അടുത്ത സീൻ ഏതാണെന്ന് നിങ്ങൾക്ക് പ്രവചിക്കാനേ കഴിയില്ല; ഗോട്ടിന്റെ ട്രെയിലർ കണ്ടു ആരാധകർ!

Divya John
 അടുത്ത സീൻ ഏതാണെന്ന് നിങ്ങൾക്ക് പ്രവചിക്കാനേ കഴിയില്ല; ഗോട്ടിന്റെ ട്രെയിലർ കണ്ടു ആരാധകർ! ലിയോയ്ക്ക് ശേഷം വിജയ് അഭിനയിക്കുന്ന ഈ ചിത്രമായിരിക്കും, നടൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുൻപ് ഏറ്റവും അവസാനമായി പുറത്തിറങ്ങുന്ന സിനിമ എന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ അല്ല ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (GOAT) ന് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെയായിരിക്കും വിജയ് സിനിമാ ജീവിതത്തിന് ഫുൾസ്റ്റോപ് ഇടുന്നത് എന്ന് പിന്നീട് അപ്‌ഡേഷൻ വന്നു. വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന സിനിമയാണ് ദ ഗോട്ട്. ഗോട്ട് പതിവ് വിജയ് ചിത്രം പോലെ ആയിരിക്കില്ല, അടുത്ത സീനിൽ എന്താണെന്ന് നിങ്ങൾക്ക് ഒരിക്കലും പ്രവചിക്കാൻ പോലും കഴിയില്ല എന്ന് ഞാൻ വെല്ലുവിളിക്കുന്നു എന്നാണ് അത്ര ആത്മവിശ്വാസത്തോടെ വെങ്കട് പ്രഭു പറയുന്നത്. അതേ സമയം ഗോട്ട് ആളുകൾക്ക് മനസ്സിലാവാത്ത വിധമുള്ള ഒരു സിനിമയും ആയിരിക്കില്ല. 




ഒരു മങ്കാത്ത സ്‌റ്റൈൽ ചിത്രമായിരിക്കും, കഥയുടെ തുടർച്ചയിൽ അത് മനസ്സിലാക്കാൻ കഴിയുന്ന, ഏത് പ്രേക്ഷകർക്കും കണ്ടിരിക്കാൻ പറ്റുന്ന സിനിമയായിരിക്കും എന്നും സംവിധായകൻ പറയുന്നു.
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് സെപ്റ്റംബർ 5 ന് തിയേറ്ററുകളിലെത്തും. സിനിമ പ്രഖ്യാപിച്ചതുമുതൽ ഓരോ അപ്‌ഡേഷനും ആരാധകർക്ക് ത്രില്ലിങ് ആയിരുന്നു. സിനിമയുടെ ട്രെയിലർ ആണ് ഏറ്റവുമൊടുവിൽ ആരാധകരം ഹരം കൊള്ളിച്ചത്. വിജയ് ഇരട്ടേ വഷത്തിലെത്തുന്ന ചിത്രത്തിൽ, ഒരു റോൾ എഐ ഉപയോഗിച്ചാണ് എന്നതും പ്രത്യേകതയാണ്. സിനിമയുടെ ട്രെയിലർ കണ്ടിട്ട് കഥ എന്താണ് എന്ന് പ്രവചിക്കാൻ പോലും കഴിയാതെ ആകെ കൺഫ്യൂഷനിലായിരുന്നു ആരാധകർ. ആ കൺഫൂഷൻ നിലനിർത്തി ഇപ്പോൾ സംവിധായകൻ മറ്റൊരു വെളിപ്പെടുത്തൽ കൂടെ നടത്തിയിരിക്കുകയാണ്.



ചിത്രത്തിന്റെ ട്രെയിലറിൽ താൻ ചെറിയൊരു സൂചന നൽകിയിട്ടുണ്ട് എന്നാണ് സംവിധായകന്റെ മറ്റൊരു വെളിപ്പെടുത്തൽ. എന്നാൽ അത് എന്താണെന്ന് ആർക്കും ഡികോഡ് ചെയ്യാൻ കഴിഞ്ഞില്ല. ആരെങ്കിലുമൊക്കെ കണ്ടെത്തും എന്നും, സോഷ്യൽ മീഡിയയിൽ ചർച്ചയാവുമെന്നും ഞാൻ കരുതിയിരുന്നു. പക്ഷേ അങ്ങനെയൊന്നുണ്ടായില്ല എന്നും സംവിധായകൻ പറഞ്ഞു. അജിത്തിനെ നായകനാക്കി ഒരുക്കിയ മങ്കാത്ത എന്ന ചിത്രം വളരെ വേഗത്തിൽ പോകുന്ന, ഇമോഷൻസിന് പ്രാധാന്യം നൽകാത്ത ഒരു സിനിമയായിരുന്നു. എന്നാൽ ഗോട്ട് അങ്ങനെയൊരു സിനിമയല്ല. ഇവിടെ ഇമോഷൻസിന് പ്രാധാന്യമുണ്ട്. മങ്കാത്ത പൂർണമായും ആൺ സമൂഹത്തെ ലക്ഷ്യം വച്ച് വന്ന സിനിമയായിരുന്നു, അതേ സമയം ഇത് പൂർണമായും ഫാമിലി ഓഡിയൻസിന് വേണ്ടിയാണെന്നും വെങ്കട് പ്രഭു വ്യക്തമാക്കുന്നു.



സിനിമയുടെ ട്രെയിലർ കണ്ടിട്ട് കഥ എന്താണ് എന്ന് പ്രവചിക്കാൻ പോലും കഴിയാതെ ആകെ കൺഫ്യൂഷനിലായിരുന്നു ആരാധകർ. ആ കൺഫൂഷൻ നിലനിർത്തി ഇപ്പോൾ സംവിധായകൻ മറ്റൊരു വെളിപ്പെടുത്തൽ കൂടെ നടത്തിയിരിക്കുകയാണ്.ചിത്രത്തിന്റെ ട്രെയിലറിൽ താൻ ചെറിയൊരു സൂചന നൽകിയിട്ടുണ്ട് എന്നാണ് സംവിധായകന്റെ മറ്റൊരു വെളിപ്പെടുത്തൽ. എന്നാൽ അത് എന്താണെന്ന് ആർക്കും ഡികോഡ് ചെയ്യാൻ കഴിഞ്ഞില്ല. ആരെങ്കിലുമൊക്കെ കണ്ടെത്തും എന്നും, സോഷ്യൽ മീഡിയയിൽ ചർച്ചയാവുമെന്നും ഞാൻ കരുതിയിരുന്നു. പക്ഷേ അങ്ങനെയൊന്നുണ്ടായില്ല എന്നും സംവിധായകൻ പറഞ്ഞു. അജിത്തിനെ നായകനാക്കി ഒരുക്കിയ മങ്കാത്ത എന്ന ചിത്രം വളരെ വേഗത്തിൽ പോകുന്ന, ഇമോഷൻസിന് പ്രാധാന്യം നൽകാത്ത ഒരു സിനിമയായിരുന്നു. എന്നാൽ ഗോട്ട് അങ്ങനെയൊരു സിനിമയല്ല. ഇവിടെ ഇമോഷൻസിന് പ്രാധാന്യമുണ്ട്.   

Find Out More:

Related Articles: