വെല്ലുവിളികളിൽ തളരാതെ സ്വപ്‌നം സാക്ഷാത്കരിച്ചു: നവ്യ നായർ!

Divya John
  വെല്ലുവിളികളിൽ തളരാതെ സ്വപ്‌നം സാക്ഷാത്കരിച്ചു: നവ്യ നായർ! അഭിനയത്തിൽ നിന്നും മാറിനിന്ന സമയത്തും മനസിൽ നൃത്തമുണ്ടായിരുന്നു. ഒരുത്തിയിലൂടെയുള്ള തിരിച്ചുവരവിന് പിന്നാലെയായാണ് മാതംഗി എന്ന ഡാൻസ് സ്‌കൂൾ തുടങ്ങിയത്. സ്വന്തം വീടിന്റെ മുകൾ നിലയിലാണ് നവ്യ മാതംഗി തുടങ്ങിയത്. ഡാൻസ് സ്‌കൂളിന്റെ പണി തുടങ്ങുമ്പോൾ എന്റെ മനസിൽ വലിയ സന്തോഷമായിരുന്നു. ഇവിടെ അടുത്തുള്ള കുട്ടികൾക്കൊക്കെ പഠിക്കാമല്ലോ എന്നൊക്കെയായിരുന്നു കരുതിയത്. ഇവിടെയൊരു അസോസിയേഷനൊക്കെയുണ്ട്. അവരോട് നൃത്തവിദ്യാലയം തുടങ്ങുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ അത്ര നല്ല പ്രതികരണമായിരുന്നില്ല ലഭിച്ചത്.ഇവിടെയുള്ളവരൊക്കെ കൂടുതലും പ്രായമായവരാണ്. അവരുടെ സ്വൈര്യവും പ്രൈവസിയുമൊക്കെ പ്രധാനപ്പെട്ടതാണ്. 



നൃത്തവിദ്യാലയം ഇവിടെ തുടങ്ങാൻ പറ്റില്ലെന്ന് പറഞ്ഞ് അവർ കോടതിയിൽ പോയി സ്‌റ്റേ ഒക്കെ വാങ്ങിയിരുന്നു.കുട്ടിക്കാലം മുതലേ തന്നെ നൃത്തരംഗത്ത് സജീവമായിരുന്നു നവ്യ നായർ. സിനിമയിലെത്തിയപ്പോഴും നൃത്തം കൂട്ടിനുണ്ടായിരുന്നു. സരസ്വതി ദേവിയുടെ തന്ത്രത്തിലുള്ള പേരാണ് മാതംഗി. നീലയും പച്ചയുമൊക്കെയാണ് മാതംഗിയുടെ കളർ. മങ്ങിയത് പോലെയൊക്കെയാണ് ഇന്റീരിയർ എന്ന് കാണുന്നവരെല്ലാം ആദ്യം അഭിപ്രായപ്പെട്ടിരുന്നു. ചെയ്തുവന്നപ്പോൾ അതൊക്കെ മാറി. പിന്നെ ഇവിടെ പരമാവധി സ്ഥലങ്ങളിൽ പച്ചപ്പുണ്ട്. വീടിന് ചുറ്റുപാടും ചെടികളാണ്. വീടിനകത്ത് നിന്ന് എനിക്ക് ഇവിടേക്ക് വരാനായി ഒരു സ്റ്റെയർ ഇട്ടിട്ടുണ്ട്. മാതംഗിയിലെ ഓരോ സ്ഥലങ്ങളെക്കുറിച്ചും നവ്യ വാചാലയായിരുന്നു.
വീട്ടിലേക്ക് വേറൊരു എൻട്രിയും ഡാൻസ് സ്‌കൂളിന് വേറൊരു ഗേറ്റുമായിരുന്നു വെക്കാനായി തീരുമാനിച്ചത്.



അതൊന്നും അവർ സമ്മതിച്ചില്ല. ഇതൊന്നും എല്ലാവരുമല്ല. ചില സ്ഥാപിത താൽപര്യമുള്ള വ്യക്തികളാണ് ഇതിന് പിന്നിൽ. എല്ലാത്തിനുമൊടുവിലൊരു സന്തോഷമുണ്ടല്ലോ, അതാണ് എനിക്ക് മാതംഗി.ഞാൻ ഗുരുവായൂരപ്പന്റെ ഭക്തയാണെന്ന് എല്ലാവർക്കും അറിയാമല്ലോ. നന്ദനം എന്ന സിനിമയിൽ അഭിനയിക്കുന്നതിന് മുൻപെ ഞാൻ ഗുരുവായൂരപ്പന്റെ ഭക്തയായതാണ്. നന്ദനവും ബാലാമണിയും എനിക്ക് ഗുരുവായൂരപ്പൻ സമ്മാനിച്ചതാണെന്നാണ് ഞാൻ കരുതുന്നത്. എന്ത് പ്രശ്‌നം വന്നാലും ഞാൻ ഗുരുവായൂരപ്പനോടാണ് പറയുന്നത്. എല്ലാ മാസവും ഞാൻ ഗുരുവായൂരപ്പനെ കാണാൻ പോവാറുണ്ട്.



അവരുടെ സ്വൈര്യവും പ്രൈവസിയുമൊക്കെ പ്രധാനപ്പെട്ടതാണ്. നൃത്തവിദ്യാലയം ഇവിടെ തുടങ്ങാൻ പറ്റില്ലെന്ന് പറഞ്ഞ് അവർ കോടതിയിൽ പോയി സ്‌റ്റേ ഒക്കെ വാങ്ങിയിരുന്നു.കുട്ടിക്കാലം മുതലേ തന്നെ നൃത്തരംഗത്ത് സജീവമായിരുന്നു നവ്യ നായർ. സിനിമയിലെത്തിയപ്പോഴും നൃത്തം കൂട്ടിനുണ്ടായിരുന്നു. സരസ്വതി ദേവിയുടെ തന്ത്രത്തിലുള്ള പേരാണ് മാതംഗി. നീലയും പച്ചയുമൊക്കെയാണ് മാതംഗിയുടെ കളർ. മങ്ങിയത് പോലെയൊക്കെയാണ് ഇന്റീരിയർ എന്ന് കാണുന്നവരെല്ലാം ആദ്യം അഭിപ്രായപ്പെട്ടിരുന്നു. ചെയ്തുവന്നപ്പോൾ അതൊക്കെ മാറി. പിന്നെ ഇവിടെ പരമാവധി സ്ഥലങ്ങളിൽ പച്ചപ്പുണ്ട്. വീടിന് ചുറ്റുപാടും ചെടികളാണ്. വീടിനകത്ത് നിന്ന് എനിക്ക് ഇവിടേക്ക് വരാനായി ഒരു സ്റ്റെയർ ഇട്ടിട്ടുണ്ട്. മാതംഗിയിലെ ഓരോ സ്ഥലങ്ങളെക്കുറിച്ചും നവ്യ വാചാലയായിരുന്നു.   

Find Out More:

Related Articles: