. ഇപ്പോഴത്തെ ജനറേഷനോട് ചോദിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കാതെ പറയും ഞങ്ങൾക്കിഷ്ടം വിക്രത്തിലെ റോളക്‌സിനെയാണ് എന്ന്. കഥാപാത്രത്തിന് വേണ്ടി ഡെഡിക്കേഷന്റെ ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത ചുരുക്കം ചില തമിഴ് നടന്മാരിൽ ഒരാളാണ് സൂര്യയും. എങ്ങനെയാണ് സൂര്യ ഇത്രയധികം സിനിമയെ സ്‌നേഹിച്ചു തുടങ്ങിയത്. വൻ പരാജയമായ ആദ്യ ചിത്രത്തിൽ നിന്നുള്ള ഇതുവരെയുള്ള സൂര്യയുടെ യാത്ര ശരിക്കും പ്രചോദനപരം തന്നെയായിരുന്നു.



തമിഴ് സിനിമാ ലോകത്ത് നിറഞ്ഞു നിൽക്കുന്ന നടൻ ശിവകുമാറിന്റെ മൂത്ത മകൻ സരവണൻ ശിവകുമാർ എന്ന സൂര്യയ്ക്ക് സിനിമയിലേക്കൊരു തുടക്കം കിട്ടാൻ ഒരുപാട് പ്രയാസപ്പെടേണ്ടി വന്നിരുന്നില്ല. പക്ഷെ നിലനിൽപായിരുന്നു വെല്ലുവിളി. ഇന്ന് തമിഴ് നടൻ സൂര്യയുടെ നാൽപത്തിയൊൻപതാം ജന്മദിനമാണ്. കേരളക്കരയും, പ്രത്യേകിച്ചും സ്ത്രീ ജനങ്ങൾ ആരാധനാപുരുഷനായി കാണുന്ന സൂര്യ ഇന്നത്തെ ഈ നിലയിൽ എത്തിയതിന് പിന്നിൽ വലിയൊരു കഥയുണ്ട്. ഇന്ന് തമിഴ് നടൻ സൂര്യയുടെ നാൽപത്തിയൊൻപതാം ജന്മദിനമാണ്. കേരളക്കരയും, പ്രത്യേകിച്ചും സ്ത്രീ ജനങ്ങൾ ആരാധനാപുരുഷനായി കാണുന്ന സൂര്യ ഇന്നത്തെ ഈ നിലയിൽ എത്തിയതിന് പിന്നിൽ വലിയൊരു കഥയുണ്ട്. അതേ സമയം പെർഫക്ട് ഫാമിലി മാൻ എന്ന പേരും പെരുമയും സൂര്യ നേടി. സൂര്യ - ജ്യോതിക പ്രണയവും ബന്ധവും, സൂര്യ സ്ത്രീകളോടും കുട്ടികളോടും കാണിക്കുന്ന ബഹുമാനവും എല്ലാം പലപ്പോഴും വാർത്തകളായിട്ടുണ്ട്.



സിനിമ വിജയങ്ങളിലും, സ്വഭാവത്തിലും മാത്രമല്ല, പണത്തിന്റെ കാര്യത്തിലും അതി സമ്പന്നൻ തന്നെയാണ് സൂര്യ. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായക നടന്മാരിൽ ഒരാളായ സൂര്യയുടെ ആകെ ആസ്തി 350 കോടിയാണ്.സിനിമ നടൻ മാത്രമല്ല, 2ഡി എന്റർടൈൻമെന്റ്‌സിന്റെ പേരിൽ നിരവധി സിനിമകൾ നിർമിച്ചിട്ടുള്ള സൂര്യയ്ക്ക് ആഡംഭര കാറുകളുടെ ഒരു വൻ ശേഖരണം തന്നെയുണ്ട്. മുംബൈയിലെ 70 കോടി വിലമതിക്കുന്ന ഫ്‌ളാറ്റ് അടക്കം ആണ് 350 കോടിയുടെ ആകെ ആസ്തി. നന്ദ എന്ന ചിത്രത്തിന് ശേഷമാണ് സൂര്യയുടെ കരിയർ അടിമുടി മാറിയത്. മൗനം പേസിയതേ, കാക്ക കാക്ക, പിതാമഗൻ, ആയുധ എഴുത്ത്,



ഗജിനി, ആറ്, വാരണം ആയിരം, സിങ്കം എന്നിങ്ങനെ ഒരുപാട് ഹിറ്റുകൾ നേടി സൂര്യ നമ്പർ വൺ നായകനായി.കഷ്ടപ്പെട്ട് മുന്നോട്ട് വരണം, വിജയം നിനക്ക് ലഭിയ്ക്കും എന്ന് രഘുവരൻ പറഞ്ഞത് കേട്ടാണ് സൂര്യ പിന്നീട് കളത്തിലേക്കിറങ്ങിയത്. അതിന് ശേഷം നല്ല സിനിമകൾ തിരഞ്ഞെടുത്ത് ചെയ്യാൻ തുടങ്ങി. 1997 ൽ പുറത്തിറങ്ങിയ നേർക്കുനേർ എന്ന ചിത്രത്തിലൂടെയാണ് സൂര്യയുടെ തുടക്കം. സിനിമ വൻ പരാജയമായിരുന്നു. ആദ്യമായി അഭിനയിച്ച സിനിമ തിയേറ്ററിൽ ഇരുന്ന് കാണാൻ വലിയ ആവേശത്തിൽ പോയതായിരുന്നു സൂര്യ. എന്നാൽ തിയേറ്ററിലെ ആളുകളുടെ പ്രതികരണം നടനെ അക്ഷരാർത്ഥത്തിൽ കരയിപ്പിച്ചു. അന്ന് എല്ലാം അവസാനിപ്പിച്ച്, മറ്റെന്തെങ്കിലും ജോലി നോക്കാം എന്ന് വരെ സൂര്യ തീരുമാനിച്ചിരുന്നു. പക്ഷെ ആ തീരുമാനത്തെ മാറ്റിയതും, സൂര്യ സിനിമയിൽ വീണ്ടും സജീവമാവാനും കാരണം നടൻ രഘുവരനാണ്.

Find Out More:

Related Articles: