നടൻ ജയറാമിന്റെ മക്കളുടെ വിവാഹ ചണ്ഡങ്ങളെ ഈവന്റ് മാനേജ്മെന്റ് താരം അപർണ്ണ മുരളിയോ?

Divya John
 നടൻ ജയറാമിന്റെ മക്കളുടെ വിവാഹ ചണ്ഡങ്ങളെ ഈവന്റ് മാനേജ്മെന്റ് താരം അപർണ്ണ മുരളിയോ? സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും അപർണ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞിരിക്കുകയാണ്. നല്ലൊരു നടി മാത്രമല്ല നല്ലൊരു ബിസിനസ്കാരി കൂടിയാണ് താൻ എന്ന് അപർണ തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ് അപർണ. അടുത്തിടെയാണ് നടൻ ജയറാമിന്റെയും പർവതിയുടെയും മക്കളായ കാളിദാസിന്റെയും മാളവികയുടെയും വിവാഹനിശ്ചയം നടന്നത്. ഈ വിവാഹ നിശ്ചയത്തിന് പിന്നിലെ ഇവന്റ് മാനേജ്‌മെന്റ് ചെയ്തത് നടി അപർണ ബാലമുരളി ആണെന്നതും ആരാധകരെ സംബന്ധിച്ച് ഒരു സർപ്രൈസ് വാർത്ത ആയിരുന്നു. ഇപ്പോഴിതാ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ അതേക്കുറിച്ച് അപർണ പറയുകയാണ്. ‘മഹേഷിന്റെ പ്രതികാരം’ എന്ന് സിനിമയിലൂടെ അഭിനയ ലോകത്തേക്ക് ചുവട് വച്ച് മലയാള സിനിമയിലും തമിഴിലും ഒരുപോലെ ഇടം നേടിയ താരമാണ് അപർണ ബാലമുരളി.





വർഷങ്ങളായിട്ട് ഞാനും എന്തെങ്കിലും ചെയ്യണം എന്ന് പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോഴാണ് സാഹചര്യം ഒത്തുവന്നത്. അതും ഞങ്ങൾ മൂന്നുപേർ ചേർന്നിട്ടാണ്. ഞാൻ, പൂജ, ബിജോയ് ഞങ്ങൾ മൂന്നുപേരും ചേർന്ന് തുടങ്ങിയത് ആണ്. ഇപ്പോൾ ഓൺലൈൻ ആണ്. വെബ്സൈറ്റ് നയൻ‌താര മാം ലോഞ്ച് ചെയ്തിട്ടുണ്ട്. ഒരു സ്റ്റോർ ഇടാൻ ഇപ്പോൾ നോക്കുന്നില്ല, ഭാവിയിൽ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. നമ്മൾ തന്നെ പ്രിന്റ് ചെയ്യുന്ന ഡ്രെസ്സുകൾ ആണ്. ദൈവം സഹായിച്ച് എല്ലാം കൂടി ചെയ്യാൻ പറ്റുന്ന ഒരു സാഹചര്യം ഇപ്പോൾ ഒത്തുവന്നു. ആ സമയം കളയണ്ട എന്ന് വിചാരിച്ച് തുടങ്ങിയതാണ്. എല്ലാം വളരെ പെട്ടെന്ന് തുടങ്ങിയതാണ്. ഇവന്റ് മാനേജ്മെന്റ് വളരെ പെട്ടെന്ന് ആയിരുന്നു. പക്ഷെ കിട്ടിയ അവസരത്തിൽ തുടങ്ങാം എന്ന് കരുതി. സപ്പോർട്ട് ചെയ്യാൻ ഒരുപാട് ആളുകൾ ഉണ്ട്.






പിന്നീട് മെച്ചപ്പെട്ട നിലയിൽ ആക്കണം എന്ന് കരുതി തന്നെയാണ് തുടങ്ങിയത്" - അപർണ ബാലമുരളി പറയുന്നു. "ഇവന്റ് മാനേജ്‌മെന്റ് ചെയ്തു തുടങ്ങിയത് ആർക്കിടെക്ച്ചർ പഠിച്ചതിന്റെ ബേസിൽ ആണ്. ഭയങ്കര ഇഷ്ടമുള്ള ഫീൽഡും ആണ്. അതിന്റെ താൽപര്യത്തിൽ പെട്ടെന്ന് കാളിദാസിന്റെ എൻഗേജ്മെന്റ് എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ സംസാരിച്ചപ്പോൾ ഞാൻ ചെയ്യാം എന്ന് പറഞ്ഞിട്ടാണ് സ്റ്റാർട്ട് ചെയ്തത്. ഞാനും മഹേഷ് രാജ് എന്ന എന്റെ ഫ്രണ്ടും പിന്നെ അൽക്ക സുരേഷ് ഞങ്ങൾ മൂന്നുപേരും കൂടിയാണ് ഇത് തുടങ്ങിയേക്കുന്നത്.





കാളിദാസിന്റെയും മാളവികയുടേതും ചെയ്തു. അവരും നല്ല സപ്പോർട്ടീവ് ആയിരുന്നു. അങ്ങിനെ ഒരു സ്‌ട്രോങ് സ്റ്റാർട്ട് കിട്ടിയത് കൊണ്ട് ഒരു സന്തോഷം ഉണ്ട്. ഇനിയും മുൻപോട്ട് പോകണം എന്ന് തന്നെയാണ് ആഗ്രഹം. ക്ലോത്തിങ് ബ്രാൻഡിനെക്കുറിച്ച് പറഞ്ഞാൽ കുറെ വർഷങ്ങളായിട്ട് എന്റെ ഒരു ബെസ്റ്റ് ഫ്രണ്ട് ഉണ്ട് പൂജ, പൂജ ഇവിടെ ഒറിജിൻ എന്നൊരു ബ്രാൻഡിന്റെ ഓണർ ആണ്.

Find Out More:

Related Articles: