കേരളത്തിൽ വ്യവസായം; നിലവിൽ ആരംഭിച്ചിരിക്കുന്നത് നിരവധി പദ്ധതികൾ!

Divya John
  കേരളത്തിൽ വ്യവസായം; നിലവിൽ ആരംഭിച്ചിരിക്കുന്നത് നിരവധി പദ്ധതികൾ!  ഭൂമിക്ക് വില കുറവായതും ധാരാളം സൂര്യപ്രകാശം ലഭിക്കുന്നതും കാരണമാണ് സ്ഥാപനങ്ങൾ സ്ഥലം വാങ്ങാനെത്തുന്നത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സൗരോർജ് പ്ലാൻ്റ് നിർമിക്കാനായി കാസർകോട് ജില്ലയിൽ സ്ഥലം നോക്കിയിരുന്നു. ചീമേനി, ബിരിക്കുളം, കാഞ്ഞിരംപൊയിൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് സ്ഥാപനം സ്ഥലം നോക്കുന്നത്. സോളാർ പാടങ്ങളുടെ സാധ്യത കൂടുതലായതോടെ കാസർകോടിൻ്റെ ചെങ്കൽ പ്രദേശത്തെ സ്ഥലങ്ങൾ വാങ്ങാനൊരുങ്ങി സ്ഥാപനങ്ങൾ. വെസ്റ്റ് എളേരിയിൽ സോളാർ പ്ലാൻ്റ് സ്ഥാപിച്ച് കോട്ടയത്തുള്ള ആശുപത്രി സ്ഥാപനങ്ങൾക്കാവശ്യമായ വൈദ്യുതി എടുക്കുന്നുണ്ട്. കിലോ മീറ്ററുകൾക്കപ്പുറം സൗര വൈദ്യുതി ഉത്പാദിപ്പിച്ചു വേണ്ടിടത്ത് ഉപയോഗിക്കാനാവുമെന്ന കെഎസ്ഇബിയുടെ കാപ്റ്റീവ് ജനറേഷൻ പദ്ധതി മുഖേനയാണ് പാടങ്ങൾ സജ്ജമാക്കുന്നത്.






   ഇതിനു പുറമേ കൊച്ചിൻ ഷിപ്പ്‌യാർഡും കെഎസ്ആർടിസിയും ഭൂമി നോക്കുന്നുണ്ട്. ചെന്നൈ ആസ്ഥാനമായ കമ്പനി ചീമേനിയിൽ നേരത്തെ സ്ഥലം നോക്കിയിരുന്നു.നേരത്തെ കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ചീമേനി ഏറ്റുകുടുക്കയിലെ 35 ഏക്കറിൽ 12 മെഗാവാട്ട് സൗർജ് പ്ലാൻ്റ് സ്ഥാപിച്ചിരുന്നു. ഇതിനുശേഷമാണ് മറ്റു സ്ഥാപനങ്ങളും കാസർകോട്ടേക്ക് സ്ഥലം നോക്കി എത്തിയത്. ഭൂമി വാങ്ങിയിട്ടും പാട്ടത്തിന് അടുത്തുമാണ് പ്ലാൻ്റ് സ്ഥാപിക്കുന്നത്. യൂണിറ്റ് വൈദ്യുതിക്ക് വ്യാവസായിക നിരക്കിലുള്ള ബിൽ നൽകുന്നത് കുറയ്ക്കാൻ സാധിക്കുമെന്നതാണ് ഇതിൻ്റെ വലിയ സാധ്യത. വ്യാവസായിക അടിസ്ഥാനത്തിൽ സൗരോർജം ഉപയോഗിക്കാൻ കഴിയുന്നത് ലാഭകരമാണ്. മറ്റുള്ളവരെ ആശ്രയിച്ച് വൈദ്യുതി കൊണ്ടുവരുന്നതിൽ നിന്നും സ്വന്തം നിലയ്ക്ക് ഉൽപാദിപ്പിച്ച് ഉപയോഗിക്കാമെന്ന സൗകര്യമാണ് സ്ഥാപനങ്ങളെ ഇതിലേക്ക് നയിക്കുന്നത്.





  കെഎസ്ഇബിയുടെ കാപ്റ്റീവ് ജനറേഷൻ പദ്ധതി രണ്ടു രീതിയിലുണ്ട്. സംരംഭകർക്ക് അവിടെ തന്നെ ഉൽപ്പാദിപ്പിച്ച് വൈദ്യുതി ഉപയോഗിക്കാം അല്ലെങ്കിൽ വേറൊരു സ്ഥലത്ത് ഉത്പാദിപ്പിച്ച് ദൂരെ ആവശ്യമുള്ള സ്ഥലത്ത് ഉപയോഗിക്കാം. നേരത്തെ ജില്ലയിൽ നിന്ന് ആദ്യമായി പൊതു മേഖലയിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുവെന്ന ഖ്യാതിയുമായി മടിക്കൈ അമ്പലത്തറ വെള്ളുടയിലെ സോളാർ പാർക്ക് കമ്മിഷൻ ചെയ്തിരുന്നു. കേരളത്തിലെ ആദ്യ സോളാർ പാർക്കാണിത്. ഇവിടുന്നങ്ങോട്ടാണ് പ്രദേശത്തിൻ്റെ സാധ്യതകൾ സ്ഥാപനങ്ങൾ മനസിലാക്കി തുടങ്ങിയത്.





കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സൗരോർജ് പ്ലാൻ്റ് നിർമിക്കാനായി കാസർകോട് ജില്ലയിൽ സ്ഥലം നോക്കിയിരുന്നു. ചീമേനി, ബിരിക്കുളം, കാഞ്ഞിരംപൊയിൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് സ്ഥാപനം സ്ഥലം നോക്കുന്നത്. സോളാർ പാടങ്ങളുടെ സാധ്യത കൂടുതലായതോടെ കാസർകോടിൻ്റെ ചെങ്കൽ പ്രദേശത്തെ സ്ഥലങ്ങൾ വാങ്ങാനൊരുങ്ങി സ്ഥാപനങ്ങൾ. വെസ്റ്റ് എളേരിയിൽ സോളാർ പ്ലാൻ്റ് സ്ഥാപിച്ച് കോട്ടയത്തുള്ള ആശുപത്രി സ്ഥാപനങ്ങൾക്കാവശ്യമായ വൈദ്യുതി എടുക്കുന്നുണ്ട്. കിലോ മീറ്ററുകൾക്കപ്പുറം സൗര വൈദ്യുതി ഉത്പാദിപ്പിച്ചു വേണ്ടിടത്ത് ഉപയോഗിക്കാനാവുമെന്ന കെഎസ്ഇബിയുടെ കാപ്റ്റീവ് ജനറേഷൻ പദ്ധതി മുഖേനയാണ് പാടങ്ങൾ സജ്ജമാക്കുന്നത്.ഇതിനു പുറമേ കൊച്ചിൻ ഷിപ്പ്‌യാർഡും കെഎസ്ആർടിസിയും ഭൂമി നോക്കുന്നുണ്ട്. ചെന്നൈ ആസ്ഥാനമായ കമ്പനി ചീമേനിയിൽ നേരത്തെ സ്ഥലം നോക്കിയിരുന്നു.നേരത്തെ കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ചീമേനി ഏറ്റുകുടുക്കയിലെ 35 ഏക്കറിൽ 12 മെഗാവാട്ട് സൗർജ് പ്ലാൻ്റ് സ്ഥാപിച്ചിരുന്നു.

Find Out More:

Related Articles: