സദ്ദാം ഹുസൈനെപ്പോലെയായോ രാഹുൽ ഗാന്ധി? എന്ത് കൊണ്ടാണ് ഈ മാറ്റം! ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുലിനെ കണ്ടിരുന്നു. അദ്ദേഹത്തിൻ്റെ രൂപം മാറിയതായി മനസിലാക്കി. സർദാർ പട്ടേലിനെപ്പോലെയോ ജവഹർലാൽ നെഹ്‌റുവിനേയോ മഹാത്മാ ഗാന്ധിയെപ്പോലെയോ മാറിയിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് ശർമ്മ പറഞ്ഞു.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇറാഖ് മുൻ ഏകാധിപതി സദ്ദാം ഹുസൈനെപ്പോലെയായി മാറുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സർദാർ പട്ടേലിനെപ്പോലെയോ ജവഹർലാൽ നെഹ്‌റുവിനേയോ ഗാന്ധിജിയെ പോലെയോ മാറിയിരുന്നെങ്കിൽ നന്നായിരുന്നു.
എന്നാൽ എന്തുകൊണ്ടാണ് രാഹുലിൻ്റെ മുഖം സദ്ദാം ഹുസൈൻ്റെ പോലെയായി മാറുന്നതെന്നും ചൊവ്വാഴ്ച അഹമ്മദാബാദിൽ നടന്ന ഒരു റാലിയിൽ സംസാരിക്കുന്നതിനിടെ ശർമ്മ ചോദിച്ചു. രാഹുൽ ഗാന്ധിയുടെ താടി ചൂണ്ടിക്കാട്ടിയായിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രതികരണം.കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു ടിവി അഭിമുഖത്തിൽ ഞാൻ രാഹുൽ ഗാന്ധിയുടെ പുതിയ രൂപത്തിന് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞിരുന്നു.ഗുജറാത്തിന്റെ വികസനം ഒരിക്കലും ആഗ്രഹിക്കാത്ത ആളുകൾക്കൊപ്പമാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്നതെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു. ഗുജറാത്തിലെ ജലം നഷ്ടപ്പെടുത്താൻ ഗൂഢാലോചന നടത്തിയത് നർമദാ ബച്ചാവോ ആന്ദോളൻ പ്രവർത്തക മേധാ പട്കർ ആണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കുറ്റപ്പെടുത്തി.
ഗുജറാത്തിലെ ജലം നഷ്ടപ്പെടുത്താൻ ഗൂഢാലോചന നടത്തിയത് അവരാണ്. വിജയിച്ചിരുന്നെങ്കിൽ നർമ്മദാ ജലം ഒരിക്കലും കച്ചിൽ എത്തില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന ഹിമാചൽ പ്രദേശ്, തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്ത് സംസ്ഥാനൾ സന്ദർശിക്കരുതെന്ന് രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നുണ്ട്. പകരം വോട്ടെടുപ്പ് നടക്കാത്ത സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. താൻ എവിടെ ചെന്നാലും തോൽക്കും എന്നതാണ് അതിന് കാരണം. ഇക്കാര്യം രാഹുലിന് അറിയാമെന്നും ശർമ്മ പരിഹസിച്ചു. സർദാർ പട്ടേലിനെപ്പോലെയോ ജവഹർലാൽ നെഹ്‌റുവിനേയോ ഗാന്ധിജിയെ പോലെയോ മാറിയിരുന്നെങ്കിൽ നന്നായിരുന്നു. എന്നാൽ എന്തുകൊണ്ടാണ് രാഹുലിൻ്റെ മുഖം സദ്ദാം ഹുസൈൻ്റെ പോലെയായി മാറുന്നതെന്നും ചൊവ്വാഴ്ച അഹമ്മദാബാദിൽ നടന്ന ഒരു റാലിയിൽ സംസാരിക്കുന്നതിനിടെ ശർമ്മ ചോദിച്ചു.
രാഹുൽ ഗാന്ധിയുടെ താടി ചൂണ്ടിക്കാട്ടിയായിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രതികരണം.കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു ടിവി അഭിമുഖത്തിൽ ഞാൻ രാഹുൽ ഗാന്ധിയുടെ പുതിയ രൂപത്തിന് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞിരുന്നു.ഗുജറാത്തിന്റെ വികസനം ഒരിക്കലും ആഗ്രഹിക്കാത്ത ആളുകൾക്കൊപ്പമാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്നതെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു. ഗുജറാത്തിലെ ജലം നഷ്ടപ്പെടുത്താൻ ഗൂഢാലോചന നടത്തിയത് നർമദാ ബച്ചാവോ ആന്ദോളൻ പ്രവർത്തക മേധാ പട്കർ ആണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കുറ്റപ്പെടുത്തി.