തട്ടത്തിൻ മറയത്തിലെ പ്രണയം; പത്താം വിവാഹ വാർഷികം ആഘോഷിച്ച് അജുവും അഗസ്റ്റീനയും!

Divya John
 തട്ടത്തിൻ മറയത്തിലെ പ്രണയം; പത്താം വിവാഹ വാർഷികം ആഘോഷിച്ച് അജുവും അഗസ്റ്റീനയും! അജു വർഗീസ് ഇന്ന് തന്റെ പത്താം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഭാര്യ അഗസ്റ്റീനയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഒരു ദശാബ്ദത്തിന്റെ ഓർമകളുടെ നിറവിൽ എന്നാണ് അജു സോഷ്യൽ മീഡിയയിൽ കുറിച്ചത്. 24 ഫെബ്രുവരി 2014 ന് ആയിരുന്നു അജുവിന്റെയും വിവാഹം നടന്നത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. ഇതേക്കുറിച്ച് അജുവും അഗസ്റ്റീനയും മുൻപ് തുറന്നു സംസാരിച്ചിട്ടുണ്ട്. നടനായും സഹനടനായും വില്ലനായുമൊക്കെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് അജു വർഗീസ്. തട്ടത്തിൻ മറയത്ത് എന്ന സിനിമയുടെ അജു വർഗീസിനും നിവിൻ പോളിക്കും പ്രമോഷന്റെ ഭാഗമായി ധരിക്കാനുള്ള കുർത്തി ഡിസൈൻ ചെയ്യാനുള്ള അവസരം ലഭിച്ചത് ടീനയ്ക്കാണ്. അന്ന് ചെയ്ത ഡിസൈൻ അജുവിന് നന്നായി ഇഷ്ടപ്പെട്ടിരുന്നു.



അതോടെ ആ പരിചയം ദൃഢപ്പെടുകയും പിന്നീട് പ്രണയമായി മാറുകയുമായിരുന്നു എന്നൊരിക്കൽ അജുവും അഗസ്റ്റീനയും പറഞ്ഞിട്ടുണ്ട്. അജുവിനും അഗസ്റ്റീനയ്ക്കും നാലുമക്കൾ ആണ് ഉള്ളത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇവാനും ജൂവനായും ജനിച്ചിരുന്നു. ഇവർക്ക് 3 വയസ്സ് തികയുന്നതിനിടയിലാണ് ജാക്കും ലൂക്കും ജനിച്ചത്. അഗസ്റ്റീനയുടെ കുടുംബത്തിൽ ഇരട്ടകളുടെ പാരമ്പര്യമുണ്ട് എന്ന് അഗസ്റ്റീനയും അജുവും പറഞ്ഞിട്ടുണ്ട്. ഡിസൈനിങ്ങിലെ താൽപര്യം മുൻപേയുണ്ടായിരുന്ന ആളാണ് അഗസ്റ്റീന. അനിയത്തിക്കൊപ്പം ഒരു വർക്കിനായി പോയപ്പോൾ താനാണോ ഡിസൈനറെന്ന് പലരും ചോദിച്ചതോടെയാണ് ഒരു ഡിസൈനർ ആവുക എന്ന ആഗ്രഹം അഗസ്റ്റീന എന്ന ടീനയ്ക്ക് ഉണ്ടാവുന്നത്. എം കോം പഠനത്തിനിടയിലാണ് കൂട്ടുകാരിക്കൊപ്പം ചേർന്ന് ടീന ഒരു ഓൺലൈൻ ഡിസൈനർ ഷോപ്പ് തുടങ്ങിയത്. ഒർഡറുകൾക്ക് അനുസരിച്ച് ഡിസൈൻ ചെയ്തു അളവെടുത്ത് തയ്പ്പിച്ചു നൽകുന്ന സംരംഭമായിരുന്നു ടീന ആരംഭിച്ചത്.




ഇതിനിടയിലായിരുന്നു ടീനയുടെ ജീവിതത്തിൽ വലിയ ട്വിസ്റ്റ് സംഭവിച്ചുകൊണ്ട് അജുവിന്റെ രംഗപ്രവേശം. ക്കളു കൂടും തോറും വളർത്താൻ എളുപ്പമാണ്. സഹോദരങ്ങളുണ്ടെങ്കിൽ കളിക്കാൻ കൂട്ടുണ്ട്. അവരുടെ ലോകം അവരു കണ്ടെത്തും. ഒരു കുട്ടി മാത്രമായാൽ എപ്പോഴും നമ്മെ ചുറ്റിപറ്റിയായിരിക്കും അവരുടെ ജീവിതം എന്നും നല്ല മക്കളായി വളരണം, വിദ്യാഭ്യാസമുണ്ടെങ്കിലും സ്വഭാവം നല്ലതല്ലെങ്കിൽ കാര്യമില്ലല്ലോ എന്നായിരുന്നു മുൻപ് ഒരു അഭിമുഖത്തിൽ മക്കളെ കുറിച്ച് അഗസ്റ്റീനയും അജുവും പറഞ്ഞിരുന്നത്. രണ്ട് തവണ ഇരട്ടക്കുട്ടികൾ ജനിച്ചതിന്റെ പേരിൽ ഏറെ കളിയാക്കലുകൾ നേരിടേണ്ടി വന്ന താരദമ്പതിമാരാണ് അജു വർഗീസും അഗസ്റ്റീനയും. എന്നാൽ നാല് മക്കൾക്കൊപ്പം ജീവിതം ആഘോഷമാക്കുകയാണ് ഇരുവരും. 



തട്ടത്തിൻ മറയത്ത് എന്ന സിനിമയുടെ അജു വർഗീസിനും നിവിൻ പോളിക്കും പ്രമോഷന്റെ ഭാഗമായി ധരിക്കാനുള്ള കുർത്തി ഡിസൈൻ ചെയ്യാനുള്ള അവസരം ലഭിച്ചത് ടീനയ്ക്കാണ്. അന്ന് ചെയ്ത ഡിസൈൻ അജുവിന് നന്നായി ഇഷ്ടപ്പെട്ടിരുന്നു. അതോടെ ആ പരിചയം ദൃഢപ്പെടുകയും പിന്നീട് പ്രണയമായി മാറുകയുമായിരുന്നു എന്നൊരിക്കൽ അജുവും അഗസ്റ്റീനയും പറഞ്ഞിട്ടുണ്ട്. അജുവിനും അഗസ്റ്റീനയ്ക്കും നാലുമക്കൾ ആണ് ഉള്ളത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇവാനും ജൂവനായും ജനിച്ചിരുന്നു. ഇവർക്ക് 3 വയസ്സ് തികയുന്നതിനിടയിലാണ് ജാക്കും ലൂക്കും ജനിച്ചത്. അഗസ്റ്റീനയുടെ കുടുംബത്തിൽ ഇരട്ടകളുടെ പാരമ്പര്യമുണ്ട് എന്ന് അഗസ്റ്റീനയും അജുവും പറഞ്ഞിട്ടുണ്ട്.

Find Out More:

Related Articles: