ഇന്ത്യൻ 2 ന്റെ പ്രമോഷൻ പരിപാടികളിൽ കാജൾ അഗർവാളിനെ ഒഴിവാക്കാനുള്ള കാരണം എന്താകാം?

Divya John
 ഇന്ത്യൻ 2 ന്റെ പ്രമോഷൻ പരിപാടികളിൽ കാജൾ അഗർവാളിനെ ഒഴിവാക്കാനുള്ള കാരണം എന്താകാം? കമൽ ഹാസനെ നായകനാക്കി ബ്രഹ്‌മാണ്ഡ സംവിധായകൻ ശങ്കർ ഒരുക്കുന്ന സിനിമയിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. അക്കൂട്ടത്തിൽ അന്തരിച്ച നെടുമുടി വേണുവും, വിവേകും, മനോബാലയും അടക്കമുള്ള താരങ്ങളും ഉണ്ട് എന്നത് വളരെ ഇമോഷണലായ കാര്യം കൂടെയാണ്.സിനിമയുടെ തിരക്കിട്ട പ്രമോഷൻ ജോലികളിലാണ് ശങ്കറും, കമൽ ഹാസനും സിദ്ധാർത്ഥും എല്ലാം. കേരളത്തിൽ പ്രമോഷന് എത്തിയ വീഡിയോകളും ഫോട്ടോകളും എല്ലാം വൈറലാണ്. പക്ഷെ എന്തുകൊണ്ട് സിനിമയിലെ നായിക കാജൾ അഗർവാൾ മാത്രം ഒരു പ്രമോഷൻ പരിപാടികളിലും പങ്കെടുക്കുന്നില്ല. ആരാധകർ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഇന്ത്യൻ 2 നാളെ റിലീസ് ചെയ്യുകയാണ്. 




സിനിമയുടെ തിരക്കിട്ട പ്രമോഷൻ ജോലികളിലാണ് ശങ്കറും, കമൽ ഹാസനും സിദ്ധാർത്ഥും എല്ലാം. കേരളത്തിൽ പ്രമോഷന് എത്തിയ വീഡിയോകളും ഫോട്ടോകളും എല്ലാം വൈറലാണ്. പക്ഷെ എന്തുകൊണ്ട് സിനിമയിലെ നായിക കാജൾ അഗർവാൾ മാത്രം ഒരു പ്രമോഷൻ പരിപാടികളിലും പങ്കെടുക്കുന്നില്ല.ഇതുപോലുള്ള പ്രമോഷൻ പരിപാടികളിൽ പലപ്പോഴും സെൻട്രൽ ഓഫ് ദ അട്രാക്ഷൻ ആയി എത്തുന്നത് നായികമാരാണ്. പൊതുവെ പ്രമോഷൻ പരിപാടികളിൽ എല്ലാം സജീവമായി പങ്കെടുക്കുന്ന താരമാണ് കാജൾ അഗർവാൾ. പിന്നെ എന്തുകൊണ്ട് കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായ ഇന്ത്യൻ ടു ന്റെ പ്രമോഷൻസിന് മാത്രം വരുന്നില്ല. ചിത്രത്തിന്റെ പ്രി-റിലീസിങ് ഈവന്റിലും കാജൾ ഇല്ലായിരുന്നു. ഇതോടെയാണ് ശങ്കറുമായുള്ള പ്രശ്‌നം കാരണമാണ് കാജൾ പ്രമോഷൻ പരിപാടികളിൽ എത്താത്തത് എന്ന വാർത്തകൾ പ്രചരിച്ചു.എന്നാൽ ആ ഗോസിപ്പുകൾക്ക് ശങ്കർ തന്നെ ഫുൾസ്റ്റോട് ഇടുന്നു. 



താനുമായി യാതൊരു പ്രശ്‌നവുമില്ല. കാജളിന് സിനിമയിലെ വളരെ പ്രധാന റോളാണ്, പക്ഷെ അത് പാർട് 2 യിൽ ഇല്ല എന്ന്. 'ഇന്ത്യൻ 2 യിൽ കാജളിന്റെ റോൾ ഇല്ല, ഇന്ത്യൻ 3 യിൽ പ്രധാനവേഷമാണ് ചെയ്യുന്നത്' എന്നാണ് ശങ്കർ പറഞ്ഞത്.ഇന്ത്യൻ 2 യിൽ കാജൾ ഉണ്ട് എന്ന് പ്രതീക്ഷിച്ച നടിയുടെ ആരാധകർക്ക് കടുത്ത നിരാശയാണ് ശങ്കറിന്റെ വാക്കുകൾ എങ്കിലും, ഇന്ത്യൻ പാർട്ട് 3 യ്ക്ക് ഉണ്ട് എന്ന സ്ഥിരീകരണം എക്‌സൈറ്റ്‌മെന്റ് ഉണ്ടാക്കുന്നതാണ്.അതേ സമയം വിവാഹം കഴിഞ്ഞ്, കുഞ്ഞ് ജനിച്ചതിന് ശേഷം സിനിമയിൽ നല്ല റോളുകൾ കിട്ടില്ല, ടൈപ് കാസ്റ്റ് ചെയ്യപ്പെടും എന്ന് ഭയന്ന കാജളിന് ഇപ്പോൾ നല്ല അവസരങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്.



 വിജയ് യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാജളാണ് നായിക എന്ന് പറയപ്പെടുന്നു. ദളപതി 69 എന്ന് താത്കാലികമായി പേരിട്ടിരിയ്ക്കുന്ന ചിത്രം, രാഷ്ട്രീയത്തിലേക്ക് സജീവമായി ഇറങ്ങുന്നതിന് മുൻപുള്ള വിജയ് യുടെ അവസാന ചിത്രമായിരിക്കും. പൊതുവെ പ്രമോഷൻ പരിപാടികളിൽ എല്ലാം സജീവമായി പങ്കെടുക്കുന്ന താരമാണ് കാജൾ അഗർവാൾ. പിന്നെ എന്തുകൊണ്ട് കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായ ഇന്ത്യൻ ടു ന്റെ പ്രമോഷൻസിന് മാത്രം വരുന്നില്ല. ചിത്രത്തിന്റെ പ്രി-റിലീസിങ് ഈവന്റിലും കാജൾ ഇല്ലായിരുന്നു. ഇതോടെയാണ് ശങ്കറുമായുള്ള പ്രശ്‌നം കാരണമാണ് കാജൾ പ്രമോഷൻ പരിപാടികളിൽ എത്താത്തത് എന്ന വാർത്തകൾ പ്രചരിച്ചു.

Find Out More:

Related Articles: