പതിനേഴാം വയസ്സിൽ സമ്പാദിച്ചു തുടങ്ങിയ ലക്ഷ്മി ഗോപാലസ്വാമി ഇന്നും ഒറ്റയ്ക്ക് കഴിയുന്നതിന്റെ കാരണം?

Divya John
 പതിനേഴാം വയസ്സിൽ സമ്പാദിച്ചു തുടങ്ങിയ ലക്ഷ്മി ഗോപാലസ്വാമി ഇന്നും ഒറ്റയ്ക്ക് കഴിയുന്നതിന്റെ കാരണം? ജന്മം കൊണ്ട് കർണാടകക്കാരിയാണെങ്കിലും, കർമം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ഇന്ന് ലക്ഷ്മി ഗോപാലസ്വാമിയുടെ അൻപത്തിനാലാം ജന്മദിനമാണ്. ഈ പ്രായത്തിലും നൃത്തവേദികളിൽ നടി സജീവമാണ്. ജീവിതത്തിന്റെ ഈ ഒറ്റപ്പെടലും ആസ്വദിയ്ക്കുന്നു.
 അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ ഒരു അരയന്നമായി മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി.പതിനേഴാം വയസ്സിൽ മോഡലിങ് ചെയ്തുകൊണ്ടാണ് ലക്ഷ്മി കരിയർ ആരംഭിയ്ക്കുന്നത്. വെൽ സെറ്റിൽഡ് ആയിട്ടുള്ള ഫാമിലിയായിട്ടുപോലും, വളരെ ചെറുപ്പത്തിൽ തന്നെ ലക്ഷ്മി ഗോപാലസ്വാമി ഫിനാൻഷ്യലി ഇന്റിപെൻഡന്റായി. അഭിനയത്തിൽ തുടക്കം കുറിക്കുന്നത് ലോഹിതദാസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെയാണ്.



 2000 ലാണ് സിനിമ റിലീസായത്. 1970 ജനുവരി 7 നാണ് ലക്ഷ്മി ഗോപാലസ്വാമിയുടെ ജനനം. അച്ഛൻ എം കെ ഗോപാലസ്വാമി. അമ്മ ഡോ. ഉമ ഗോപാലസ്വാമി. സംഗീതഞ്ജ കൂടെയായ അമ്മ ലക്ഷ്മിയ്ക്ക് വേണ്ടി പലപ്പോഴും താളം തിട്ടപ്പെടുത്തിയിരുന്നു. ചെറിയ വയസ്സുമുതലേ നൃത്തം അഭ്യസിച്ചുതുടങ്ങിയ ലക്ഷ്മി ഗോപാലസ്വാമിയ്ക്ക് ഇന്നും ശ്വാസവും നിശ്വാസവും നൃത്തമാണ്.
 നർത്തകിയായതുകൊണ്ടാണോ സിനിമയിൽ അവസരം ലഭിച്ചത് എന്ന് ചോദിച്ചപ്പോൾ, നല്ല ഒരു നർത്തകി നല്ല ഒരു നടിയായിരിക്കണം എന്നില്ല, നല്ല ഒരു നടിയ്ക്ക് നല്ല നർത്തകിയും ആകാൻ കഴിയില്ല. നർത്തകി അഭിനയിക്കുമ്പോൾ നൃത്തത്തിന്റെ മുഖഭാവങ്ങൾ വന്നുപോവാം. അത് അഭിനയത്തിൽ പാടില്ലാത്തതാണ്- എന്ന് ലക്ഷ്മി ഗോപാല സ്വാമി പറഞ്ഞിരുന്നു. നൃത്തത്തെയും അഭിനയത്തെയും രണ്ടു രണ്ട് തട്ടിലായിട്ട് തന്നെയാണ് ലക്ഷ്മി ഗോപാലസ്വാമി കൊണ്ടുപോകുന്നത്.



അതിന് ശേഷം കൊച്ചു കൊച്ചു സന്തോഷങ്ങൾ, അച്ഛനെയാണെനിക്കിഷ്ടം, മാമ്പഴക്കാലം, വാമനപുരം ബസ്‌റൂട്ട്, കീർത്തി ചക്ര തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. മമ്മൂട്ടി, മോഹൻലാൽ സുരേഷ് ഗോപി, ജയറാം തുടങ്ങി അന്നല്ലെ മുൻനിര താരങ്ങളുടെ എല്ലാം നായികയായി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും ലക്ഷ്മി വിജയം കണ്ടു.ഇപ്പോഴും അഭിനയത്തിലും നൃത്തത്തിലും എല്ലാം സജീവം. ഇൻഹിബിഷൻസ് ഇല്ലാതെ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതും ലക്ഷ്മി ഗോപാലസ്വാമിയുടെ പ്ലസ് പോയിന്റായിരുന്നു. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിൽ മണിക്കുട്ടന്റെ അമ്മയായി അഭിനയിക്കുമ്പോൾ 35 വയസ്സ് മാത്രമേ ക്ഷ്മിയ്ക്കുണ്ടായിരുന്നുള്ളൂ. 



അമല പോളിന്റെ അമ്മയായും ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ചിട്ടുണ്ട്. നൃത്തത്തിന്റെയും അഭിനയത്തിന്റെയും ഇടയിൽ മറന്ന് പോയതാണോ വിവാഹം എന്ന് ചോദിച്ചപ്പോൾ, പറ്റിയ ആൾ വന്നില്ല എന്നായിരുന്നു നടിയുടെ മറുപടി. ഇന്ന പ്രായത്തിൽ വിവാഹിതയാകണം, കുട്ടികളാകണം എന്നൊന്നും ഞാൻ പ്ലാൻ ചെയ്തിരുന്നില്ല. സംഭവിക്കുമ്പോൾ സംഭവിക്കും എന്നായിരുന്നു വിശ്വാസം. ഒരാളെ കാണുമ്പോൾ ഇനി ജീവിതത്തിൽ ഇയാൾ വേണം എന്ന ഫീൽ ആരോടും തോന്നിയിട്ടില്ല. അതുകൊണ്ട് നടന്നില്ല എന്നും ലക്ഷ്മി പറഞ്ഞിരുന്നു.

Find Out More:

Related Articles: